Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൈജീരിയൻ മുൻ ഫുട്‌ബോൾ ടീം നായകൻ ഐസക് പ്രോമിസ് അന്തരിച്ചു; 31 കാരനായ താരത്തിന്റെ അന്ത്യം ഹൃദയാഘാദത്തെ തുടർന്ന്; വിടവാങ്ങിയത് ഒളിമ്പിക്‌സ് ഫൈനലിൽ മെസിയുടെ അർജന്റീനയോട് തോറ്റ ടീമിനെ നയിച്ച താരം

നൈജീരിയൻ മുൻ ഫുട്‌ബോൾ ടീം നായകൻ ഐസക് പ്രോമിസ് അന്തരിച്ചു; 31 കാരനായ താരത്തിന്റെ അന്ത്യം ഹൃദയാഘാദത്തെ തുടർന്ന്; വിടവാങ്ങിയത് ഒളിമ്പിക്‌സ് ഫൈനലിൽ മെസിയുടെ അർജന്റീനയോട് തോറ്റ ടീമിനെ നയിച്ച താരം

സ്പോർട്സ് ഡെസ്‌ക്‌

ടെക്‌സാസ്: നൈജീരിയയുടെ 2008 ബീജിങ് ഒളിംപിക് ടീം നായകനായിരുന്ന ഐസക്ക് പ്രോമിസ് (31) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് അമേരിക്കയിൽ ആയിരുന്നു താരത്തിന്റെ അന്ത്യം. മുന്നേറ്റനിരതാരമായിരുന്ന ഐസക് പ്രോമിസ് അമേരിക്കൻ ക്ലബ് ഓസ്റ്റിൻ ബോൾഡിനായാണ് ഇപ്പോൾ കളിച്ചുകൊണ്ടിരുന്നത്. ബുധനാഴ്ച ജിമ്മിൽ പരിശീലനത്തിനിടെയാണ് പ്രോമിസിന് ഹൃദയാഘാതമുണ്ടായത് എന്ന് ക്ലബ് അധികൃതർ സ്ഥിരീകരിച്ചു.

2008-ലെ ബെയ്ജിങ് ഒളിംപിക്‌സിൽ നൈജീരിക്ക് വെള്ളിമെഡൽ സമ്മാനിച്ച നായകനെന്ന നിലയിലാണ് പ്രോമിസ് ശ്രദ്ധേയനായത്. അന്ന് ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീന ടീമിനോടായിരുന്നു പ്രോമിസിന്റെ നൈജീരിയ തോറ്റത്.ട്രാബ്‌സോൻസ്‌പോർ, ആന്റലെയ്‌സ്‌പോർ തുടങ്ങിയ തുർക്കിയിലെ ക്ലബുകൾക്കായി പ്രോമിസ് കളിച്ചിട്ടുണ്ട്. സൗദി ക്ലബ് അൽ ഹിലാലിനായും കളിച്ച പ്രോമിസ് 2018-ലാണ് അമേരിക്കയിലെത്തുന്നത്. നൈജീരിയ സീനിയർ ടീമിനായി മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP