Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോർ എവരി വൺ' ഓപ്ഷൻ പരിഷ്‌കരിക്കുന്നു; ഇനി മുതൽ അയച്ച സന്ദേശം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' അവതരിപ്പിക്കാൻ വാട്‌സ് ആപ്പ്; സന്ദേശം മായ്ച്ചാലും മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പും ഒഴിവാക്കും

വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോർ എവരി വൺ' ഓപ്ഷൻ പരിഷ്‌കരിക്കുന്നു; ഇനി മുതൽ അയച്ച സന്ദേശം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' അവതരിപ്പിക്കാൻ വാട്‌സ് ആപ്പ്; സന്ദേശം മായ്ച്ചാലും മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പും ഒഴിവാക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോർ എവരി വൺ' എന്ന ഓപ്ഷൻ പരിഷ്‌കരിക്കുന്നു. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധിയാണ് ഇനി മുതൽ തിരഞ്ഞെടുക്കാനുണ്ടാകുക. ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവിൽ സമാനമായ സംവിധാനമുണ്ട്. നിലവിൽ വാട്സാപ്പിൽ 'ഡിലീറ്റ് ഫോർ എവരിവൺ' ഓപ്ഷനിൽ മായ്ച്ചാൽ മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റിൽ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകൾ വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് 7 മിനിറ്റിനുള്ളിൽ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. പിന്നീട് പരിധി ഒരു മണിക്കൂറിലധികം വർദ്ധിപ്പിച്ചു. മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ നല്ലതാണെങ്കിലും ഡിലീറ്റ് ചെയ്തു എന്ന വിവരം അത് ലഭിക്കുന്ന ആൾ അറിയുമായിരുന്നു. ഇതും കൂടി ഒഴിവാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP