Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്

സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിൽ ഏവരേയും ഞെട്ടിച്ചാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പങ്കും ക്രൈംബ്രാഞ്ച് പുറത്തുകൊണ്ട് വന്നത്. ഇന്നലെ മുതൽ താൻ നിരപരാധിയാണ് എന്ന ഭാവത്തിൽ മുന്നോട്ട് പോയ ഷാജു കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമായിരുന്നു ആദ്യ ഭാര്യ സിലിക്ക് അന്ത്യചുംബനം നൽകിയപ്പോൾ ജോളി അപ്രതീക്ഷിതമായി തനിക്കൊപ്പം വന്ന് ഒരുമിച്ച് നിന്ന കാര്യം.ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്വന്തം ഭാര്യയെ ഇല്ലാതാക്കിയ ഭർത്താവിന്റെയോ കാമുകന്റെ ഭാര്യയെ കൊന്നതിന്റെയോ യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെയാണ് ജോളിയും ഷാജുവും സിലിക്ക് അന്ത്യചുംബനം നൽകുന്നത്.താൻ അന്ത്യചുംബനം നൽകുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നൽകിയിരുന്നതായും ഷാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യഘട്ടത്തിലെ മൊഴികളെ തള്ളുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന ചിത്രം

പരസ്പരം പ്രണയത്തിലായിരുന്ന ഷാജുവും ജോളിയും മനുഷ്യരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ പോലും യോഗ്യരല്ലാത്തവരാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ഈ ചിത്രം. കൊന്ന് തള്ളിയ ശേഷം ഒരുമിച്ച് പരസ്പരം മുഖം ഉരുമിക്കൊണ്ടാണ് ഇരുവരും സിലിക്ക് അന്ത്യചുംബനം നൽകുന്നത്. താനാണ് സിലിയേയും മകളേയും കൊന്നതെന്ന് ജോളി പറഞ്ഞപ്പോൾ അവൾ (സിലി) മരിക്കേണ്ടവൾ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതിൽ എനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞവെന്നാണ് മൊഴി.തന്റെ ഭാര്യ സിലിയും മകളും ആൽഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തിൽ മുൻക്കൈ എടുത്തതെന്ന് ഷാജു പറഞ്ഞിരുന്നു.

സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിച്ചാൽ ഷാജുവിന്റെ മകനും തന്റെ മകൻ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതൽ കിട്ടുമെന്നും ജോളി പറഞ്ഞു. എന്നാൽ ഇപ്പോൾ ഒരു കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല എന്ന് ജോളിയോട് അപ്പോൾ തന്നെ പറഞ്ഞു. ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അപ്പോൾ ജോളി പറഞ്ഞത് എന്നാൽ ഒരു വർഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താൻ തീർത്തു പറഞ്ഞതായും ഷാജു പറഞ്ഞിരുന്നു.

സിലിക്ക് അന്ത്യചുംബനം അർപ്പിക്കാൻ ഞാൻ കുനിഞ്ഞപ്പോൾ എന്റെ മുഖത്തു മുട്ടാൻ കാത്തിരുന്നപോലെ ജോളിയും അന്ത്യചുംബനം നടത്തി. ഞാനുമായി അടുപ്പം ഉണ്ടെന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാണ് എന്ന് ഇപ്പോളാണ് മനസിലായത്. എന്റെ കുഞ്ഞുങ്ങളുടെ ഭാവി ചൂണ്ടിക്കാട്ടിയും ബന്ധുക്കളുടെ സമ്മതം വാങ്ങിയും ജോളിയാണ് വിവാഹത്തിന് നിർബന്ധിച്ചത് എന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു

ആദ്യഘട്ടത്തിൽ രണ്ടാം ഭാര്യ ജോളിയെ കുറ്റപ്പെടുത്തിയ ഷാജു കൂടത്തായി കൊലപാതകങ്ങളിൽ കുറ്റം ഏറ്റുപറഞ്ഞിരുന്നു. ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്താൻ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണസംഘത്തോടു ഇന്ന് സമ്മതിക്കുകയായിരുന്നു. ജോളിയെ സ്വന്തമാക്കാനാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നും ഷാജു സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു . ഭാര്യയെയും മകളെയും ഒഴിവാക്കാൻ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നെന്നും ഷാജു പറഞ്ഞു. എല്ലാ തന്റെ പിതാവ് സക്കറിയക്ക് അറിയാമായിരുന്നുവെന്നും ഷാജു വെളിപ്പെടുത്തിയിരുന്നു.

2014 മെയ്‌ മൂന്നിന് ഷാജുവിന്റെ മകന്റെ ആദ്യകുർബാനദിവസമാണ് പത്തുമാസം മാത്രം പ്രായമുള്ള മകൾ ആൽഫൈൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. രണ്ടുവർഷം കഴിഞ്ഞ് ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രിവരാന്തയിൽ ജോളിയുടെ മടിയിൽ കുഴഞ്ഞുവീണ് മരിച്ചു. കുടിവെള്ളത്തിൽ സയനൈഡ് കലർത്തിയാണ് ജോളി കൊല നടത്തിയത്. ഈ സമയം ഷാജു തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. എല്ലാം താൻ അറിഞ്ഞുതന്നെയാണെന്ന് ഷാജു ഇന്ന് ഏറ്റുപറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കാനാണ് ഭാര്യയെ കൊല്ലാൻ കൂട്ടുനിന്നത്.

ജോളിയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് ഇന്നലെ ഷാജു പറഞ്ഞത്

സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ ജോളി എന്നെ വിളിച്ചു. അത്യാവശ്യകാര്യം പറയാനാണ് സ്‌കൂളിൽ പോകും വഴി ഒന്നു കാണാൻ ചെല്ലാൻ പറഞ്ഞു. ലീവെടുത്താലും കുഴപ്പമില്ല എന്ന് പറഞ്ഞു. അങ്ങനെ ജോളിയെ കാണാൻ ചെന്നപ്പോൾ ആണ് കല്ല്യാണക്കാര്യം പറഞ്ഞത്. സിജോയും (സിലിയുടെ സഹോദരൻ) മറ്റു ബന്ധുക്കളും ചേർന്ന് നമ്മൾ തമ്മിൽ കല്ല്യാണം കഴിക്കണം എന്ന് ആവശ്യപ്പെട്ടെന്നും അങ്ങനെ ചെയ്താൽ സിലിയുടെ മകന് ഒരമ്മയാവും എന്നും പറഞ്ഞു.

അപ്പോൾ ഭാര്യയുടെ മരണം നടന്നിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂ. ഒരു ആറ് മാസം കൂടി കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നവൾ പറഞ്ഞു എന്നാൽ അത് പറ്റില്ലെന്നും ഒരു വർഷമെങ്കിലും കഴിയാതെ ഇതേക്കുറിച്ച് ഒന്നും ആലോചിക്കാനാവില്ലെന്നും ഞാൻ പറഞ്ഞു. അവളെ വിവാഹം കഴിക്കണം എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. സംസ്‌കാരചടങ്ങുകൾക്കിടെ സിലിയുടെ മൃതദേഹത്തിൽ ഞാൻ അന്ത്യചുംബനം നൽകുമ്പോൾ എനിക്കൊപ്പം തള്ളിക്കയറി ജോളിയും സിലിയുടെ മൃതദേഹത്തെ ചുംബിക്കാൻ ശ്രമിച്ചിരുന്നു. മരണചടങ്ങുകളെല്ലാം ഫോട്ടോയിൽ പകർത്തിയിരുന്നു. പിന്നീട് ഫോട്ടോകൾ ആൽബത്തിലാക്കാൻ നോക്കിയപ്പോൾ ഈ ഫോട്ടോ ഒഴിവാക്കാനാണ് ഞാൻ സ്റ്റുഡിയോയിൽ പറഞ്ഞത്. അത്രയേറെ അസ്വസ്ഥത ആ സംഭവത്തിൽ അന്നുണ്ടായിരുന്നു.

ജോളിയുമായുള്ള വിവാഹക്കാര്യത്തെക്കുറിച്ച് സിലിയുടെ സഹോദരനോട് സംസാരിച്ചപ്പോൾ അദ്ദേഹം അതിനെ പിന്തുണച്ചാണ് സംസാരിച്ചത്. സിലി ജീവിച്ചിരിക്കുന്ന കാലത്ത് ജോളിയുമായി യാതൊരു ബന്ധവും എനിക്ക് ഇല്ലായിരുന്നു. സിലി മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് വയനാട് പനമരത്തിൽ ഒരു കല്ല്യാണത്തിന് പോയിട്ടുണ്ട്. ജോളിയുടെ കാറിലാണ് അന്ന് ഞങ്ങളെല്ലാം പോയത്. അന്നേ ജോളി ഞാനുമായി അടുപ്പം ഉണ്ടാകാൻ ശ്രമിച്ചിരുന്നു. ഇതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ മാത്രമാണ് മനസ്സിലാവുന്നത്. അന്നിതൊക്കെ യാദൃശ്ചികമായി മാത്രമായാണ് തോന്നിയത്.

റെമോ ഇപ്പോൾ ജോളിയുടെ കൂടെ ഞാനുമുണ്ട് എന്ന രീതിയിൽ ആരോപണം ഉന്നയിക്കുകയാണ്. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇതൊക്കെ പറയുന്നത്. ജോളിയെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത് അവർ ആത്മഹത്യ ചെയ്യാൻ വരെ സാധ്യതയുണ്ടെന്നാണ്. സിലി മരിച്ചു പോകട്ടെയെന്ന് ഞാൻ പറഞ്ഞു എന്ന് റെമോ പറഞ്ഞതായി ചാനലിൽ സ്‌ക്രോൾ കണ്ടു. റെമോ അങ്ങനെ പറഞ്ഞെങ്കിൽ അവന് ഞാൻ നൽകിയ സ്നേഹത്തിനും കരുതലിനും എന്താണ് അർത്ഥം. അവന്റെ മാതാവ് ഇങ്ങനത്തെ അവസ്ഥയിലാണ്. എന്റെ മകനുണ്ടാവുന്ന മാനക്കേട് എന്താണ് എന്നോ അവന്റെ അവസ്ഥ എന്താണെന്നോ റെമോ ചിന്തിക്കുന്നുണ്ടോ. അവന്റെ അച്ഛന്റെ സ്ഥാനത്തുള്ള എന്നോടോ സഹോദരനോടെ അവന് ഈ സമയത്ത് കരിവാരി തേയ്ക്കേണ്ട കാര്യമെന്താണ്. ഇതൊന്നും ഞാനൊരിക്കലും പറയില്ലായിരുന്നു പക്ഷേ പറയേണ്ട ഗതികേടാണ് ഇപ്പോഴെന്നും ഷാജു അഭിമുഖത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP