Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദ്; ബിഗ് ബോസ് ഷോ നിരോധിക്കണമെന്ന് ആവശ്യം; മത്സരാർത്ഥികൾ കെട്ടിപ്പുണർന്ന് കിടക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ ദൃശ്യങ്ങളാണെന്ന് അറിഞ്ഞിട്ടും നിലപാടിൽ മാറ്റമില്ലാതെ ഒരു വിഭാഗം

മുസ്ലിം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദ്; ബിഗ് ബോസ് ഷോ നിരോധിക്കണമെന്ന് ആവശ്യം; മത്സരാർത്ഥികൾ കെട്ടിപ്പുണർന്ന് കിടക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ ദൃശ്യങ്ങളാണെന്ന് അറിഞ്ഞിട്ടും നിലപാടിൽ മാറ്റമില്ലാതെ ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

ൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിന്റെ പുതിയ സീസൺ തുടങ്ങിയത് മുതൽ കുറേ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഷോയിലെ മത്സരാർഥികളായ മാഹിറ ശർമയും അസീം റിയാസും കെട്ടിപ്പുണർന്ന് ഒരു കിടക്കയിൽ കിടക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് പുതിയ പൊല്ലാപ്പുണ്ടാക്കിയിരിക്കുന്നത്. ഇത് പുറത്തുവന്നതോടെ ഷോ ലൗ ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നും ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി.

പക്ഷേ ഈ ചിത്രം മാഹിറ ശർമയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ സൂയാഷ് റായിയുടെയും കിഷ്വർ മർച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസൺ 9 ൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരാകുകയും ചെയ്തു. എന്നാൽ വിവാദങ്ങളുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർക്ക് ഇതൊന്നും തലയിൽ കയറുന്ന മട്ടില്ല. രാജ്യത്തെ ഏറ്റവും പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷയിലായി വ്യത്യസ്ത അവതാരകരാണ് ഇത് അവതരിപ്പിക്കാറ്. കേരളത്തിൽ മോഹൻലാൽ ആയിരുന്നു ബിഗ് ബോസ് അവതാരകൻ. പരിപാടി അവസാനിച്ച് കുറച്ച് കാലങ്ങൾക്ക് ശേഷം മത്സരാർത്ഥികളായ പേളിയും ശ്രീനിഷും വിവാഹിതരായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP