Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൈയക്ഷരം പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി; 42 കോടി രേഖപ്പെടുത്തിയ ചെറിയാൻ വർക്കി നിർമ്മാണ കമ്പനിയെ മറികടന്ന് 47 കോടി പറഞ്ഞ ആർഡിഎസിന് കരാർ വച്ചുനീട്ടി; കരാർ നൽകാൻ ടെൻഡർ തിരുത്തിയതിന് തെളിവ്; ഉത്തരവാദിത്തം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്‌കോയ്ക്കും; പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ടെൻഡറിലും തിരിമറി നടന്നതായി വിജിലൻസ്

കൈയക്ഷരം പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി; 42 കോടി രേഖപ്പെടുത്തിയ ചെറിയാൻ വർക്കി നിർമ്മാണ കമ്പനിയെ മറികടന്ന് 47 കോടി പറഞ്ഞ ആർഡിഎസിന് കരാർ വച്ചുനീട്ടി; കരാർ നൽകാൻ ടെൻഡർ തിരുത്തിയതിന് തെളിവ്; ഉത്തരവാദിത്തം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്‌കോയ്ക്കും; പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ടെൻഡറിലും തിരിമറി നടന്നതായി വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ടെൻഡറിലും തിരിമറി നടന്നതായി വിജിലൻസ്. ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയത് ടെൻഡറിൽ തിരുത്തൽ വരുത്തിയാണെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. കുറഞ്ഞ തുക രേഖപ്പെടുത്തിയ ചെറിയാൻ വർക്കി നിർമ്മാണ കമ്പനിയെ മറികടന്നാണ് ആർഡിഎസിന് കരാർ നൽകിയത്.

ആർഡിഎസിന് കരാർ നൽകാൻ ടെൻഡറിൽ തിരുത്തൽ വരുത്തി. ടെൻഡർ തിരുത്തിയത് കൈയക്ഷരം പരിശോധിച്ചതിൽ വ്യക്തമാണെന്നും വിജലൻസ് പറയുന്നു. ആർഡിഎസ് ടെൻഡറിൽ രേഖപ്പെടുത്തിയത് 47 കോടിയായിരുന്നു. എന്നാൽ ചെറിയാൻ വർക്കി 42 കോടിയാണ് രേഖപ്പെടുത്തിയിരുന്നത്. രേഖകൾ കോടതിക്കു കൈമാറി. ആർഡിഎസ് 13.4 % റിബേറ്റ് നൽകുമെന്ന് ടെൻഡർ രേഖയിൽ എഴുതിച്ചേർത്തു. ടെൻഡർ തിരുത്തിയത് കയ്യക്ഷരം പരിശോധിച്ചതിൽ വ്യക്തമാണ്. ഉത്തരവാദിത്തം റോഡ്‌സ് & ബ്രിജസ് കോർപറേഷനും കിറ്റ്‌കോയ്ക്കുമാണ്. ഇതിന് തെളിവ് വിജിലൻസ് കോടതിക്ക് കൈമാറി.

ടെൻഡർ രേഖകളിൽ തിരുത്തൽ നടത്തുകയും 13 ശതമാനം റിബേറ്റ് നൽകാമെന്ന് ആർഡിഎസിന്റെ ടെൻഡർ ഫോമിലും രജിസ്റ്ററിലും എഴുതി ചേർക്കുകയായിരുന്നു. ടെൻഡർ പൊട്ടിച്ചപ്പോൾ ഈ റിബേറ്റ് കൂടി കണക്കിലെടുത്താണ് ആർഡിഎസിന് ടെൻഡർ നൽകിയത്. ഇതിനുപിന്നിൽ കിറ്റ്കോയിലെയും ആർ.ബി.ഡി.സി.കെയിലേയും ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തൽ. വിജിലൻസിന്റെ കണ്ടെത്തൽ കോടതിയെ അറിയിച്ച ഘട്ടത്തിൽ കരാറിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് കോടതി നീട്ടി. കൂടുതൽ അന്വേഷണം വേണമെന്ന് വിജിലൻസ് വ്യക്തമാക്കി

കേസിൽ മുന്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ നിലപാടിൽ വിജിലൻസ് സംശയം പ്രകടിപ്പിച്ചു. കരാറുകാരനു പലിശ കുറച്ചു നൽകി സർക്കാരിന് 56 ലക്ഷം രൂപ നഷ്ടമുണ്ടാക്കി. അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. മുന്മന്ത്രിക്കെതിരായ നിലപാട് ടി.ഒ. സൂരജ് ആവർത്തിച്ചെന്നും വിജിലൻസ് വ്യക്തമാക്കി. എന്നാൽ പാലാരിവട്ടം പാലം പണിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണത്തിൽ തനിക്കു പങ്കില്ലെന്നും മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് തുടക്കം മുതൽ ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ച നിലപാട്. പാലത്തിന്റെ നിർമ്മാണത്തിനു ഭരണാനുമതി നൽകുകയായിരുന്നു തന്റെ ഉത്തരവാദിത്തം. നിർമ്മാണ പ്രവർത്തനത്തിൽ പങ്കില്ല. ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുന്നത് മന്ത്രിയല്ല ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിൽ അത് അവരുടെ കുറ്റമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

പാലം അഴിമതിയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് വിജിലൻസിന്റെ പുതിയ സത്യവാങ്മൂലം. പാലത്തിന്റെ നിർമ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 6.68 ഏക്കർ ഭൂമി വാങ്ങിയെന്നാണ് വിജിലൻസ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നൽകിയിട്ടുള്ളത്. ഇതിൽ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിർമ്മാണത്തിനായി കരാർ കമ്പനിക്ക് മുൻകൂർ തുക നൽകിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലൻസിന്റെ സത്യവാങ്മൂലത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP