Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ആധിപത്യം; പതിനാല് സ്വർണമടക്കം നേടിയത് 29 മെഡലുകൾ; നേട്ടം എതിരാളികളെ ബഹുദൂരം പിന്നിലാക്കി

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ആധിപത്യം; പതിനാല് സ്വർണമടക്കം നേടിയത് 29 മെഡലുകൾ; നേട്ടം എതിരാളികളെ ബഹുദൂരം പിന്നിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: 14 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലുകൾ നേടി അമേരിക്ക ലോക അത്‌ലറ്റിക്സ് വേദിയിൽ സിംഹാസനമുറപ്പിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്ക കിരീടം ഉറപ്പിച്ചത്. കെനിയ, ജമൈക്ക, ചൈന എന്നിവരിൽനിന്നാണ് അമേരിക്കയ്ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയർന്നത്. കെനിയ അഞ്ചു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും അക്കൗണ്ടിലെത്തിച്ചു. ജമൈക്ക മൂന്നു സ്വർണവും അഞ്ചു വെള്ളിയും നാല് വെങ്കലവും നേടി.

സ്പ്രിന്റ് ഇനങ്ങളിലും, ജമ്പ് ഇനങ്ങളിലും അമേരിക്ക മുന്നേറ്റം തുടർന്നു. പുരുഷന്മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററിൽ ക്രിസ്റ്റ്യൻ കോൾമാനും 200 മീറ്ററിൽ നോഹ ലയ്‌ലെസും സ്വർണം നേടി. വനിതകളുടെ 400 മീ. ഹർഡിൽസിൽ ദലീല മുഹമ്മദും മിക്സഡ് റിലേ ടീമും പുതിയ റെക്കോഡും സ്ഥാപിച്ചു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിനെക്കാൾ സ്വർണം അമേരിക്ക ഇത്തവണ നേടി. ലണ്ടനിൽ പത്ത് സ്വർണമായിരുന്നു നേടിയത്. 2015ൽ ബെയ്ജിങ്ങിൽ ആറ് സ്വർണം മാത്രമായിരുന്നു അമേരിക്കയുടെ സമ്പാദ്യം. അന്ന് കെനിയയ്ക്കും ജമൈക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു അമേരിക്ക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP