Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ മറുകണ്ടം ചാടിയത് സ്ഥാനാർത്ഥി തന്നെ; കൈജിലെ പാർട്ടി സ്ഥാനാർത്ഥി നമിത മുണ്ഡാഡ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ എൻസിപി നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ മറുകണ്ടം ചാടിയത് സ്ഥാനാർത്ഥി തന്നെ; കൈജിലെ പാർട്ടി സ്ഥാനാർത്ഥി നമിത മുണ്ഡാഡ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ എൻസിപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ സ്ഥാനാർത്ഥി മറുകണ്ടം ചാടിയതിന്റെ ഞെട്ടലിൽ മഹാരാഷ്ട്ര എൻസിപി. തെരഞ്ഞെടുപ്പിന് കേവലം ഇരുപത് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് എൻസിപി സ്ഥാനാർത്ഥി നമിത മുണ്ഡാഡ ബിജെപിയിൽ ചേർന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഏതാണ്ട് ഒരുമാസത്തോളമായി പ്രവർത്തകർ പ്രചാരണ രംഗത്തായിരുന്നു. ഇതിനിടയിലാണ് ഏവരേയും ഞെട്ടിച്ച് സ്ഥാനാർത്ഥി മറുപാളയത്തിലേക്ക് പോയത്.

മഹാരാഷ്ട്രയിൽ എൻസിപി സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. ബീഡ് ജില്ലയിൽ നിന്നുള്ള എൻസിപി സ്ഥാനാർത്ഥി നമിത മുണ്ഡാഡേയാണ് ബിജെപിയിൽ ചേർന്നത്. ഈ മാസം ആദ്യമാണ് കൈജ് നിയമസഭാമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി എൻസിപി അധ്യക്ഷൻ ശരത് പവാർ ഇവരെ പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെയാണ് ഇവർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്.

മന്ത്രിയും ബിജെപി നേതാവുമായ പങ്കജ് മുണ്ടെ, ബിജെപി എംപി പ്രീതം മുണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് എൻസിപിയുടെ വനിതാ നേതാവ് ബിജെപി.യിൽ അംഗത്വമെടുത്തത്. സെപ്റ്റംബർ ആദ്യമാണ് നമിത മുന്ദഡയെ കൈജിലെ എൻസിപി സ്ഥാനാർത്ഥിയായി ശരദ് പവാർ പ്രഖ്യാപിച്ചത്. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിലും നമിത തന്നെയായിരുന്നു കൈജിലെ എൻസിപി സ്ഥാനാർത്ഥി. അന്ന് ബിജെപിയിലെ സംഗീത തോംബറെയോട് പരാജയപ്പെടുകയായിരുന്നു.

എൻസിപി നേതാവും മുന്മന്ത്രിയുമായ വിമൽ മുണ്ഡാഡേയുടെ മരുമകളാണ് നമിത. ഒക്ടോബർ 21 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നമിത മുന്ദഡ ബിജെപിയിൽ ചേർന്നത് എൻസിപിക്ക് വൻ തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP