Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓ എൻ സി പി കുവൈറ്റ്-ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

ഓ എൻ സി പി കുവൈറ്റ്-ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയുടെ നൂറ്റി പതിനഞ്ചാം ജയന്തിയും മതേതര ദിനമായി അബ്ബാസിയ ഐ.എ.എം.എ ഹാളിൽ ആചരിച്ചു ,പരിപാടിയിൽ സംഘടനാംഗങ്ങളും കുട്ടികളും പങ്കെടുത്തു. ചടങ്ങിൽ ഒ എൻ സി പി സെക്രട്ടറി, ജീവ് സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓ എൻ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു.

മതേതര പ്രതിജ്ഞ നാഷണൽ എക്‌സിക്യൂട്ടീവ് സൂരജ് പോണത്ത് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നാഷണൽ എക്‌സിക്യൂട്ടീവ് അംഗമായ ബൈറ്റ് വർഗ്ഗീസ്സ്- മതേതര സന്ദേശം നൽകി.തുടർന്ന്എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാക്‌സ് വെൽ ഡിക്രൂസ്, മാത്യുവി ജോൺ, അരുൾ രാജ്, ബിജുമോൻ ബാനു, ബിജു മണ്ണായത്ത്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ദേശീയ ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു. മധുര വിതരണവും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP