Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരൂരിൽ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന പാൻ ഉൽപ്പന്നങ്ങൾ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ആയിരത്തി അഞ്ഞൂറ് കിലോ പാൻ മസാല പിടിച്ചെടുത്തത് അടച്ചിട്ട ഗോഡൗണിൽ നിന്നും

തിരൂരിൽ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന പാൻ ഉൽപ്പന്നങ്ങൾ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ആയിരത്തി അഞ്ഞൂറ് കിലോ പാൻ മസാല പിടിച്ചെടുത്തത് അടച്ചിട്ട ഗോഡൗണിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: ആലത്തിയൂരിൽ അടച്ചിട്ടിരുന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങളുടെ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അറുപത് ചാക്കുകളിലായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ചില്ലറ വിപണിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാൻ ഉൽപ്പന്നങ്ങൾ.

ആയിരത്തി അഞ്ഞൂറ് കിലോ പാൻ ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തിരൂരിലെ വ്യാപാരി ഷരീഫ് എന്നയാൾ വാടകക്കെടുത്തതാണ് ഈ കെട്ടിടം. ഇയാൾക്കെതിരെ എക്‌സൈസ് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാത്രിയിലാണ് പുകയില ഉൽപ്പന്നങ്ങൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയൽവാസികൾ വിവരം നൽകിയിട്ടുണ്ട്. തീവണ്ടി മാർഗം കൊണ്ടുവരുന്ന പാൻ ഉൽപ്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കാൻ തിരൂർ കേന്ദ്രീകരിച്ച് വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP