Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയായ ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ഷെല്ലി; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗറാണിയായത് 32ാം വയസിൽ; ലോക റെക്കോർഡ് കുറിച്ചത് 100 മീറ്റർ 10.71 സെക്കന്റിൽ താണ്ടി; പോക്കറ്റ് റോക്കറ്റിന്റെ സ്വർണത്തിന് പത്തരമാറ്റ്

അമ്മയായ ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ഷെല്ലി; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗറാണിയായത് 32ാം വയസിൽ; ലോക റെക്കോർഡ് കുറിച്ചത് 100 മീറ്റർ 10.71 സെക്കന്റിൽ താണ്ടി; പോക്കറ്റ് റോക്കറ്റിന്റെ സ്വർണത്തിന് പത്തരമാറ്റ്

മറുനാടൻ ഡെസ്‌ക്‌

ദോഹ:ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.71 ക്കെൻഡിൽ ഷെല്ലി ഫിനിഷിങ് ലൈൻ തൊട്ടു. ലോക റെക്കോഡ് സമയം കൂടിയാണിത്.യോഗ്യതാ റൗണ്ടുകളിൽ കണ്ട ഷെല്ലിയെയല്ല കായിക ലോകവും ദോഹയും ഫൈനലിൽ കണ്ടത്. അസാമാന്യ കുതിപ്പോടെ 10.71 സെക്കന്റിൽ നൂറ് മീറ്റർ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്റെ പുതിയ വേഗറാണിയായി.

പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വർണനേട്ടമാണിത്. 2013 മോസ്‌കോ ലോക ചാമ്പ്യൻഷിപ്പിലെ അതേ സമയത്തോടെയാണ് 32-കാരിയായ ഷെല്ലി ഫിനിഷ് ചെയ്തത്.നേരത്തേ മൂന്നുതവണ ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാൽ 2017 ലണ്ടൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നില്ല. ഒളിമ്പിക് ജേതാവുകൂടിയായ 32 കാരിയുടെ തിരിച്ചുവരവ് കൂടിയാണിത്.

10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷർ സ്മിത്ത് വെള്ളി നേടി. തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനും ഡിനയ്ക്കായി. ഐവറി കോസ്റ്റിന്റെ മാരി ജോസ്സെ താ ലൗ (10.90 സെക്കൻഡ്) വെങ്കലവും നേടി. 10.83 സെക്കന്റിൽ ഓടിയെത്തിയ ദിന ഏറ്റവും വേഗതയേറിയ ബ്രിട്ടീഷുകാരിയെന്ന ബഹുമതിയും സ്വന്തമാക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ഐവറികോസ്റ്റിന്റെ മരിയ ഹോസെ ടാലൂവിനാണ് വെങ്കലം. 10.90 സെക്കന്റിലാണ് മരിയ ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു സ്വർണ പ്രതീക്ഷയായിരുന്ന നിലവിലെ ഒളിമ്പിക് മെഡൽ ജേത്രി എലൈൻ തോംസൺ നാലാം സ്ഥാനത്തേക്ക് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP