Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് ദിവസം മുമ്പ് ഷാർജയിൽ കാണാതായ മലയാളി വാഹനമിടിച്ച് മരിച്ച നിലയിൽ; തൃശൂർ സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ

ഷാർജ: മൂന്നു ദിവസം മുൻപ് ഷാർജയിൽ കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഷിറാസിന്റെ (42) മൃതദേഹമാണ് ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്.

ടെലിഫോണി കംപ്യൂട്ടർ നെറ്റ് കമ്പനിയിൽ കേബിൾ ഇൻസ്റ്റാൾ അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്നു ഷിറാസ്.ഷാർജ നാഷണൽ പെയിന്റിനു സമീപം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോൾ ഒരു സംഘം അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചായിരുന്നു ഷിറാസ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത്.

ഷാർജ കുവൈത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

ഷിറാസിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.മാതാവ്: ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു മകളുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP