Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മലക്കപ്പറായിലെ വൈദ്യുതിക്കാലിൽ ഇടിച്ച് മറിഞ്ഞത് മുൻ എംപി നൽകിയ ബസ്; ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യം ചർച്ചയാക്കി ഇരിങ്ങാലക്കുടക്കാർ; വെട്ടിലാകുന്നത് ക്രൈസ്റ്റ് കോളേജ്; അപകടം കൊണ്ടു പോയത് ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന പഠന മികവിനെ; ആൻസി വർഗ്ഗീസ് നാടിന്റെ നൊമ്പരമാകുമ്പോൾ

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മലക്കപ്പറായിലെ വൈദ്യുതിക്കാലിൽ ഇടിച്ച് മറിഞ്ഞത് മുൻ എംപി നൽകിയ ബസ്; ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യം ചർച്ചയാക്കി ഇരിങ്ങാലക്കുടക്കാർ; വെട്ടിലാകുന്നത് ക്രൈസ്റ്റ് കോളേജ്; അപകടം കൊണ്ടു പോയത് ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന പഠന മികവിനെ; ആൻസി വർഗ്ഗീസ് നാടിന്റെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇരിങ്ങാലക്കുട: പഠന മികവിനൊപ്പം മികച്ച സംഘാടക കൂടിയായിരുന്നു ആൻസി വർഗീസ്. ക്രൈസ്റ്റ് കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക് ഒന്നാം വർഷ വിദ്യാർത്ഥിയായ പുല്ലൂർ ഊരകം പൊഴോലിപറമ്പിൽ ആൻസി പഠനത്തിന്റെ ഭാഗമായി മലക്കപ്പാറയിൽ നടന്ന ഗ്രാമീണ സഹവാസ ക്യാംപിൽ പങ്കെടുത്ത ആവേശത്തിലായിരുന്നു തിരിച്ചു മടങ്ങിയത്. ഇതിനിടെയാണ് വില്ലനായി അപകടമെത്തിയത്.

ആൻസിയുടെ അപകടമരണം ക്രൈസ്റ്റ് മാനേജ്‌മെന്റിനേയും പ്രതിസ്ഥാനത്ത് നിർത്തുകയാണ്. സംഭവം നടന്ന് രണ്ടു ദിവസം ആയിട്ടും ഡ്രൈവറുടെ ലൈസൻസിനെ കുറിച്ച് ദുരൂഹത തുടരുകയാണ്. ബസ് മറിഞ്ഞപ്പോൾ, ഡ്രൈവറും കൂടെ ഉണ്ടായിരുന്ന പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടി ആയ വ്യക്തിയും സംഭവ സ്ഥലത്ത് നിന്ന് മുങ്ങാൻ നോക്കിയെന്നും ആക്ഷേപമുണ്ട്. നാട്ടുകാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമ്മർദ്ദത്തിൽ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അവിടെ ലൈസൻസ് കൊടുത്തിട്ടുണ്ട്. പക്ഷെ ആ ലൈസൻസ് വ്യാജം ആണെന്നാണ് ആക്ഷേപം. കൂടാതെ ഡ്രൈവറുടെ ക്രിമിനൽ പാശ്ചാത്തലവും ചർച്ചയാകുന്നുണ്ട്.

മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്ത്, ഒതുക്കി തീർക്കുവാൻ ഇരിങ്ങാലക്കുടയിലെ സിപിഎം നേതൃത്വവും, ക്രൈസ്റ്റ് മാനേജ്‌മെന്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഡ്രൈവറുടെ കയ്യ് ഒടിഞ്ഞു, ഒളിവിൽ ആണ് എന്നീ പ്രചരണങ്ങൾ നടത്തുകയാണ്. ഇതൊരു യാദൃശ്ചികമായ മരണമോ അതോ അധികാരികളുടെ വിട്ടുവീഴ്ച/അഴിമതി നിലപാടിൽ മനഃപൂർവം കുരുതി കൊടുത്ത ജീവനോ? എന്ന സംശയം പ്രാദേശിക പത്രങ്ങളും ചർച്ചയാകുന്നുണ്ട്. ക്രൈസ്റ്റ് കോളേജിന് മുൻ എംപി കൊടുത്ത ബസാണ് അപകടത്തിൽ പെട്ടത്. ബസ് കൊടുക്കുമ്പോൾ ക്രൈസ്റ്റ് മാനേജ്‌മെന്റ് ആയി ഉണ്ടായ ഡീൽ എന്താണെന്നാണ് ഉയരുന്ന ചോദ്യം.

ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യവും ഉയരുന്നു. ഇനി എഫ് ഐ ആർ ഇടുമ്പോൾ ഡ്രൈവറുടെ പേര് മാറുമോ? അപകടം നടക്കുമ്പോൾ ഡ്രൈവറുടെ സഹായി ആയി ബസിൽ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ്? ബസിന്റെ ഡ്രൈവർക്ക് ഹെവി വെഹിക്കിൾ ഓടിക്കാൻ വേണ്ട ലൈസൻസ് ഉണ്ടോ? ഹെവി ലൈസൻസ് കിട്ടി 10 വർഷം കഴിഞ്ഞാലെ സ്‌കൂൾ/കോളേജ് ബസുകൾ ഓടിക്കാൻ പാടൂ എന്ന നിയമം കാറ്റിൽ പറത്താൻ ആരെങ്കിലും ഒത്താശ ചെയ്തിരുന്നോ? എന്നീ ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ആൻസി വർഗീസിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കാൻ വിദ്യാർത്ഥി സംഘടനകൾ പോലും എത്തുന്നില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലം എസ് എഫ് ഐ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.

ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന ആൻസിയുടെ അവസാന നാളുകൾ പെരുമ്പാറ ആദിവാസി കോളനിയിലായിരുന്നു. കഴിഞ്ഞ ചെവ്വാഴ്ചയാണ് ഗ്രാമീണ സഹവാസ ക്യാംപിന്റെ ഭാഗമായി മലക്കപ്പാറയിലെത്തിയത്. ചെറുപ്പം മുതൽ ഊരകം പള്ളിയിലെ സിഎൽസി സംഘടനയിലെ സജീവ പ്രവർത്തകയാണ്. പള്ളിയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎൽസി നടത്തിയ മെഗാ മാർഗംകളിയുടെയും ഓണത്തിന് നടത്തിയ തിരുവാതിരക്കളിയുടെയും പ്രധാന സംഘാടക കൂടിയായിരുന്നു ആൻസി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച ആൻസി സാമൂഹിക സേവനത്തിലെ താൽപര്യം മൂലമാണ് എംഎസ്ഡബ്ല്യു എടുത്തത്.

പെരുമ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാതയിലെ കുഴിയിൽ പെട്ട് ബസ് മറിയുകയായിരുന്നു. ആദിവാസി മേഖലയിൽ 5 ദിവസത്തെ സഹവാസ ക്യാംപിനു ശേഷം മലക്കപ്പാറയിൽനിന്നു ചാലക്കുടി ഭാഗത്തേക്കു പുറപ്പെട്ട സംഘത്തിൽ 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ അകപ്പെട്ട വിദ്യാർത്ഥിനിയെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പുറത്തെടുത്ത് വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ സജന, സോഫി, നവ്യ, അക്ഷ, ജെസ്മി, ഗ്രീഷ്മ എന്നിവരെ മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലെ ആശുപത്രിയിലേക്കു മാറ്റി. ശ്രുതി, മോൻസി, അഖില, ജിനോ, രശ്മി, ശ്രീലക്ഷ്മി, ജോസ്മി, പി.എസ്. ഗ്രീഷ്മ, അലീഷ, സൈജിത്ത്, വിഷ്ണു തുടങ്ങിയവർ വാൽപ്പാറ ഉരുളിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് വൈദ്യുതിക്കാലിൽ ഇടിച്ച് മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ച ആൻസിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ബസിന്റെ അടിയിൽപ്പെട്ടുപോയി. നാട്ടുകാരും വിനോദസഞ്ചാരികളും വടംകെട്ടി ബസ് പൊക്കിയാണ് ആൻസിയെ പുറത്തെടുത്തത്. ബസിന്റെ ചില്ലുകൾ തകർത്താണ് അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ചാലക്കുടിയിലേക്ക് 80 കിലോമീറ്റർ ദൂരമുള്ളതിനാൽ പരിക്കേറ്റവരെ മലക്കപ്പാറയ്ക്കടുത്ത് ടാറ്റാ കമ്പനിയുടെ ഉരുളിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആൽവിനാണ് ആൻസിയുടെ സഹോദരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP