Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 10,000 കോടി ഡോളറിന്റെ ദീർഘകാല നിക്ഷേപത്തിന്; കൂടുതൽ പണമിറക്കുന്നത് ഊർജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ് മേഖലകളിൽ; അരാംകോ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമെന്ന് സൗദി അംബാസഡർ സൗദ് ബിൻ മുഹമ്മദ് അൽ സാതി

സൗദി അറേബ്യ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 10,000 കോടി ഡോളറിന്റെ ദീർഘകാല നിക്ഷേപത്തിന്; കൂടുതൽ പണമിറക്കുന്നത് ഊർജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ് മേഖലകളിൽ; അരാംകോ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമെന്ന് സൗദി അംബാസഡർ സൗദ് ബിൻ മുഹമ്മദ് അൽ സാതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-സൗദി വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുന്നു. കാശ്മീർ പ്രശ്‌നത്തിന്റെ പേരിൽ പാക്കിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം ഇറക്കാൻ സൗദി അറേബ്യ ഒരുങ്ങുകയാണ്. ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ ഒരുങ്ങുന്നത്. പ്രധാനമായും പെട്രോ കെമിക്കൽ, ഖനന മേഖലകളിലാണ് സൗദി നിക്ഷേപ സാധ്യത തേടിയത്.

അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് ബിൻ മുഹമ്മദ് അൽ സാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താൻ അനുയോജ്യമായ കേന്ദ്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണ, വാതക, ഖനന മേഖലകളിൽ ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അൽ സാതി പറഞ്ഞു.

ഊർജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കൾ, ഖനനം എന്നീ മേഖലകളിലായാകും 10,000 കോടി ഡോളറിന്റെ നിക്ഷേപം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് അൽ സാതി ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സൗദി നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾക്കും സഹകരിക്കാൻ സാധിക്കുന്ന 40 അവസരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 3400 കോടി ഡോളറിൽ നിന്ന് ഉയരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലെന്നും സൗദി അംബാസഡർ വ്യക്തമാക്കി.

ഇന്ത്യയുടെ ഊർജ്ജ ഉപഭോഗത്തിന് 17 ശതമാനം ക്രൂഡ് ഓയിൽ നൽകുന്നതും 32 ശതമാനം എൽപിജി നൽകുന്നതും സൗദി അറേബ്യയാണ്. ഇന്ത്യയും സൗദിയും തമ്മിൽ 40 രംഗങ്ങളിൽ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയുമായി ദീർഘകാല സൗഹൃദം ഇതുവഴി സ്ഥാപിക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇന്ത്യയിൽ നിക്ഷേപത്തിന് തീരുമാനിച്ചതായി സൗദി അംബാസഡർ അറിയിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി സൗദി അറേബ്യയുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ മെച്ചപ്പെട്ടിരിക്കുകയാണ്. 2016 ൽ പ്രധാനമന്ത്രി മോദിയുടെ റിയാദ് സന്ദർശനത്തിലൂടെ ഉഭയകക്ഷി ബന്ധം പുതിയ പാതയിലേക്ക് നയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ഇരുരാജ്യങ്ങളും സുരക്ഷാ രംഗത്ത് ഉൾപ്പെടെ നിരവധി കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഭീകരവാദ ധനസഹായം, ഭീകരവാദ പ്രവർത്തനം എന്നിവയ്ക്കെതിരായ ആഗോള പ്രചാരണത്തിന് സൗദി അറേബ്യ നേതൃത്വം നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP