Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെല്ലിങ്ടൺ റെയിൽവേ സ്‌റ്റേഷനിൽ ഭീതി പരത്തി വ്യാജ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എത്തിയതോടെ ആളുകളെ ഒഴിപ്പിച്ചും ട്രെയിൻ ഗതാഗതം റദ്ദാക്കിയും പൊലീസ്; മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ട്രെയിൻ ഗതാഗതം പുന സ്ഥാപിച്ചു

വെല്ലിങ്ടൺ റെയിൽവേ സ്‌റ്റേഷനിൽ ഭീതി പരത്തി വ്യാജ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എത്തിയതോടെ ആളുകളെ ഒഴിപ്പിച്ചും ട്രെയിൻ ഗതാഗതം റദ്ദാക്കിയും പൊലീസ്; മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ട്രെയിൻ ഗതാഗതം പുന സ്ഥാപിച്ചു

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ റെയിൽവേ സ്‌റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി എത്തിയതോടെ ശങ്കയിലായത് യാത്രക്കാരടക്കം നിരവധി പേർ. നഗരത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം ബോംബ് ഭീഷണികൾ ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ആശങ്ക പടർത്തി റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി എത്തിയത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് മെറ്റ്‌ലിങ്ക് പ്രസ്താവനയിലൂടെയാണ് വെല്ലിങ്ടണിലും പുറത്തും ഉള്ള എല്ലാ സേവനങ്ങളും നിർത്തിവച്ചതായും ആളുകളെ ഒഴിപ്പിച്ചതായും അറിയിച്ചത്. എന്നാൽ മണിക്കൂർ നീണ്ട ആശങ്കകൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ പഉച്ചകഴിഞ്ഞ് 3.30 ഓടെ പൊലീസ് ആളുകളെ തിരികെ സ്റ്റേഷനിലേക്ക് അനുവദിക്കുകയായിരുന്നു. ട്രെയിനുകൾ സേവനം പുനരാരംഭിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് സൂചന.
എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവ്വീസുകൾ പുനരാരംഭിക്കുകയായിരുന്നു.എന്നാൽ സർവ്വീസുകളിൽ കാലതാമസം നേരിടാമെന്ന് കമ്പനി അറിയി്ച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP