Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മശ്രീ സി കെ മേനോന്റെ അകാല നിര്യാണം; ഇൻകാസ് ഖത്തർ അനുശോചന യോഗം സംഘടിപ്പിച്ചു

പത്മശ്രീ സി കെ മേനോന്റെ അകാല നിര്യാണം; ഇൻകാസ് ഖത്തർ അനുശോചന യോഗം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഒ ഐ സി സി ഗ്ലോബൽ പ്രേസിഡന്റും, ഇൻകാസ് ഖത്തർ ചീഫ് പാട്രണും, അറിയപ്പെടുന്ന വ്യവസായിയുമായ പത്മശ്രീ സി കെ മേനോന്റെ അകാല നിര്യാണം കോൺഗ്രസ് പാർട്ടിക്ക്, വിശിഷ്യ, പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷത്തിന് പറഞ്ഞറിയിക്കാൻ വയ്യാത്തത്ര കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പ്രവാസ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് വളരെ വലിയൊരു ആഘാതമാണ് വരുത്തിയിരിക്കുന്നത് .

അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ദോഹ മതാർ ഖദീമിലെ സ്റ്റാർ കിച്ചൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത് അധ്യക്ഷം വഹിച്ചു. ഒരു മിനിറ്റ് മൗനാചരണത്തോടെയയാണ് പരിപാടി തുടങ്ങിയത്.

ഐ സി സി മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ, സെൻട്രൽ കമ്മിറ്റി അഡൈ്വസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ജോൺ ഗിൽബെർട്, നിയാസ് ചെരിപ്പത്ത്, സാം കുരുവിള, ജോർജ് ഒരുവിള,അഷ്റഫ് വടകര, ഹരി കാസർകോട്, അനീഷ് കണ്ണൂർ, മാത്തുക്കുട്ടി കോട്ടയം, ഷംസു എറണാകുളം, ആഷിഖ് അഹമ്മദ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും സംസ്ഥാന ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.

രാവിലെ, പത്മശ്രീ സി കെ മേനോന്റെ ഭൗതിക ശരീരത്തിൽ ഒ ഐ സി സി - ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സമീർ ഏറാമല, ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത് ആലപ്പുഴ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP