Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ വാർത്തകളും അപകീർത്തകരമായ പരാമർശങ്ങളും നിയന്ത്രിക്കാൻ സർക്കാരിനോട് സുപ്രീംകോടതി പറയുമ്പോൾ ഭയപ്പെടുന്നത് ആര്? സോഷ്യൽ മീഡിയ ട്രോളുകളെ നിയന്ത്രിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ? തനിക്കെതിരെ അപകീർത്തികരമായ സന്ദേശം എഴുതുന്നത് ആരെന്ന് അറിയാൻ ഇരയ്ക്ക് അവകാശമില്ലേ? സോഷ്യൽ മീഡിയ സ്വാതന്ത്ര്യത്തിന് മേൽ സുപ്രീംകോടതി കൈ വയ്ക്കുകയാണോ?

വ്യാജ വാർത്തകളും അപകീർത്തകരമായ പരാമർശങ്ങളും നിയന്ത്രിക്കാൻ സർക്കാരിനോട് സുപ്രീംകോടതി പറയുമ്പോൾ ഭയപ്പെടുന്നത് ആര്? സോഷ്യൽ മീഡിയ ട്രോളുകളെ നിയന്ത്രിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ? തനിക്കെതിരെ അപകീർത്തികരമായ സന്ദേശം എഴുതുന്നത് ആരെന്ന് അറിയാൻ ഇരയ്ക്ക് അവകാശമില്ലേ? സോഷ്യൽ മീഡിയ സ്വാതന്ത്ര്യത്തിന് മേൽ സുപ്രീംകോടതി കൈ വയ്ക്കുകയാണോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ഇന്ന് സുപ്രീം കോടതി നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടും വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യത്തിൽ വാദം നടന്നുകൊണ്ടിരിക്കെ അതിന്റെ ഭാഗമായിട്ടാണ് ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഇടപെടൽ നടത്തിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമോ എന്ന വിഷയത്തിൽ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി നടക്കുന്ന വിചാരണക്കിടിയിലാണ് സുപ്രീം കോടതി ജഡ്ജിമാർ ഈ അഭിപ്രായം പറഞ്ഞത്.

അവർ പറഞ്ഞത് ഇങ്ങനെയാണ്. സോഷ്യൽ മീഡിയയുടെ ദുരുപയോഗം അതിന്റെ സകല അതിർ വരമ്പുകളും ലംഘിക്കുന്നു. ഒരാളെ അപകീർത്തിപ്പെടുത്തുന്നതിനും വ്യാജ വാർത്ത എഴുതുന്നതിനും ഒരാളെ പരിഹസിക്കുന്നതിനുമൊക്കെയായി സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുമ്പോൾ അത് ആരാണ് അതിന് ഉത്തരവാദി എന്ന കണ്ടെത്തുന്നതിനുള്ള അവകാശം ഇരയാകുന്നവർക്ക് ഇല്ലെ എന്നതാണ് അദ്ദേഹം സുപ്രധാന ചോദ്യമായി ചോദിച്ചത്. മൂന്നാഴ്ചക്കകം കേന്ദ്രസർക്കാരിനോട് ഈ വിഷയത്തിൽ നിലപാടെടുക്കാനും ഒരു ഗൈഡ് ലൈൻ പുറത്തിറക്കാനും പറഞ്ഞിരിക്കുന്നു.

അതായത് സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ കൃത്യമായ ചില നിയമ നിർമ്മാണം നടത്തണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഉടൻ തന്നെ ഒരു തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. സുപ്രീം കോടതിയുടെ മുന്നിൽ പക്ഷേ ആകെയുള്ളത് ആധാറുമായി ബന്ധിപ്പിക്കണമോ വേണ്ടയോ എന്നുള്ള ചോദ്യമാണ്. അതിന് ഉത്തരം നൽകേണ്ട ബാധ്യത മാത്രമെ സുപ്രീം കോടതിക്ക് ഉള്ളു. എന്നാൽ ആ കേസിനിടയ്ക്ക് സുപ്രീംകോടതി നടത്തിക്കൊണ്ടിരിക്കുന്ന നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.

സുപ്രീം കോടതിയുടെ ജഡ്ജിമാർ കൃത്യമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു. നാം എന്തിന് ഇന്റർനെറ്റിനെക്കുറിച്ച് വേവലാതിപ്പെടണം. രാജ്യത്തെക്കുറിച്ചാണ് വേവലാതി വേണ്ടത്. ഓൺലൈൻ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്ഭവ സ്ഥാനം കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യയില്ലെന്നു പറഞ്ഞ് നമുക്ക് ഒഴിയാനാവില്ല. കുറ്റകൃത്യം ചെയ്യുന്നവർക്ക് സാങ്കേതിക വിദ്യയുണ്ടെങ്കിൽ അത് തടയുന്നതിന് നമുക്ക് സാങ്കേതിക വിദ്യ വേണ്ടതാണ്. ഭരണകൂടത്തിന് സ്വയം ട്രോളിൽ നിന്ന രക്ഷനേടാനാവും. വ്യക്തികൾ തങ്ങൾക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങളിൽ എന്തു ചെയ്യും? കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP