Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനിതകം, പിന്നെ അവർ വളരുന്ന ചുറ്റുപാടുകൾ; വ്യക്തിയുടെ പ്രതികരണരീതി ആണ് അവന്റെ അല്ലേൽ അവളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്; അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല; ഇപ്പോൾ ഇതാ മറ്റൊരു സ്ത്രീ കൂടി കൊടുംകുറ്റവാളിയുടെ പട്ടികയിൽ.. ! ജോളി എന്ന സ്ത്രീ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ മറ്റാർക്കൊക്കെ പങ്ക് എന്ന് അറിഞ്ഞാൽ മാത്രം മതി; കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ കലാ മോഹൻ എഴുതിയ കുറിപ്പ് വൈറൽ

ജനിതകം, പിന്നെ അവർ വളരുന്ന ചുറ്റുപാടുകൾ; വ്യക്തിയുടെ പ്രതികരണരീതി ആണ് അവന്റെ അല്ലേൽ അവളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്; അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല; ഇപ്പോൾ ഇതാ മറ്റൊരു സ്ത്രീ കൂടി കൊടുംകുറ്റവാളിയുടെ പട്ടികയിൽ.. ! ജോളി എന്ന സ്ത്രീ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ മറ്റാർക്കൊക്കെ പങ്ക് എന്ന് അറിഞ്ഞാൽ മാത്രം മതി; കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ കലാ മോഹൻ എഴുതിയ കുറിപ്പ് വൈറൽ

കലാ മോഹൻ

ഡോക്ടർ ഓമന, ബിനിതകുമാരി.. സ്ത്രീകൾ ആയ
ഇവരൊക്കെ അരുംകൊലകൾ ചെയ്തവർ ആണ്..
അനിയന്റെ ഭാര്യയോടുള്ള ദേഷ്യത്തിൽ അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന സ്ത്രീയെ കണ്ടിട്ടുണ്ട്..
അങ്ങനെ എത്രയോ കേസുകൾ..
കാരണവർ കൊലപാതകത്തിന് പിന്നിലും സ്ത്രീ അല്ലേ..
വ്യക്തിത്വവൈകല്യത്തിൽ antisocial personality disorder എന്നൊന്നുണ്ടല്ലോ..
IQ കൂടിയ ആളിൽ EQ പ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന് കരുതരുത്..

ജനിതകം, പിന്നെ അവർ വളരുന്ന ചുറ്റുപാടുകൾ..
വ്യക്തിയുടെ പ്രതികരണരീതി ആണ് അവന്റെ അല്ലേൽ അവളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്..
അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല..
ഇപ്പോൾ ഇതാ മറ്റൊരു സ്ത്രീ കൂടി കൊടുംകുറ്റവാളിയുടെ പട്ടികയിൽ.. !
ജോളി എന്ന സ്ത്രീ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ മറ്റാർക്കൊക്കെ പങ്ക് എന്ന് അറിഞ്ഞാൽ മാത്രം മതി...
ചെറിയ തെറ്റിന് അമിതമായ ശിക്ഷ നൽകുന്ന അച്ഛനമ്മമാർ ഉണ്ട്..
ഒരുപാട് അപകടത്തിൽ എത്തുന്ന മാനസിക തലങ്ങൾ കുട്ടികളിൽ ഉണ്ടാക്കും..
ശിക്ഷ നൽകണം, പക്ഷെ ഭീഭത്സവും അപമാനകാരവും ആകരുത്..
മകളെ ഉത്തമയായ പെണ്ണാക്കി, വളർത്തിക്കോ..
പക്ഷെ, പച്ചയായ മനസ്സുകൾ ആണ്.
കണ്ണടച്ചു ഇരുട്ടാക്കരുത്..
അമിതമായി ശാസിക്കുക, ശിക്ഷിക്കുക എന്നത് പരിഹാരം അല്ല..
പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി അത് ഉചിതമായ രീതിയിൽ പരിഹരിക്കാൻ നോക്കണം..
ഓരോ കേസുകളും, ഓ അതൊന്നും നമ്മുടെ വീട്ടില് നടക്കില്ല എന്നുള്ള സമാധാനം എന്നും നിലനിൽക്കണം..
എങ്ങനെ ഒരു കുറ്റവാളി ജനിച്ചു എന്ന് ഒറ്റവാക്കിൽ പറയാനാകില്ല..
ബഹുദൂരം പിന്നിലോട്ടു സഞ്ചരിക്കണം..
ശാന്തമാണ് പുറമേ...,
എന്നാൽ എത്ര ഭീകരമാണ് ഉള്ളിലെ ചിന്ത എന്നത് പലരുടെയും അവസ്ഥ ആണ്..
കൊലപാതകം എന്നതിനേക്കാൾ ഓരോ കൊലയുടെയും രീതികൾ ആണ് വ്യക്തിയിൽ എത്രമാത്രം പ്രശ്‌നങ്ങൾ ഉണ്ടെന്നു നിര്ണയിക്കേണ്ടത്....
പെട്ടന്ന് ഉണ്ടാകുന്ന കാരണങ്ങൾ, സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തുന്ന കൊല ഒക്കെ മറ്റൊരു വശം..
അവരൊക്കെ antisocial എന്നുമല്ല ഉദേശിച്ചത്..
സാഹചര്യം, പ്രതികരണരീതി...
ഇവ ആണ് സൂക്ഷ്മായി പഠനം നടത്തേണ്ടത്.കുട്ടികളിൽ ബോധവൽക്കരണം നടത്തുമ്പോൾ അതൊക്കെ വിലയിരുത്തൽ നടത്താൻ സാധിക്കും..
മാതാപിതാക്കൾ, അദ്ധ്യാപകർ ഇവരുടെ സഹായത്തോടെ മാറ്റങ്ങൾ കൊണ്ട് വരാനും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP