Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മൂന്നു മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു; ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിൽ ലീഡ് ചെയ്യുമ്പോൾ സിറ്റിങ് സീറ്റായ ദന്തേവാഡയിൽ കോൺഗ്രസിന് മുന്നിൽ അടിപതറി ബിജെപി

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മൂന്നു മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു; ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിൽ ലീഡ് ചെയ്യുമ്പോൾ സിറ്റിങ് സീറ്റായ ദന്തേവാഡയിൽ കോൺഗ്രസിന് മുന്നിൽ അടിപതറി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാല നിയോജക മണ്ഡലത്തിനൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മൂന്ന് മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. രണ്ടിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ബിജെപിയുടെ സിറ്റിങ് സീറ്റായ ദന്തേവാഡയിൽ കോൺഗ്രസാണ് മുന്നിൽ.

ഹാമിർപൂരിലും ബദർഗഡിലും ബിജെപി ലീഡ് ചെയ്യുമ്പോൾ നക്‌സൽ ബാധിത മേഖലയായ ദന്തേവാഡയിൽ കോൺഗ്രസിനാണ് ലീഡ്. ദന്തേവാഡ, ബദർഗഡ് നിയമസഭാ സീറ്റുകളിൽ സിറ്റിങ് എംഎ‍ൽഎമാരായ ഭീമ മാണ്ഡവി, ദിലീപ് സർക്കാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റിങ് ബിജെപി എംഎ‍ൽഎ അശോക് കുമാർ സിങ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർപൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദേവതി കർമ്മ അഞ്ചാം റൗണ്ട് വോട്ടെണ്ണലിനുശേഷവും ലീഡ് തുടരുകയാണ്. 6,108 വോട്ടുകൾക്കാണ് ദേവതി മുന്നിൽ നിൽക്കുന്നത്. ഇതേസമയം, ബിജെപി സ്ഥാനാർത്ഥി യുവരാജ് സിങ് ഹാമിർപൂർ ഉപതെരഞ്ഞെടുപ്പിൽ 900 വോട്ടുകൾക്ക് മുന്നിലാണ്. ബദർഗഡിൽ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി 3000 ൽ കൂടുതൽ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP