Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി കെ പ്രശാന്തിനെ സ്വന്തം സഹോദരനായി ജനം നെഞ്ചേറ്റിക്കഴിഞ്ഞു; രാഷ്ട്രീയ 'ബ്രോ'ക്കറന്മാരുടെ കളി മേയർ ബ്രോയോട് വേണ്ട; വട്ടിയൂർക്കാവിൽ പോരാട്ടം കനക്കുമ്പോൾ പഞ്ച് ഡയലോഗുമായി മണിയാശാൻ

വി കെ പ്രശാന്തിനെ സ്വന്തം സഹോദരനായി ജനം നെഞ്ചേറ്റിക്കഴിഞ്ഞു; രാഷ്ട്രീയ 'ബ്രോ'ക്കറന്മാരുടെ കളി മേയർ ബ്രോയോട് വേണ്ട; വട്ടിയൂർക്കാവിൽ പോരാട്ടം കനക്കുമ്പോൾ പഞ്ച് ഡയലോഗുമായി മണിയാശാൻ

മറുനാടൻ ഡെസ്‌ക്‌

അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ മൂന്ന് മുന്നണികളും അഭിമാന പോരാട്ടമായി കാണുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ കുറേക്കാലമായി തങ്ങൾ മൂന്നാം സ്ഥാനത്തേക്ക് പോകുന്ന തലസ്ഥാന നഗരിയിൽ ചുവടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സിപിഎമ്മും ഇടത് മുന്നണിയും. അതേസമയം, പാലായിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് മണ്ഡലം നിലനിർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയും വിജയത്തിൽ കുറഞ്ഞതൊന്നു വട്ടിയൂർക്കാവിൽ പ്രതീക്ഷിക്കുന്നില്ല. സ്ഥാനാർത്ഥിയുടെ മേന്മ പറഞ്ഞാണ് സിപിഎം ഇവിടെ വോട്ട് തേടുന്നത്.

കഴിഞ്ഞ നാല് വർഷം കൊണ്ട് തലസ്ഥാന നഗരിയിൽ മേയർ എന്ന നിലയിൽ വി കെ പ്രശാന്ത് നടത്തിയ പ്രവർത്തനങ്ങളും പരമ്പരാഗത സിപിഎം നേതാക്കൾക്കുള്ള തലക്കനം ഇല്ലായ്മയുമാണ് ഇടത് സ്ഥാനാർത്ഥിയെ ഇവിടെ ജനകീയനാക്കുന്നത്. ഇതെല്ലാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുകയാണ് മന്ത്രി എം എം മണി. മേയർ ബ്രോയോട് ജനത്തിനുള്ള സ്‌നേഹം കണ്ട് രാഷ്ട്രീയ 'ബ്രോ' ക്കറന്മാർക്ക് വെറളി പിടിച്ചിരിക്കുകയാണെന്നാണ് മണിയാശാൻ പറയുന്നത്. കളി മേയർ ബ്രോയോട് വേണ്ടെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

#കേരളത്തിന്റെ സ്വന്തം
#മേയർ ബ്രോ
കഴിഞ്ഞ നാലുവർഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും #പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അർപ്പണബോധം കണ്ടു.
ജനത്തിന്റെ സ്‌നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറന്മാരോട് ഒന്നേ പറയാനുള്ളു;
'കളി മേയർ ബ്രോയോട് വേണ്ടാ'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP