Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർട്ടൂണിസ്റ്റ് എം. ദിലീഫ് നിർമ്മിച്ച ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കലിഗ്രഫി ഷാർജ ഇന്റർനാഷനൽ ബുക്ഫെയറിലേക്ക്

കാർട്ടൂണിസ്റ്റ് എം. ദിലീഫ് നിർമ്മിച്ച ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കലിഗ്രഫി ഷാർജ ഇന്റർനാഷനൽ ബുക്ഫെയറിലേക്ക്

സ്വന്തം ലേഖകൻ

കാർട്ടൂണിസ്റ്റ് എം.ദിലീഫ് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ കലിഗ്രഫി ഷാർജ ഇന്റർനാഷ്നൽ ബുക്ക് ഫെയറിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 30 മുതൽ നവംബർ 9 വരെയാണ് ഷാർജ ഇന്റർനാഷനൽ ബുക്ഫെയറിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.2019 ഒക്ടോബർ 1 (ചൊവ്വ)ന് രാവിലെ 9 മണിക്ക് ഖുർആൻ കലിഗ്രഫി ഡോ. എം.കെ മുനീർ എംഎ‍ൽഎ കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും.

ഈജിപ്തുകാരനായ മുഹമ്മദ് സാദിന്റെ നിലവിലുള്ള 700 മീറ്റർ ഗിന്നസ് വേൾഡ് റെക്കോർഡ് ഭേദിച്ചു കൊണ്ടാണ് 1000 മീറ്റർ ഖുർആൻ കാലിഗ്രഫി ദിലീഫ് തയ്യാറാക്കുന്നത്. ഇത് യു.എ.ഇക്ക് ഇന്ത്യ നൽകുന്ന സമ്മാനമാണ്.ചിത്രകലക്ക് ഖുർആൻ നൽകിയ വലിയ സംഭാവനയാണ് കാലിഗ്രഫി. ഖുർആന്റെ കലയേയും സൗന്ദര്യത്തെയും മാനവരാശിക്ക് മുന്നിലെത്തിക്കുകയാണ് നീളം കൂടിയ ഖുർആൻ കാലിഗ്രാഫി കൊണ്ട് ലക്ഷ്യമിടുന്നത്.

2016 ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൺ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ദിലീഫ് കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയാണ്. 2010ൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് 'ഞങ്ങൾ ഗാന്ധിജിക്കൊപ്പം' എന്ന തലക്കെട്ടിൽ 3333 ച.അടി വലിപ്പത്തിൽ മഹാത്മജിയുടെ കൂറ്റൻ കാരിക്കേച്ചർ വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 2017ൽ യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യമുള്ള ജനതക്ക് എന്ന സന്ദേശവുമായി 8 മീറ്റർ നീളവും 5 മീറ്റർ ഉയരവുമുള്ള റൈഡബ്ൾ സൈക്ക്ൾ നിർമ്മിച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടി.

എഴുത്തുകാരെ വെടിയുതിർത്തുകൊല്ലുന്നതിൽ പ്രതിഷേധിച്ച് ഏറ്റവും വലിയ പേന നിർമ്മിച്ച് പ്രതിരോധം തീർത്തു. 6 മീറ്റർ നീളമുള്ള പേന നിർമ്മിച്ച് 'ടൈം' വേൾഡ് റെക്കോർഡിൽ ഇടം നേടി. 2014ൽ മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഇസ്ലാമിക് ഇക്കണോമിക് ഫോറം കലാകാരന്മാരുടെ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ക്വലാലമ്പൂരിൽ 'ഫ്രയിം ഫോർ പീസ്' എക്സിബിഷൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കാരിക്കേച്ചർ ആർട്ടിസ്റ്റ് അസോസിയേഷനിലെ ഏക പ്രതിനിധിയാണ്. ദിലീഫ് ആർട്ട് ഗ്യാലറി എൽ.എൽ.പി കമ്പനിയുടെ ചെയർമാനാണ്. ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കമ്മ്യൂണിന്റെ അഖിലേന്ത്യാ ട്രഷററാണ്.കൂടുതൽ വിവരങ്ങൾക്ക് 9946 63 26 06

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP