Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങും അടക്കമുള്ളവർ ഇടംപിടിച്ച മെൻസാ ക്ലബിൽ ഇടം നേടി ലണ്ടനിലെ മലയാളി വിദ്യാർത്ഥിനിയും; അപൂർവ്വ നേട്ടം കൈവരിക്കുന്നവരുടെ പട്ടികയിൽ മലയാളികളുടെ എണ്ണം കൂടുമ്പോൾ

ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങും അടക്കമുള്ളവർ ഇടംപിടിച്ച മെൻസാ ക്ലബിൽ ഇടം നേടി ലണ്ടനിലെ മലയാളി വിദ്യാർത്ഥിനിയും; അപൂർവ്വ നേട്ടം കൈവരിക്കുന്നവരുടെ പട്ടികയിൽ മലയാളികളുടെ എണ്ണം കൂടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകം കണ്ട എക്കാലത്തേയും മികച്ച രണ്ടു ശാസ്ത്രജ്ഞർ ആരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, ഐൻസ്റ്റീൻ, സ്്റ്റീഫൻ ഹോക്കിങും. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല.എന്നാൽ ഇവർക്കൊപ്പം തന്നെ ബുദ്ധിശക്തിയിൽ മു്ന്നിലെത്തുന്ന മലയാളി കുട്ടികളുടെ എണ്ണം ഇപ്പോൾ കൂടിവരുകയാണ്.ബുദ്ധിശക്തിയുടെ തോത് അളക്കുന്ന ബ്രിട്ടിഷ് മെൻസ ഐക്യു ടെസ്റ്റിൽ ഇടംപിടിച്ചിട്ടുള്ള മലയാളി കുരുന്നുകളുടെ എണ്ണം ഇതിന് തെളിവാണ്. ഇപ്പോളിതാ മുൻവർഷങ്ങളിലെ പോലെ ത്ന്ന ഇത്തവണയും മെൻസാ ക്ലബിൽ ഇടംനേടിയവരിൽ ഒരു മലയാളി വിദ്യാർത്ഥിനിയും ഉൾപ്പെട്ടുവെന്നാണ് മലയാളി സമൂഹത്തിന് അഭിമാനം പകരുന്നത്.

ലണ്ടനിലെ പ്ലാഷ്നെറ്റ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരിയാണ് ഇത്തവണ പട്ടികയിൽ ഇടംപിട്ടിച്ചത്. കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എൻ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യ സംഘടനയായ മെൻസ' യുടെ ജീനിയസ് സ്‌കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാനനേട്ടത്തിലെത്തിയത്.ഐൻസ്റ്റിനും ഹോക്കിംഗും 160 പോയിന്റാണ് നേടിയിട്ടുള്ളതെന്ന് കൂടി അറിഞ്ഞാലേ നന്ദനയുടെ നേട്ടത്തിന്റെ തിളക്കം വ്യക്തമാകു.

മെൻസ ക്ലബിലെത്താനായതിന്റെ സന്തോഷം നന്ദന മറച്ചുവച്ചില്ല. വളരെയധികം സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്റിംഗുകൾ വലിയ പ്രചോദനം നൽകിയെന്നും നന്ദന കൂട്ടിച്ചേർത്തു. യുകെയിലെ സ്‌കൂൾ പോരാട്ടങ്ങളിലും നന്ദന പലപ്പോഴും മികവ് കാട്ടിയിട്ടുണ്ട്. യുകെയിലെ 500 സ്‌കൂളുകളിൽ നടത്തിയ നാഷണൽ എഞ്ചിനിയറിങ് മത്സരത്തിലും നന്ദന മുന്നിലെത്തിയിട്ടുണ്ട്.

ലോകത്തിൽ ഏകദേശം ഇരുപതിനായിരകത്തോളം പേർ മാത്രമാണ് മെൻസ ക്ലബിൽ ഇടം നേടിയിട്ടുള്ളത്. ഇതിൽ 2015 ൽ ലണ്ടനിലെ മറ്റൊരു മലയാളി ബാലികയായ ലൊറയ്ൻ മിന്നാ ജോൺ, കോൾ ചെസ്റ്ററിൽ താമസിക്കുന്ന ലിഡിയ സെബാസ്റ്റ്യൻ എന്നിവരും മുമ്പ് പട്ടികയിൽ ഇടം നേടിയവരാണ്.

അതിബുദ്ധിയും അസാമാന്യ വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവർക്ക് അംഗീകാരം നൽകുന്ന ഇന്റർനാഷണൽ ഓർഗനൈസേഷനാണ് മെൻസ. ഉയർന്ന ഐ.ക്യു നിലവാരമുള്ളവരുടെ ആഗോള കൂട്ടായ്മയായ 'മെൻസ ഇന്റർനാഷണലിൽ' 1.10 ലക്ഷത്തോളം പേരാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ അമ്പത് ശതമാനത്തോളം അമേരിക്കക്കാരാണ്. രണ്ടര വയസുമുതൽ 103 വയസുവരെയുള്ളവർ ഇപ്പോൾ ഈ സംഘത്തിലുണ്ട്.

ലോകപ്രശസ്തരായ പണ്ഡിതന്മാർ തയാറാക്കുന്ന അതിസങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി 98 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്കാണ് മെൻസയിൽ അംഗത്വം ലഭിക്കുക. പത്തര വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുകയുള്ളൂ. അതിലും താഴെ പ്രായമുള്ളവർക്ക് പരീക്ഷയിൽ പങ്കെടുക്കണമെങ്കിൽ എഡ്യുക്കേഷൻ സൈക്യാട്രിക് അസസ്‌മെന്റ് പാസാകണം. ബുദ്ധിസാമർത്ഥ്യം തെളിയിക്കപ്പെടുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓസ്‌ട്രേലിയക്കാരനായ അഭിഭാഷകൻ റോളണ്ട് ബെറിലും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ലാൻസ് വെയറും 1946ൽ ഓക്‌സ്‌ഫോർഡിൽ രൂപം നൽകിയ സംരംഭമാണിത്.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പരീക്ഷകളിൽ നിന്നാണ് ടോപ്പ് 2 % മാത്രമുള്ള അതിബുദ്ധിശാലികളെ തെരഞ്ഞെടുക്കുന്നത്. അതിബുദ്ധിശാലികളുടെ വൈദഗ്ധ്യം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് 'മെൻസ' എന്ന സംഘടനയുടെ പ്രവർത്തന ലക്ഷ്യം. അംഗത്വം നേടിയ ബുദ്ധിശാലികൾക്ക് പരസ്പരം ആശയ വിനിമയത്തിന് അവസരമൊരുക്കി വലിയ നേട്ടങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് മെൻസയുടെ രീതി. ഇവരുടെ സംവാദങ്ങളിലും ചർച്ചകളിലും ഉരുത്തിരിയുന്ന വലിയ ആശയങ്ങൾ ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാൻ മെൻസ വേദിയൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP