Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് വൻ തിരിച്ചടി; ഡോണൾഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ചട്ടം ഇന്ത്യൻ കുടുംബങ്ങൾക്കും വിലങ്ങു തടി; ആരോഗ്യ ഇൻഷുറൻസിനോ മെഡിക്കൽ പരിചരണത്തിനോ പണം നൽകാൻ കഴിയാത്ത കുടിയേറ്റ വിസ അപേക്ഷകരെ നിരോധിച്ചു  

യുഎസിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് വൻ തിരിച്ചടി; ഡോണൾഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ചട്ടം ഇന്ത്യൻ കുടുംബങ്ങൾക്കും വിലങ്ങു തടി; ആരോഗ്യ ഇൻഷുറൻസിനോ മെഡിക്കൽ പരിചരണത്തിനോ പണം നൽകാൻ കഴിയാത്ത കുടിയേറ്റ വിസ അപേക്ഷകരെ നിരോധിച്ചു   

മറുനാടൻ ഡെസ്‌ക്‌

യുഎസ്സിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടിയുമായി ട്രംപ്. ആരോഗ്യ ഇൻഷുറൻസിനോ മെഡിക്കൽ പരിചരണത്തിനോ പണം നൽകാൻ കഴിയാത്ത കുടിയേറ്റ വിസ അപേക്ഷകരെ നിരോധിച്ചു. ഡോണൾഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ചട്ടം ഇന്ത്യൻ കുടുംബങ്ങൾക്കും തിരിച്ചടി. തങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉണ്ടെന്നോ, മെഡിക്കൽ ചെലവ് താങ്ങാൻ കഴിയുമെന്നോ തെളിയിക്കാത്ത കുടുംബങ്ങൾക്ക് വിസ ലഭിക്കാത്ത തരത്തിൽ വ്യവസ്ഥകളിൽ മാറ്റം വരുത്താനാണ് ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഈ ഈ നയം ട്രംപ് പ്രഖ്യാപിച്ചത്. കുടിയേറ്റക്കാർ സർക്കാരിന് ബാധ്യതയാകുന്നത് തടയാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ഈ നിയമം ബന്ധുക്കളെ കൊണ്ടുവരാനായി യുഎസ്സിൽ താമസിക്കുന്നവർ സംഘടിപ്പിക്കുന്ന വിസകളെയാണ് ബാധിക്കുക. ഏതാണ്ട് 23,000 ഇന്ത്യാക്കാരെ ഈ പുതിയ ചട്ടം ദോഷകരമായി ബാധിക്കും. വർഷാവർഷം ഏതാണ്ട് 35,000 പേർ കുടുംബ സ്‌പോൺസറിങ്ങിൽ യുഎസ്സിലെത്താറുണ്ട്. നവംബർ മൂന്നോടെ പുതിയ വ്യവസ്ഥ നിലവിൽ വരും.

'ഈ രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാർ ആരോഗ്യരക്ഷാ സംവിധാനത്തിന് ഭാരമേറ്റരുത്. അമേരിക്കൻ നികുതിദായകരെയും ഇവർ ബുദ്ധിമുട്ടിക്കുകയാണ്,' വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ട്രംപ് പറഞ്ഞു. നേരത്തെ ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് കടക്കുന്നതിന് ട്രംപ് വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു.

അമേരിക്കൻ പൗരന്മാരുടെ ആരോഗ്യരക്ഷാ സൗകര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് പ്രസിഡന്റിന്റെ ഉത്തരവ് ചെയ്യുന്നതെന്ന് പിന്നീട് വൈറ്റ് ഹൗസ് പുറത്തിറക്കിയ വസ്തുതാവിവര കുറിപ്പ് പറഞ്ഞു. ഇൻഷൂറൻസ് എടുക്കാതിരിക്കുന്ന കാര്യത്തിൽ അമേരിക്കൻ പൗരന്മാരെക്കാൾ മൂന്നിരട്ടി സാധ്യത കൂടുതലാണ് കുടിയേറ്റക്കാർക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഓരോ വർഷത്തിലും 35 ബില്യൺ ഡോളർ അധികബാധ്യത യുഎസ്സിനുണ്ടായിട്ടുണ്ട്.

രാജ്യത്തിന്റെ ഉദാരമായ പൊതു ആരോഗ്യ സംവിധാനത്തെ ചൂഷണം ചെയ്യുകയാണ് രാജ്യത്തേക്ക് കടന്നു വരുന്നവർ ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് ആരോപിക്കുന്നു. ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ യുഎസ്സിലെത്തി 30 ദിവസത്തിനുള്ളിൽ ഇൻഷൂറൻസ് എടുത്തിരിക്കുമെന്ന് ഉറപ്പ് നൽകേണ്ടി വരും ഇനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP