Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഊഹാപോഹങ്ങൾക്ക് അന്ത്യം കുറിച്ച് വിവാഹ വാർത്ത സ്ഥിരീകരിച്ച് സാനിയ മിർസ; സാനിയയുടെ സഹോദരി അനം മിർസ വിവാഹം കഴിക്കുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീന്റെ മകൻ ആസാദുദ്ദീനെ; അസറുദ്ദീന്റെ ആദ്യ ഭാര്യയിൽ ഉള്ള മകനെ രണ്ടാം കെട്ടുകാരി കെട്ടുന്നത് ആഘോഷമാക്കി സോഷ്യൽ മീഡിയ

ഊഹാപോഹങ്ങൾക്ക് അന്ത്യം കുറിച്ച് വിവാഹ വാർത്ത സ്ഥിരീകരിച്ച് സാനിയ മിർസ; സാനിയയുടെ സഹോദരി അനം മിർസ വിവാഹം കഴിക്കുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീന്റെ മകൻ ആസാദുദ്ദീനെ; അസറുദ്ദീന്റെ ആദ്യ ഭാര്യയിൽ ഉള്ള മകനെ രണ്ടാം കെട്ടുകാരി കെട്ടുന്നത് ആഘോഷമാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സഹോദരിയുടെ വിവാഹ വാർത്തയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സാനിയ മിർസ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനെയാണ് ടെന്നീസ് താരത്തിന്റെ സഹോദരി അനം മിർസ വിവാഹം കഴിക്കുന്നത്. സാനിയ തന്നെയാണ് വിവാഹ വാർത്ത ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിന് പിന്നാലെയാണ് താരം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം 'കുടുംബം' എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല.

സ്‌റ്റൈലിസ്റ്റാണ് അനം മിർസ. 2016 നവംബർ 18ന് അക്‌ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. ഇതിപ്പോൾ രണ്ടാം വിവാഹമാണ് അനം മിർസയുടെത്. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP