Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹംസ ബിൻലാദനെ ഒറ്റിയത് പാക് ലഹരി മാഫിയയോ? കൊടും ഭീകരനും ബിൻലാദന്റെ മകനുമായ ഹംസയെക്കുറിച്ച് വിവരങ്ങൾ നൽകാൻ യുഎസ് കഞ്ചാവ് കച്ചവടക്കാർക്ക് നൽകാമെന്ന് ഏറ്റത് 10 ലക്ഷം ഡോളർ; വിവരങ്ങൾ ലഭിച്ചത് തുക 50 ലക്ഷമായി വർധിപ്പിച്ചപ്പോൾ മാത്രം; പാക്കിസ്ഥാനിലെ ലഹരി പുകയുന്ന കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന അൽഖ്വായിദയെ ഏകോപ്പിച്ച യുവ ഭീകരനെ അമേരിക്ക കൊന്നൊടുക്കിയത് പണമെറിഞ്ഞു തന്നെ; 'ജിഹാദിന്റെ കിരീടാവകാശിയെ' സിഐഐ പിടികൂടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ

ഹംസ ബിൻലാദനെ ഒറ്റിയത് പാക് ലഹരി മാഫിയയോ? കൊടും ഭീകരനും ബിൻലാദന്റെ മകനുമായ ഹംസയെക്കുറിച്ച് വിവരങ്ങൾ നൽകാൻ യുഎസ് കഞ്ചാവ് കച്ചവടക്കാർക്ക് നൽകാമെന്ന് ഏറ്റത് 10 ലക്ഷം ഡോളർ; വിവരങ്ങൾ ലഭിച്ചത് തുക 50 ലക്ഷമായി വർധിപ്പിച്ചപ്പോൾ മാത്രം; പാക്കിസ്ഥാനിലെ ലഹരി പുകയുന്ന കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന അൽഖ്വായിദയെ ഏകോപ്പിച്ച യുവ ഭീകരനെ അമേരിക്ക കൊന്നൊടുക്കിയത് പണമെറിഞ്ഞു തന്നെ; 'ജിഹാദിന്റെ കിരീടാവകാശിയെ'  സിഐഐ പിടികൂടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കൊടും ഭീകരനും സാക്ഷാൽ ബിൻലാദന്റെ മകനുമായ ഹംസ ബിൻലാദിനെ എങ്ങനയാണ് അമേരിക്ക വധിച്ചത്? പാശ്ചാത്യമാധ്യമങ്ങളിൽ നിറയുന്ന ചൂടൻ ചർച്ച അതാണ്. ബിൻലാദിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കിട്ടിയത്, പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ രൂപത്തിൽ ചാരന്മാർ ഒളിച്ചു കടന്ന് നടത്തിയ വിവരശേഖരണത്തിൽ ആയിരുന്നെങ്കിൽ, ലഹരിമരുന്നു മാഫിയ തലവന്മാർക്ക് കോടികൾ കൊടുത്താണ്് ഹംസയെക്കെറിച്ചുള്ള വിവരങ്ങൾ സിഐഐ കണ്ടെത്തിയത് എന്നാണ് വിവരം. ലാദനെ പിടികൂടാനായി വിരിച്ച വലയ്ക്കുമപ്പുറം വിശാലമായിരുന്നു ഹംസയെ തേടി യുഎസ് തയാറാക്കിയ കുരുക്ക്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹംസ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. അതിനു പിന്നാലെയാണ് ട്രംപ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. അപ്പോഴും ലാദനെപ്പോലെത്തന്നെ ഹംസയുടെ മരണം സംബന്ധിച്ചും എല്ലാ വിവരങ്ങളും തികച്ചും രഹസ്യമായിരുന്നു.എന്നാൽ ദ ഗാർഡിയനും, ചാനൻ ഫോറും അടക്കമുള്ള മാധ്യമങ്ങൾ ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയിലൂടെയാണ് പൊലീസ് ലാദനിലേക്ക് എത്തിയതെന്നാണ് പറയുന്നത്.

പാക്കിസ്ഥാനിലെ അബാട്ടാബാദിലെ ആക്രമണത്തിൽ പങ്കെടുത്ത യുഎസ് നേവി അംഗങ്ങളിലൊരാളെ ഉദ്ധരിച്ചുകൊണ്ടാണ് പാശ്ചാത്യമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലെ ലഹരിമരുന്നു മാഫിയ തലവന്മാരുടെ സംരക്ഷണത്തിലാണ് ഹംസയെന്നതാണ് ഏറ്റവും ഒടുവിലായി സിഐഎക്ക് ലഭിച്ച വിവരം. ഹംസയെ സംരക്ഷിക്കുന്നവർ ഒറ്റുകൊടുക്കണമെങ്കിൽ യുഎസ് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളറാണത്രേ. തദ്ദേശീയരായ ചില ഇൻഫോർമാർമാരെ വച്ചാണ് സിഐഐ ഈ വിലപേശൽ നടത്തിയത്. എന്നാൽ കുറഞ്ഞത് 50 ലക്ഷം ഡോളറെങ്കിലും നൽകിയാലേ ഹംസയെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ എന്നാണ് ഇവർ വ്യക്തമാക്കിയത്. പണം മോഹിച്ച് ആരെങ്കിലും നൽകുന്ന വിവരങ്ങൾ മാത്രമേ യുഎസിനെ ഹംസയിലേക്കു നയിക്കുകയുള്ളൂവെന്ന കണക്കുകൂട്ടൽ സത്യമാവുകയായിരുന്നുവെന്നാണ് അവസാനത്തെ വിലയിരുത്തൽ.

ഒസാമ ബിൻ ലാദന്റെ മൂന്നാം ഭാര്യയിലെ മകനും 20 മക്കളിൽ പതിനഞ്ചാമനുമാണ് യുഎസ് ഭരണകൂടം ഏഴു കോടി രൂപ തലയ്ക്കു വിലയിട്ട ഹംസ ബിൻലാദൻ എന്ന മുപ്പതുകാരൻ. അൽഖ്വായിദയിൽ 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെട്ട ഭീകരൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിന്റെ യഥാർഥ വിവരങ്ങൾ അമേരിക്ക ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ14നാണ് ഹംസ കൊല്ലപ്പെട്ടതായുള്ള വാർത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ലാദൻ കൊല്ലപ്പെട്ട് എട്ടു വർഷങ്ങൾക്കു ശേഷം. ഇക്കാലമത്രയും ഹംസ എവിടെയായിരുന്നെന്ന് ഇന്റലിജൻസ് സംവിധാനങ്ങൾക്കു പോലും കൃത്യമായി കണ്ടെത്താനായിരുന്നില്ല.

ലാദൻ പാക്കിസ്ഥാനിലെ അബാട്ടാബാദിൽ കൊല്ലപ്പെട്ടതിനുശേഷം അയാളുടെ മൂന്നു ഭാര്യമാരെയും മക്കളെയും സൗദിയിലേക്കു മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ, ഹംസയെക്കുറിച്ചു മാത്രം ആർക്കും അറിവില്ലായിരുന്നു. മാതാവിനൊപ്പം ഇറാനിലുണ്ടെന്നായിരുന്നു ഒരു അനുമാനം. അതിനിടെ ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയതോടെ യുഎസ് ജാഗരൂകരായി. ഇയാളെപ്പറ്റി വിവരം നൽകുന്നവർക്കു 10 ലക്ഷം ഡോളർ പ്രഖ്യാപിച്ചു. 2017ൽത്തന്നെ ഇയാളെ ആഗോളഭീകരനായും യുഎസ് പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും യുഎസ് തുടരുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു വലിയ വെല്ലുവിളിയായിരുന്നു ഹംസ ഉയർത്തിയിരുന്നത്. അതും രഹസ്യ കേന്ദ്രങ്ങളിൽ നിന്ന്. . വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിച്ചു പ്രവർത്തനം തുടരുകയായിരുന്നു ഇയാളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. പക്ഷേ യുഎസിന്റെ ഔദ്യോഗിക രേഖകളിൽ പോലും ഹംസയുടെ കൃത്യമായ പ്രായമില്ല ജനനം 1986 അല്ലെങ്കിൽ 1989 എന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖകളിലുള്ളതു തന്നെ. സൗദിയിലെ ജിദ്ദയിലാണ് ഹംസ ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബിൻ ലാദന്റെ ഭാര്യ ഖൈറിയ സബർ ആയിരുന്നു ഹംസയുടെ അമ്മ. അബട്ടാബാദിൽ നിന്നു പിടികൂടുമ്പോൾ ലാദനൊപ്പം ഖൈറിയയും ഉണ്ടായിരുന്നു. ലാദൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നായിരുന്നു ഹംസയെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കുന്നത്. അൽ ഖായിദ നേതാക്കളിലൊരാളായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയുടെ മകളുമായുള്ള ഹംസയുടെ വിവാഹ വിഡിയോയായിരുന്നു ഒരു തെളിവ്. 1998ൽ ടാൻസാനിയയിലും കെനിയയിലും യുഎസ് എംബസികളിൽ ബോംബാക്രമണം നടത്തിയ സംഭവത്തിൽ യുഎസ് കുറ്റം ചുമത്തി ഇപ്പോഴും അന്വേഷിക്കുന്ന ഭീകരനാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല. ഈജിപ്തുകാരനായ ഇയാൾ നിലവിൽ അഫ്ഗാനിലാണെന്നാണു കരുതുന്നത്. ഭീകരാക്രമണങ്ങൾക്കു പദ്ധതി തയാറാക്കുന്നതിൽ അൽ ഖായിദയുടെ ഏറ്റവും അനുഭവസമ്പത്തുള്ള ഭീകരൻ കൂടിയാണ് അബ്ദുല്ല. അബാട്ടാബാദിലെ വീട്ടിൽ നിന്നു ലഭിച്ച കത്തുകളിൽ ബിൻ ലാദൻ നേരിട്ടു മകന് നിർദ്ദേശങ്ങൾ നൽകി പരിശീലിപ്പിച്ചതിന്റെ വിവരങ്ങളുമുണ്ടായിരുന്നു

ഹംസ വീണ്ടും വിവാഹിതനായെന്നതിന്റെ വിവരം 2018ൽ പുറത്തുവന്നിരുന്നു. 'ദ് ഗാർഡിയൻ' പത്രത്തിന് ഹംസയുടെ അർധസഹോദരന്മാരിലൊരാൾ നൽകിയ അഭിമുഖത്തിലൂടെയാണ് ഈജിപ്ഷ്യൻ ഭീകരൻ മുഹമ്മദ് അത്തയുടെ മകളുമായുള്ള ഹംസയുടെ വിവാഹവിവരം ലോകമറിഞ്ഞത്. 2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനായി വിമാനം റാഞ്ചിയത് മുഹമ്മദ് അത്തയായിരുന്നു. 2001ലെ ഭീകരാക്രമണത്തിനു ശേഷം ഹംസയെ ഇറാൻ ഭരണകൂടം സംരക്ഷിച്ചിരുന്നതായാണു വിവരം. ഹംസയുടെ ഏറ്റവും അവസാനത്തെ സന്ദേശം പുറത്തുവരുന്നത് 2018 മാർച്ചിലാണ്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ഹംസ താമസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ഇറാനിലായിരുന്നു ഇയാളെന്ന വാദങ്ങളുമുണ്ട്. അതല്ല, ഹംസയെ ഇറാൻ വീട്ടുതടങ്കലിലാക്കിയതായും വാർത്തകൾ വന്നു. ഇറാനിലെ ഷിയാ ഭൂരിപക്ഷ സർക്കാർ അൽഖ്വായിദ്ക്കെതിരെയുള്ള 'ആയുധമായും' ഹംസയെ ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അൽ ഖായിദയെ പിന്തിരിപ്പിച്ചതും ഈ സമ്മർദ തന്ത്രമായിരുന്നുവെന്നു വിശ്വസിക്കുന്നവരും ഏറെ.ഇക്കഴിഞ്ഞ ജൂലൈ ആദ്യം ന്യൂയോർക്ക് ടൈംസും എൻബിസി ന്യൂസുമാണ് ഹംസ കൊല്ലപ്പെട്ടതായുള്ള വാർത്ത പുറത്തുവിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP