Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി മുഖ്യമന്ത്രി; അറിവ് ആവോളം സായത്തമാക്കാൻ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും പിണറായി വിജയന്റെ ഉറപ്പ്

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി മുഖ്യമന്ത്രി; അറിവ് ആവോളം സായത്തമാക്കാൻ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും പിണറായി വിജയന്റെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി. അറിവിന്റെ ലോകത്തേക്ക് ചുവട് വെക്കുന്ന കുരുന്നുകൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രിയുടെ ആശംസ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളും ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിലൂടെയാണ് കുരുന്നുകൾക്ക് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേരുന്നു. വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാൻ സർക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മലയാളികൾ. പ്രീ - പ്രൈമറി തലം മുതൽ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണ്. 9941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് നിർമ്മിച്ചും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയും സ്‌കൂളുകൾ അന്താരാഷ്ട്രാനിലവാരത്തിലേക്ക് ഉയർത്തിയും പൊതു വിദ്യാഭ്യാസമേഖലയുടെ മുഖഛായ മാറ്റി.

ലോകം വളരുന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസം പുതു തലമുറക്ക് ലഭ്യമാക്കാൻ അവസരം ഒരുക്കുകയാണ് നാം. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങളിലാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷകൾക്ക് അർത്ഥമുണ്ടാകുന്നത്. അവരുടെ കുഞ്ഞു വിരലുകളിൽ വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP