Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഭാ വിശ്വാസത്തെ അധിക്ഷേപിച്ച് പുസ്തകം എഴുതിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകന്റെ സംസ്‌കാരം നിഷേധിച്ച സഭയ്‌ക്കെതിരെയുള്ള വിധിയിൽ സഭാ നേതൃത്വം നഷ്ടപരിഹാരം നൽകിയേ മതിയാവൂ; സി എസ് ഐ സഭാ നേതൃത്വത്തിനെതിരെ പ്രൊഫ സിസി ജേക്കബിന്റെ മക്കൾ നടത്തിയ കേസിൽ പത്ത് ലക്ഷം നഷ്ടപരിഹാരം ഉടൻ നൽകാൻ അപ്പീൽ കോടതിയും; ബിഷപ്പ് കെജി ഡാനിയേലും രൂപതയും വികാരിയും ചേർന്ന് നഷ്ടപരിഹാരം നൽകണം

സഭാ വിശ്വാസത്തെ അധിക്ഷേപിച്ച് പുസ്തകം എഴുതിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകന്റെ സംസ്‌കാരം നിഷേധിച്ച സഭയ്‌ക്കെതിരെയുള്ള വിധിയിൽ സഭാ നേതൃത്വം നഷ്ടപരിഹാരം നൽകിയേ മതിയാവൂ; സി എസ് ഐ സഭാ നേതൃത്വത്തിനെതിരെ പ്രൊഫ സിസി ജേക്കബിന്റെ മക്കൾ നടത്തിയ കേസിൽ പത്ത് ലക്ഷം നഷ്ടപരിഹാരം ഉടൻ നൽകാൻ അപ്പീൽ കോടതിയും; ബിഷപ്പ് കെജി ഡാനിയേലും രൂപതയും വികാരിയും ചേർന്ന് നഷ്ടപരിഹാരം നൽകണം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വിശ്വാസത്തിനെതിരേ പുസ്തകമെഴുതിയെന്നാരോപിച്ച് വിശ്വാസിക്ക് കുടുംബക്കല്ലറ നിഷേധിച്ച സഭയ്ക്കെതിരേ മുൻസിഫ് കോടതി വിധിച്ച 10ലക്ഷം രൂപ അപ്പീൽ കോടതിയായ പാലാ സബ് കോടതി ശരിവെച്ചു. മുട്ടം ചുവന്നപ്ലാക്കൽ പ്രൊഫ. സി.സി.ജേക്കബിന്റെ കുടുംബത്തിന് സി.എസ്‌ഐ. ഈസ്റ്റ് കേരള മഹായിടവക 9.95 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ നൽകിയ അപ്പീലാണ് തള്ളിയത്.

സി.എസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് കെ.ജി.ഡാനിയൽ, എള്ളുപുറം സെന്റ് മത്യാസ് പള്ളി വികാരി, സി.എസ്‌ഐ. ഈസ്റ്റ് കേരള ഡയോസിസ്, എന്നിവർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഈരാറ്റുപേട്ട മുൻസിഫ് കോടതിയുടെ വിധി. ഇവരും സെന്റ് മത്യാസ് പള്ളി പാരിഷ് കമ്മിറ്റിയുമാണ് അപ്പീൽ നൽകിയത്.

ഹെൻട്രി ബേക്കർ കോളേജിലെ ചരിത്രവിഭാഗം മേധാവിയായിരുന്ന സി.സി.ജേക്കബ് 2013 ഒക്ടോബർ അഞ്ചിനാണ് മരിച്ചത്. അദ്ദേഹമെഴുതിയ 'ജലസ്‌നാനം ഒരു പഠനം' എന്ന പുസ്തകം സഭയ്ക്കെതിരാണെന്ന് ആരോപിച്ച് സഭ കുടുംബക്കല്ലറയിൽ ശവസംസ്‌കാരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ജേക്കബിന്റെ ഭാര്യ മേരിയും മക്കളായ സുമേഷും സുമയും മാനനഷ്ടക്കേസ് നൽകിയത്.

ആദ്യം സെമിത്തേരിയിൽ അടക്കാൻ കഴിയില്ലെന്നാണ് ബിഷപ്പ് അറിയിച്ചത്. പിന്നീട് സെമിത്തേരിയിൽ ശവസംസ്‌കാരത്തിന് അനുവാദം നൽകിയെങ്കിലും കുടുംബക്കല്ലറയിൽ അടക്കാൻ കഴിയില്ലെന്ന് നിബന്ധനവെച്ചു. പട്ടക്കാർ ആചാര വസ്ത്രമണിഞ്ഞ് ശുശ്രൂഷ നടത്താൻ പാടില്ലെന്നും പറഞ്ഞുവെന്നാണ് ആരോപിച്ചിരുന്നത്. ഇതിൽ പ്രതിഷേധിച്ച് ജേക്കബിന്റെ മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

കേസ് പരിഗണിച്ച ഈരാറ്റുപേട്ട മുൻസിഫ് കോടതി രൂക്ഷമായ വിമർശനങ്ങളാണ് ബിഷപ്പിനും വികാരിക്കുമെതിരേ നടത്തിയത്. ഒരു ബിഷപ്പും വികാരിയും സാധാരണ ആളുകളേപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കേണ്ടവരല്ലെന്ന് കോടതി നിരീക്ഷിച്ചു. മതാചാരപ്രകാരം സംസ്‌കരിക്കാനനുവാദിക്കാത്തത് മാനുഷികമൂല്യങ്ങൾക്ക് എതിരാണെന്നും വിധിന്യായത്തിൽ പ്രസ്താവിച്ചാണ് നഷ്ടപരിഹാരത്തിന് 2016-ൽ ഉത്തരവിട്ടത്.

ഇതിനെതിരെയാണ് സഭ പാലാ സബ് കോടതിയെ സമീപിച്ചത്. അഡ്വ. ഉഷാ മേനോനാണ് ജേക്കബിന്റെ കുടുംബത്തിനുവേണ്ടി ഹാജരായത്. പൂർവ കേരള മഹായിടവകയുടെ സ്ഥാപക പ്രവർത്തകൻ, എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗം തുടങ്ങിയ സ്ഥാനങ്ങളിൽ ഇരുന്നയാളാണ് ജേക്കബ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP