Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിലെ അപ്രതീക്ഷിതമായ തോൽവി പിണറായിക്ക് ഭരണ തുടർച്ച ഉറപ്പ് നൽകുമോ? ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പാല ഭീഷണി ഉയർത്തുമോ? അമ്പത്തിരണ്ട് വർഷത്തെ തുടർ വിജയം അവസാനിക്കുമ്പോൾ മാണിയൻ രാഷ്ട്രീയത്തിന് അറുതി വരുമോ? പാലായിലെ തെരഞ്ഞെടുപ്പും യുഡിഎഫിന്റെ ഭാവിയും വിലയിരുത്തുമ്പോൾ..

പാലായിലെ അപ്രതീക്ഷിതമായ തോൽവി പിണറായിക്ക് ഭരണ തുടർച്ച ഉറപ്പ് നൽകുമോ? ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പാല ഭീഷണി ഉയർത്തുമോ? അമ്പത്തിരണ്ട് വർഷത്തെ തുടർ വിജയം അവസാനിക്കുമ്പോൾ മാണിയൻ രാഷ്ട്രീയത്തിന് അറുതി വരുമോ? പാലായിലെ തെരഞ്ഞെടുപ്പും യുഡിഎഫിന്റെ ഭാവിയും വിലയിരുത്തുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പാലായിൽ എങ്ങനെ യുഡിഎഫ് തോറ്റു അല്ലെങ്കിൽ എൽഡിഎഫ് ജയിച്ചു എന്ന ചർച്ച സജീവമായി നടക്കുകയാണ്. ഇക്കുറി 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം എൽഡിഎഫിനെ വിജയിക്കണമെന്ന് പാലാക്കാർ ചിന്തിച്ചു എന്നാണ് ഉത്തരം. അതേസമയം കേവലം മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ വിജയം എന്നത് പാലാക്കാർ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉത്തമമായ ഉദാഹരണമാണ്. വിശ്രുധനായ നേതാവ് കെഎം മാണിക്ക് പോലും അയ്യാരിത്തിൽ താഴെ മാത്രം വോട്ടു നൽകിയ പാരമ്പര്യമാണ് പാലക്കാർക്ക്.

അതേസമയം പാലായിലെ രാഷ്ട്രീയം ആലോചിച്ചു നോക്കിയാൽ കോൺഗ്രസോ കേരളാ കോൺഗ്രസോ അല്ലാതെ മറ്റൊരു പാർട്ടിയെ കണ്ടു കിട്ടാൻ പോലും പ്രയാസമാണ്. മൂന്നാം സ്ഥാനത്ത് വോട്ടുകളുടെ കണക്കെടുത്താൽ ബിജെപിയായിരിക്കും. സിപിഎം എന്ന പാർട്ടിക്ക് പാലായിൽ നാലാം സ്ഥനമായിരിക്കും. എന്നിട്ടും ഇന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥി ജയിക്കുമ്പോൾ അത് എൽഡിഎഫിന്റെ വലിയ വിജയമോ കോൺഗ്രസിന്റെ വലിയ പരാജയമോ അല്ല. പാലാക്കാർ അങ്ങനാണ് അവർക്ക് രാഷ്ട്രീയത്തെക്കാൾ കൂടുതൽ ഇഷ്ടം വ്യക്തിയോടും മനുഷ്യത്വത്തോടുമാണ്.

അതുകൊണ്ടാണ് അവർ രാഷ്ട്രീയത്തിന് അധീതമായി അരനൂറ്റാണ്ടിലധികം മാണിസാറിനെ അവരുടെ നേതാവാക്കിയത്. മാണി സാർ മരിച്ചു പോയപ്പോൾ കഴിഞ്ഞ മൂന്നു നാലു തവണ പരാജയപ്പെടുത്തിയ മാണി സി കാപ്പന് ഒരു അവസരം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് പാലക്കാർക്ക് തോന്നിയാൽ അത് അവരുടെ സ്വഭാവത്തിന്റെ ഭാഗം മാത്രമാണ്. അതുകൊണ്ടാണ് യുഡിഎഫ് പാലായിൽ പൂർണമായി തീർന്നെന്നോ എൽഡിഎഫിന്റെ ഉയർത്തെണീപ്പ് സംഭവിച്ചിരിക്കുന്നു എന്നൊക്കെ വ്യഖ്യാനിക്കുന്നത് കടന്ന കൈയാകും.

അതുപോലെ തന്നെ ബിജെപിയുടെ പതിനായിരം വോട്ടു എവിടെ പോയെന്ന അന്വേഷണവും. ബിജെപിയുടെ വോട്ട് പാലയിൽ എന്നല്ല കേരളത്തിലെ സകല മണ്ഡലങ്ങളിലും ആർക്കും പ്രവചിക്കാൻ പറ്റാത്ത തരത്തിലാണ്. തിരുവനന്തപുരം ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ എടുത്ത് നോക്കിയാൽ മതി. അതായത് കേഡർ വോട്ട് എന്ന നിലയിൽ ഏറ്റവും കുറവുള്ള പാർട്ടി തന്നെയാണ് ബിജെപി. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ്റെ സ്‌പോൺസ് സന്ദർശിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP