Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദനത്തിനിരയായ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ കൂടി പിടിയിൽ; അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി; 70ശതമാനം പൊള്ളലേറ്റ രാജേഷ് മരിച്ചത് ചികിത്സയിൽ ഇരിക്കെ; രാജേഷിനെ മർദ്ദിച്ചത് 15 അംഗസംഘം

എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദനത്തിനിരയായ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ കൂടി പിടിയിൽ; അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി; 70ശതമാനം പൊള്ളലേറ്റ രാജേഷ് മരിച്ചത് ചികിത്സയിൽ ഇരിക്കെ; രാജേഷിനെ മർദ്ദിച്ചത് 15 അംഗസംഘം

മറുനാടൻ മലയാളി ബ്യൂറോ

\കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവർ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ കൂടി പിടിയിൽ. റിഷാജ്, മുഹമ്മദ് നാസിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജേഷിനെ മർദിച്ച 15 പേരിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റതിന് പിന്നാലെയാണ് രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരിൽ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയും പിന്നീട് മരിക്കുകയുമായിരുന്നു. സംഭവത്തിൽ ഇന്നലെ രണ്ടുപേർ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകനായ എലത്തൂർ സ്വദേശി മുരളിയും സിഐറ്റിയു ഏലത്തൂർ ഓട്ടോസ്റ്റാന്റ് യൂണിയൻ സെക്രട്ടറി ഖദ്ദാസിയുമാണ് അറസ്റ്റിലായത്.എലത്തൂർ എസ്‌കെ ബസാർ രാജേഷാണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റതിന് പിന്നാലെ ബിജെപി പ്രവർത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരിൽ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങുന്ന സംഘം ആക്രമിച്ചത്.രാജേഷ് വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാൻഡിലിറക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവർമാരായ സിഐടിയു പ്രവർത്തകരുടെ നിലപാട്. ഭീഷണിയും മർദനവും സഹിക്കാതായപ്പോഴാണ് രാജേഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണു വിവരം. കേസിൽ പത്ത് സിപിഎമ്മുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഒറ്റക്കണ്ടത്തിൽ ശ്രീലേഷ്(42),കളങ്കോളി താഴം ഷൈജു(44)എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ഇവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.
കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു അനധികൃതമായി ഓട്ടോ ഓടിക്കുന്നുവെന്ന് ആരോപിച്ച് പ്രതികൾ രാജേഷിനെ മർദിച്ചത്. കക്ക വാരൽ തൊഴിലാളിയായ രാജേഷ് അത് നഷ്ടമായതോടെയായിരുന്നു എലത്തൂർ സ്റ്റാൻഡിൽ ഓട്ടോയുമായി എത്തിയത്. എന്നാൽ ഇത് പ്രതികൾ ചോദ്യം ചെയ്യുകയും വാക്ക് തർക്കത്തിനിടെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ മനം നൊന്ത് വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീകൊളുത്തിയ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പ്രദേശവാസികളും ബിജെപി പ്രവർത്തകരും പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചിട്ടും അത് കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. ഇത് കേസ് അട്ടിമറിക്കാനാണെന്നും ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP