Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പൂർണമായും ഇന്ത്യയെ ബഹിഷ്‌കരിക്കണം; പാക്കിസ്ഥാനിലെ ടെലിവിഷൻ ചാനലുകൾക്ക് സർക്കാരിന്റെ നിർദ്ദേശം; ഇന്ത്യൻ സെലിബ്രിറ്റികളെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും അന്ത്യശാസനം; നിർദ്ദേശത്തിന് പിന്നിൽ കാശ്മീർ നിലപാടുകളെന്ന് വിലയിരുത്തൽ

പൂർണമായും ഇന്ത്യയെ ബഹിഷ്‌കരിക്കണം; പാക്കിസ്ഥാനിലെ ടെലിവിഷൻ ചാനലുകൾക്ക് സർക്കാരിന്റെ നിർദ്ദേശം; ഇന്ത്യൻ സെലിബ്രിറ്റികളെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും അന്ത്യശാസനം; നിർദ്ദേശത്തിന് പിന്നിൽ കാശ്മീർ നിലപാടുകളെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; പൂർണമായും ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന് നിർദ്ദേശം. ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ പ്രക്ഷേപണം ചെയ്യരുതെന്ന് പാക്കിസ്ഥാനിലെ ടെലിവിഷൻ ചാനലുകൾക്ക് സർക്കാരാണ് അന്ത്യശാസനം നൽകിയത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രൊമോകൾ, ദൃശ്യങ്ങൾ, പാട്ടുകൾ, വാർത്തകൾ, സിനിമാനടന്മാരുടെ പ്രൊമോഷനുകൾ, പരസ്യങ്ങൾ, രാഷ്ട്രീയചർച്ചകൾ, നിരീക്ഷണങ്ങൾ എന്നിങ്ങനെയുള്ള വിനോദ-വാർത്താ പരിപാടികളൊന്നും പ്രക്ഷേപണം ചെയ്യരുതെന്നാണ് നിർദ്ദേശം. രാജ്യത്തെ ടെലിവിഷൻ സെൻസർ സമിതിയായ പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പി.ഇ.എം.ആർ.എ.)യാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അതേസമയം, കശ്മീർ സംബന്ധിച്ച റിപ്പോർട്ടുകളും ഇന്ത്യൻ മാധ്യമങ്ങൾ പുറത്തുവിടുന്ന മിതമായ പ്രതികരണങ്ങളും റിപ്പോർട്ടുകളും ഉൾപ്പെടുത്തുന്നതിൽ വിലക്കില്ല.ഇന്ത്യൻ സെലിബ്രിറ്റികളെയും രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷകരെയും ചാനൽപരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. ഓഗസ്റ്റ് എട്ടിനാണ് നിയന്ത്രണം സംബന്ധിച്ച ഉത്തരവിറങ്ങിയതെന്ന് ഐ.എ.എൻ.എസ്. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ നീക്കി മൂന്നുദിവസത്തിനുശേഷമാണിത്.

ഏതെങ്കിലും തരത്തിൽ ഉത്തരവിൽ വീഴ്ച വരുത്തിയാൽ പി.ഇ.എം.ആർ.എ. ലംഘനം മാത്രമായിരിക്കില്ല, പാക് സുപ്രീംകോടതി ഉത്തരവിന്റെകൂടി ലംഘനമായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ വശത്തുനിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പുറത്തുവരാവൂവെന്നതാണ് നിയന്ത്രണത്തിന്റെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP