Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവറട്ടി കസ്റ്റഡി മരണക്കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ; അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത് എട്ട് ഉദ്യോഗസ്ഥരെ; പ്രതിചേർക്കപ്പെട്ടവരിൽ ഒഴിവാക്കിയത് ഡ്രൈവർ വിബി ശ്രീജിത്തിനെ; പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെ മൊഴി നിർണായകം; കഞ്ചാവുമായി പിടികൂടിയ രഞ്ജിത്ത് മരിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാവറട്ടി കസ്റ്റഡി മരണക്കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ;  അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത് എട്ട് ഉദ്യോഗസ്ഥരെ; പ്രതിചേർക്കപ്പെട്ടവരിൽ ഒഴിവാക്കിയത് ഡ്രൈവർ വിബി ശ്രീജിത്തിനെ; പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെ മൊഴി നിർണായകം; കഞ്ചാവുമായി പിടികൂടിയ രഞ്ജിത്ത് മരിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനത്തെ തുടർന്നെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ; പാവറട്ടി കസ്റ്റഡി മരണക്കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, നിധിൻ മാധവ് എന്നിവരാണ് അറസ്റ്റിലായത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.തൃശ്ശൂർ പാവറട്ടിയിൽ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയിൽ മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പുതിയ പ്രതികൾ പിടിയിലാവുന്നത്. 

നേരത്തെ കേസിൽ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർമാരായ വി.എ.ഉമ്മർ, എം.ജി.അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ, വി എം.സ്മിബിൻ, എം.ഒ.ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

അഡീഷണൽ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പ്രതിചേർക്കപ്പെട്ടവരിൽ എക്‌സൈസ് ഡ്രൈവർ വി ബി ശ്രീജിത്തിനെ ഒഴിവാക്കിയിരുന്നു. ശ്രീജിത്ത് മർദ്ദനത്തിൽ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസിൽ പ്രതി ചേർക്കാത്തതെന്ന് പൊലീസ് പറഞ്ഞു.ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മൂന്ന് പ്രിവന്റീവ് ഓഫീസർമാർ, നാല് സിവിൽ ഓഫീസർമാർ, ഡ്രൈവർ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പ്രിവന്റീവ് ഓഫീസർമാരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ജീപ്പിലുണ്ടായിരുന്ന മൂന്നാമത്തെ പ്രിവന്റീവ് ഓഫീസർ പ്രശാന്ത് മർദ്ദനത്തെ തുടക്കത്തിൽത്തന്നെ എതിർക്കുകയും പ്രതിഷേധിച്ച് ജീപ്പിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി കേസിൽ നിർണായകമാവും.

രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥർ കൊണ്ടു പോയ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവാവ് മരിച്ചത് മർദ്ദനത്തെ തുടർന്നാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്.മലപ്പുറം തിരൂർ സ്വദേശിയാണ് മരിച്ച രഞ്ജിത്ത് കുമാർ. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂർ എക്‌സൈസ് സ്പെഷൽ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രഞ്ജിത്തിന്റെ കുടുംബം പരാതിയുമായി രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP