Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യത ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലൂടെ സ്വയം തോറ്റു കൊടുത്തിരിക്കുന്നു; കോന്നിയിൽ കടുത്ത മത്സരം കാഴ്ചവച്ചു സുരേന്ദ്രനും തോറ്റു പിന്മാറേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും മൂന്നിടത്തും യുഡിഎഫും വിജയിക്കാൻ പോകുന്നത് ഇങ്ങനെ

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യത ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലൂടെ സ്വയം തോറ്റു കൊടുത്തിരിക്കുന്നു; കോന്നിയിൽ കടുത്ത മത്സരം കാഴ്ചവച്ചു സുരേന്ദ്രനും തോറ്റു പിന്മാറേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും മൂന്നിടത്തും യുഡിഎഫും വിജയിക്കാൻ പോകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അടുത്ത മാസം കേരളത്തിൽ നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിട്ടും ഒരിടത്ത് മാത്രം ജയിക്കാൻ കഴിഞ്ഞ ബിജെപി. കേരള ചരിത്രത്തിൽ ഇതിന് മുമ്പ് ഒരിടത്തും ജയിക്കാൻ കഴിയാത്ത ബിജെപി. ഇക്കുറി അഞ്ച് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ മൂന്നിടത്തും സാന്നിധ്യമറിയിക്കാനുള്ള ശക്തിയുള്ള മണ്ഡലങ്ങളാണ് എന്നതാണ് പ്രസക്തമാകുന്നത്. അതായത്, 140 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഞ്ച് മണ്ഡലങ്ങളിലോ ആറ് മണ്ഡലങ്ങളിലോ മാത്രമേ ബിജെപിക്ക് ഒന്നാമതോ രണ്ടാമതോ ആവാൻ സാധ്യതയുള്ളു എന്നിരിക്കെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടങ്ങളിലും അത്തരത്തിൽ ഒരു സാധ്യത ഉണ്ട് എന്നത് നിസ്സാരമല്ല.

നിർഭാഗ്യവശാൽ, കേരളത്തിലെ ബിജെപി നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഒരുകാരണവശാലും നേമത്തിന് അപ്പുറത്തേക്ക് മറ്റൊരു എംഎൽഎ ഉണ്ടാകരുത് എന്ന പിടിവാശി ആർക്കോ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായി കഴിഞ്ഞപ്പോൾ ഒരുകാര്യം തീർത്ത് പറയാം. ഒരിടത്ത് പോലും ബിജെപി ജയിക്കാൻ പോകുന്നില്ല. വിജയസാധ്യത മൂന്നിടത്ത് യുഡിഎഫിനും രണ്ടിടത്ത് എൽഡിഎഫിനുമാണ്. ഏതൊക്കെയാണ് ഈ മണ്ഡലങ്ങൾ എന്ന് ആലോചിച്ചു നോക്കുക. തീർച്ചയായും ബിജെപിക്ക് ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന വട്ടിയൂർക്കാവ് തന്നെയാണ് ഒന്നാമത്.

വട്ടിയൂർക്കാവിൽ അവർ നിശ്ചയിച്ചിരിക്കുന്നത് ജില്ലാ പ്രസിഡന്റായ സുരേഷിനെയാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കിയിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വം ഇടത് പക്ഷത്തിന്റേത് തന്നെയാണ്. പ്രശാന്ത് എന്ന തിരുവനന്തപുരത്തെ ചെറുപ്പക്കാരനായ മേയറെ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് തീരുമാനിക്കുമ്പോൾ അതിന്റെ പിന്നിൽ ഒരു കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രശാന്തിനുള്ള ജനപ്രീതി മാത്രമല്ല, വട്ടിയൂർക്കാവ് എന്ന് പറയുന്നത് ഒരു നായർ മണ്ഡലമാണ് എന്ന വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു തീരുമാനം കൂടിയാണ്. ജാതിയും മതവും ഘടകമായില്ലെങ്കിൽ വട്ടിയൂർക്കാവിൽ ഇക്കുറി ജയിക്കാൻ പോകുന്നത് പ്രശാന്ത് തന്നെയാകും.

അതായത്, കുമ്മനം രാജശേഖരൻ എന്ന ബിജെപിയുടെ നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചാൽ ജയം ഉറപ്പായിരുന്നിട്ടും വേണ്ടെന്ന് വെച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അത് സംഭവിച്ചത് എന്ന് ആർക്കും വ്യക്തമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതാനും ആയിരം വോട്ടുകളുടെ വ്യത്യാസത്തിലാണ് കരുത്തനായ മുരളീധരന് പിന്നിൽ രണ്ടാമനായി കുമ്മനം രാജശേഖരൻ എന്ന് മറക്കരുത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരും കുമ്മനം രാജശേഖരനും തമ്മിലുള്ള വട്ടിയൂർക്കാവിലെ വ്യത്യാസവും നേരിയതായിരുന്നു. അതുകൊണ്ട് തന്നെ ഇടത് പക്ഷത്തിനും യുഡിഎഫിനും ഇല്ലാത്ത മഹിമ കുമ്മനത്തിന്റെ സ്ഥാനാർത്ഥി നിർണയത്തിലൂടെ ബിജെപിക്ക് നേടാമായിരുന്നു. കുമ്മനം രാജശേഖരനെ വേണ്ട എന്നുവെച്ച തീരുമാനം ആ മണ്ഡലവും വേണ്ട എന്നതിനുള്ള ഉദാഹരണമായി മാറുകയാണ്.

ബിജോപിക്ക് സാധ്യതയുള്ള രണ്ടാമത്തെ മണ്ഡലം മഞ്ചേശ്വരമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് എന്നോർക്കണം. അതിന് ശേഷം സുരേന്ദ്രൻ എന്ന ബിജെപി നേതാവിന്റെ കേരളത്തിലെ സ്വീകാര്യത പതിന്മടങ്ങ് വർദ്ധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ സുരേന്ദ്രൻ കാഴ്‌ച്ചവെച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. അതുകൊണ്ട് തന്നെ 89 വോട്ട് എന്ന കഴിഞ്ഞ തവണ നഷ്ടമായ വോട്ട് നേടാൻ സുരേന്ദ്രന് എളുപ്പമായിട്ടും അവസാന നിമിഷം സുരേന്ദ്രന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കൊണ്ടുവന്നിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP