Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിൽക്കുന്ന നാടോടികളെ ഒഴിപ്പിക്കണം; രാത്രി കാലങ്ങളിൽ വഴിയരികിൽ കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും പൊലീസിന് കത്തയച്ച് നഗരസഭ സെക്രട്ടറി; ഞങ്ങളുടെ തലയിൽ വച്ചു രക്ഷപ്പെടേണ്ട; അവനവന്റെ പണി ചെയ്യൂ സഹായം ആവശ്യം വരുമ്പോൾ അറിയിച്ചാൽ ചെയ്യാം; സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്.ഒ തോമസ് നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും പൊലീസുകാരും

ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിൽക്കുന്ന നാടോടികളെ ഒഴിപ്പിക്കണം; രാത്രി കാലങ്ങളിൽ വഴിയരികിൽ കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും പൊലീസിന് കത്തയച്ച് നഗരസഭ സെക്രട്ടറി; ഞങ്ങളുടെ തലയിൽ വച്ചു രക്ഷപ്പെടേണ്ട; അവനവന്റെ പണി ചെയ്യൂ സഹായം ആവശ്യം വരുമ്പോൾ അറിയിച്ചാൽ ചെയ്യാം; സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്.ഒ തോമസ് നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും പൊലീസുകാരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാട്ടിൽ എന്ത് സംഭവിച്ചാലും ആദ്യം വിളി എത്തുക പൊലീസ് സ്റ്റേഷനുകളിലേക്കാണ്. ഇത് കാലങ്ങളായി ഉള്ള ഒരു നാട്ടുനടപ്പാണ്. ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പൊലീസിനെ ആശ്രയിക്കുന്നത് മന്സസിലാക്കാം. പക്ഷേ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതെ അതും പൊലീസ് തന്നെ ചെയ്യണമെന്ന് ചില സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വാശി പിടിച്ചാലോ? അത്തരത്തിൽ തങ്ങളുടെ പണി മുഴുവൻ പൊലീസ് ചെയ്യണം എന്ന രീതിയിൽ ആവശ്യമുന്നയിച്ച ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ തോമസ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിങ്ങൾ ചെയ്യേണ്ട പണി ഞങ്ങളുടെ മേൽ കെട്ടി വയ്ക്കേണ്ട. അത് നിങ്ങൾ തന്നെ ചെയ്യണം. വിഷയം സംബന്ധിച്ച് എന്ത് സഹായം ആവശ്യപ്പെട്ടാലും ചെയ്ത് തരാൻ തയ്യാറാണ് എന്നാണ് മറുപടി നൽകിയത്.

നഗരസഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾ പൊലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറി എൻ.കെ വ്യജ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സർക്കിൾ ഇൻസ്പെക്ടറെ അഭിസംബോധന ചെയ്ത് കത്തയച്ചത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിക്കുന്ന നാടോടി കുടുംബങ്ങൾ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ഇവർ പൊതു ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രമല്ല സമീപത്തെ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ബസ് സ്റ്റാൻഡിൽ എത്തുന്ന യുവാക്കൾക്കും ഇവർ ലഹരി മരുന്ന് വിൽക്കുകയും ചെയ്യുന്നു. സാമൂഹിക വിപത്തായി മാറുന്ന ഇവരെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഒഴിപ്പിക്കണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.

ഇതിന് പുറമെ നഗരസഭയ്ക്ക് രാത്രിയിൽ ആളുകളെ പാർപ്പിക്കുന്നതിന് ഷെൽട്ടർ ഇല്ലെന്നും ഈ ഷെൽട്ടറിനുള്ള ക്രമീകരണം പൊലീസ് ആരംഭിക്കണമെന്നും ഒരു പരിധി കൂടി കടന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ വഴിയോരത്തും കടത്തിണ്ണകൾക്ക് മുന്നിലും അന്തിയുറങ്ങുന്നുണ്ട്. യാചക സംഘങ്ങളും രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാൻ പൊലീസ് മുൻകൈ എടുത്ത് ഒരു ഷെൽട്ടർ കൂടി തുടങ്ങണം എന്നാണ് മറ്റൊരു ആവശ്യം.

ഇത്തരത്തിൽ നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ തന്നോടും പൊലീസുകാരോടും ചെയ്യണം എന്നാവശ്യപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവർ തങ്ങളുടെ ജോലി ചെയ്യാതെ ആവശ്യപ്പെടുന്നതിൽ പൊലീസ് സേനയിൽ കടുത്ത അമർഷം ഉണ്ടായിരിക്കുന്നതിനിടെയിലാണ് സെക്രട്ടറി പുതിയ ആവശ്യങ്ങളുമായി കത്തയച്ചത്.

ഏറ്റുമാനൂർ ടൗണിൽ നഗരസഭ ചെയ്യേണ്ട പല പണികളും പൊലീസ് ആണ് ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ ഒന്നും മിണ്ടാതെ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വെച്ചതോടെയാണ് എസ്എച്ച്ഒ എജെ തോമസ് കുറിക്ക കൊള്ളുന്ന മറുപടി നഗരസഭ സെക്രട്ടറിക്ക് നൽകിയത്. 24 സെപ്റ്റംബർ 2019 തീയതിയിൽ താങ്കൾ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഏറ്റുമാനൂർ എന്ന വിലാസത്തിൽ കത്ത് നൽകിയിരുന്നല്ലോ. 2018 ജനുവരി ഒന്ന് മുതൽ സർക്കിൾ ഇൻസ്പെക്ടർ പദവി സർക്കാർ നിർത്തലാക്കിയ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

നഗരസഭ സെക്രട്ടറി പൊലീസിന് അയച്ച കത്ത്‌

 

തുടർന്നാണ് ചട്ടങ്ങളും വകുപ്പുകളും നിരത്തി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. നഗരസഭ ചട്ടം അനുസരിച്ച് ഇത്തരത്തിൽ അലഞ്ഞ് തിരിയുന്നവരെ പുനരധിവസിപ്പിക്കണ്ടത് നഗരസഭകളുടെ ഉത്തരവാദിത്വം ആണെന്ന് ഇൻസ്പെക്ടർ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് ഈ പ്രവർത്തനങ്ങളിൽ പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്തു നൽകാൻ തയ്യാറാണെന്നും നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

എസ്എച്ച്ഒ എ.ജെ തോമസിന്റെ മറുപടി

സർക്കാർ സംവിധാനത്തിൽ പല വകുപ്പുകളും അവരുടെ ജോലി ഇത്തരത്തിൽ പൊലീസിനെ ഏൽപ്പിച്ച് തടിയൂരാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ ഇതിനെതിരെ മിണ്ടാറില്ല. അത്‌കൊണ്ട് തന്നെ പൊലീസിനുള്ളിൽ ഇത്തരത്തിൽ പണി കിട്ടുന്നതിനോട് ശക്തമായ വിയോജിപ്പുമുണ്ട്. ഇപ്പോൾ ഏറ്റുമാനൂർ എസ്എച്ച്ഒ ഇതിന് മറുപടി നൽകിയപ്പോൾ പൊലീസുകാർ തന്നെയാണ് സംഭവം പ്രചരിപ്പിച്ച് ആഘോഷമാക്കിയത്. ഇത്തരത്തിൽ ഒരു സംഭവം പുറത്ത് വന്നതോടെ നഗരസഭ സെക്രട്ടറിക്കും വലിയ വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. ചെയ്യേണ്ട പണി മര്യാദയ്ക്ക് ചെയ്യാതെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിച്ച സെക്രട്ടറിക്കെതിരെയാണ് നഗരസഭയിലെ വലിയൊരു വിഭാഗം കൗൺസിലർമാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP