Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലിനോയി മലയാളി അസോസിയേഷൻ കലോത്സവം;സാൽവിയോ ജോർജ് ഐ.എം.എ കലാപ്രതിഭ, നിയാ ജോസഫ് കലാതിലകം

ഇല്ലിനോയി മലയാളി അസോസിയേഷൻ കലോത്സവം;സാൽവിയോ ജോർജ് ഐ.എം.എ കലാപ്രതിഭ, നിയാ ജോസഫ് കലാതിലകം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച 23-മത് കലോത്സവത്തിൽ സാൽവിയോ ബിനോയി ജോർജ് കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ഐ.എം.എയുടെ മുൻ പ്രസിഡന്റ് നിര്യാതനായ ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എവർ റോളിങ് ട്രോഫിയാണ് സാൽവിയോ കരസ്ഥമാക്കിയത്. ഐ.എം.എ കഴിഞ്ഞ 23 വർഷങ്ങളായി നൽകുന്ന കലാതിലകം ട്രോഫി നിയാ ജോസഫ് കരസ്ഥമാക്കി. സെപ്റ്റംബർ 21-നു ശനിയാഴ്ച സീറോ മലബാർ ദേവാലയത്തിലെ മൂന്നു ഓഡിറ്റോറിയങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിലൂടെയാണ് മത്സരാർത്ഥികൾ സമ്മാനങ്ങൾക്ക് അർഹരായത്.

ഷിക്കാഗോയിലെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഐ.എ.എ മുപ്പത് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ് കലാമേള. മത്സരങ്ങളിൽ പങ്കെടുക്കാൻ അനവധി കുട്ടികളും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാതാപിതാക്കളും മുന്നോട്ടുവന്നെങ്കിലും സമയപരിധിമൂലം എല്ലാവരേയും പങ്കെടുപ്പിക്കാൻ സാധിച്ചില്ല. രണ്ട് ആഴ്ചകൾക്കുമുമ്പേ രജിസ്ട്രേഷൻ അവസാനിപ്പിക്കുകയായിരുന്നു. അന്നു വൈകുന്നേരം നടക്കുന്ന ഓണപരിപാടികൾക്ക് തയാറാകേണ്ടിയിരുന്നതിനാലാണ് രജിസ്ട്രേഷൻ നേരത്തെ തന്നെ നിർത്തിയത്. എന്നാൽ അടുത്ത വർഷം മുൻ വർഷങ്ങളിലേ പോലെ തന്നെ ഒരു മുഴുവൻദിന കലോത്സവം നടത്തുന്നതായിരിക്കുമെന്നു പ്രസിഡന്റ് ജോർജ് പണിക്കർ അറിയിച്ചു.

രാവിലെ 9 മണിക്കുതന്നെ സീറോ മലബാർ ദേവാലയ വികാരി ഫാ. തോമസ് കറുകപ്പള്ളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഓരോ ഹാളിലും നടക്കുന്ന പരിപാടികളുടെ ക്രമം നേരത്തെ തന്നെ പ്രസിദ്ധീകരിച്ച് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ആയതിനാൽ വളരെ ചിട്ടയോടും ക്രമത്തിലും എല്ലാ പരിപാടികളും നടന്നതിൽ മാതാപിതാക്കളും, ഡാൻസ് സ്‌കൂൾ അധികൃതരും വളരെയേറെ സംതൃപ്തി പ്രകടിപ്പിച്ചു.

പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം കൂടി പരിപാടികളുടെ നടത്തിപ്പ് വിലയിരുത്തി. സുനേന ചാക്കോ യുവജനോത്സവം കോർഡിനേറ്ററായി പ്രവർത്തിച്ചു. സെക്രട്ടറി ഷാനി ഏബ്രഹാം, ട്രഷറർ ജോയി പീറ്റർ ഇൻഡിക്കുഴി എന്നിവർ രജിസ്ട്രേഷൻ കോർഡിനേറ്റേഴ്സായിരുന്നു.സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവ് സമ്മാനാർഹർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

അനിൽകുമാർ പിള്ള, ഏബ്രഹാം ചാക്കോ, ജോർജ് മാത്യു, തോമസ് ജോർജ്, ജോസി കുരിശിങ്കൽ, റോയി മുളകുന്നം, പോൾ പി. പറമ്പി, ചന്ദ്രൻപിള്ള എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

ഓണപരിപാടികളോടനുബന്ധിച്ച് ഫ്രാൻസീസ് കിഴക്കേക്കുറ്റ്, റോയി മുളകുന്നം എന്നിവർ സ്പോൺസർ ചെയ്ത സാരികൾ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP