Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസി ക്ഷേമ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അതുല്യമായ സംഭാവന; സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യം; പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബഹ്‌സാദ് വ്യവസായ ശൃംഖല മേധാവി പത്മശ്രീ സി.കൃഷ്ണ മേനോൻ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ

പ്രവാസി ക്ഷേമ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അതുല്യമായ സംഭാവന;  സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യം; പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബഹ്‌സാദ് വ്യവസായ ശൃംഖല മേധാവി പത്മശ്രീ സി.കൃഷ്ണ മേനോൻ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായി സി. കൃഷ്ണ മേനോൻ(70) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹ്‌സാദ് വ്യവസായ ശൃംഖലയുടെ മേധാവിയാണ്. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ എറണാകുളത്തെ വസതിയിലും തുടർന്ന് നാല് മണി മുതൽ അഞ്ച് മണി വരെ തൃശൂരിലെ വസതിയിലും മൃതദഹേം പൊതുദർശനത്തിന് വെക്കും. ആറ് മണിക്ക് പാറമേക്കാവ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

1949 ഏപ്രിൽ 18ന് തൃശൂരിലാണ് അദ്ദേഹം ജനനം. ചർച്ച് മിഷൻ സൊസൈറ്റി ഹൈസ്‌കൂൾ, സെന്റ് തോമസ് കോളജ് തൃശൂർ, കേരള വർമ്മ കോളജ്, ജബൽപൂർ ലോ കോളജ് എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈക്കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1976ൽ ഖത്തറിലെത്തിയ അദ്ദേഹം 1978ൽ ബഹ്‌സാദ് എന്ന പേരിൽ എണ്ണ ട്രാൻസ്‌പോർട്ടിങ് കമ്പനി തുടങ്ങി.

2009ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2006ൽ പ്രവാസി ഭാരതീയ സമ്മാനും ലഭിച്ചു. ജയശ്രീ കെ.മേനോനാണ് ഭാര്യ. അഞ്ജന, ശ്രീരഞ്ജിനി, ജയകൃഷ്ണൻ എന്നിവർ മക്കളാണ്. ഡോ.ആനന്ദ് കൃഷ്ണ, ഡോ.റിതേഷ് പുതിയവീട്ടിൽ, ശിൽപ മേനോൻ എന്നിവർ മരുമക്കളാണ്.

നോർക്ക റൂട്‌സ് വൈസ് ചെയർമാനും ഒഐസിസി ഗ്ലോബൽ കമ്മിറ്റി മുൻ പ്രസിഡന്റുമായ അഡ്വ സി കെ മേനോന്റെ നിര്യാണത്തിൽ മുൻ പ്രവാസി കാര്യ മന്ത്രി കെ സി ജോസഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രവാസി ക്ഷേമ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രീ മേനോൻ വഹിച്ച പങ്കു അവിസ്മരണീയമാണ് സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി നിലകൊള്ളുകയും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള മേനോന്റെ വേർപാട് പ്രവാസി സമൂഹത്തിനും കേരളത്തിനും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി കെ സി ജോസഫ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP