Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറാം സീസണിൽ മഞ്ഞപ്പടയെ നയിക്കാൻ ജിങ്കാൻ ഇല്ല; ബാർത്തലോമിയോ ഒഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ നായകൻ; തീരുമാനം നൈജീരിയിൻ താരത്തിന്റെ അനുഭവ സമ്പത്ത് പരിഗണിച്ചെന്ന് ക്ലബ്

ആറാം സീസണിൽ മഞ്ഞപ്പടയെ നയിക്കാൻ ജിങ്കാൻ ഇല്ല; ബാർത്തലോമിയോ ഒഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ നായകൻ; തീരുമാനം നൈജീരിയിൻ താരത്തിന്റെ അനുഭവ സമ്പത്ത് പരിഗണിച്ചെന്ന് ക്ലബ്

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: ആറാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ നായകൻ. കഴിഞ്ഞ സീസണിൽ കേരളത്തിന്റെ നായകനായിരുന്ന സന്ദേശ് ജിങ്കന് പകരം പുതിയതായി ടീമിലെത്തിയ ബാർത്തലോമിയോ ഒഗ്‌ബെച്ചെയാണ് ഈ സീസണിൽ കേരളത്തിന്റെ നായകൻ.പുതിയ സീസണിൽ ഒഗ്‌ബെചെയാവും ബ്ലാസ്റ്റേഴ്‌സിനായി ആം ബാന്റ് അണിയുകയെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനായിരുന്നു.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലായിരുന്ന പരിശീലകൻ ഇൽകോ ഷട്ടേരിയും സ്‌ട്രൈക്കർ ബർത്തലോമിയോ ഒഗ്‌ബെചെയും ഈ സീസണലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. നോർത്ത് ഈസ്റ്റിൽ ഉള്ള സമയത്തും ഒഗ്‌ബെചെയെ തന്നെയാണ് ഷട്ടോരി ക്യാപ്റ്റനാക്കിയിരുന്നത്. കൂടുതൽ പരിചയ സമ്പത്ത് പരിഗണിച്ചാണ് ഒഗ്‌ബെചെയെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചതെന്ന് ക്ലബ്ബ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലാകെ 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് ബർത്തലോമിയോ ഒഗ്‌ബെചെ. നേരത്തേ അന്താരാഷ്ട്ര ക്ലബ്ബുകളായ പി എസ് ജി, മിഡിൽസ്‌ബ്രോ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞതിന്റെ അനുഭവ സമ്പത്തും താരത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP