Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചി മെട്രോയുടെ വേഗത കൂടും; ഇനി ആലുവയിൽ നിന്ന് തൈക്കൂടം വരെ മെട്രോയിൽ വെറും 44 മിനിറ്റ് കൊണ്ടെത്താം; യാത്രാ സമയത്തിൽ ലാഭിക്കുന്നത് 9 മിനിറ്റ്; ഓരോ ഏഴ് മിനിറ്റ് കൂടുമ്പോഴും തൈക്കൂടത്ത് നിന്ന് ആലുവയിലേക്കുള്ള ട്രെയിൻ എത്തും; പാത നീട്ടിയതോടെ ലാഭത്തിലായ മെട്രോയിൽ വീണ്ടും പരിഷ്‌കാരങ്ങൾ ; യാത്രക്കാരുടെ പണവും സമയവും ലാഭിക്കുന്ന പുത്തൻ പദ്ധതി നാളെ മുതൽ

കൊച്ചി മെട്രോയുടെ വേഗത കൂടും; ഇനി ആലുവയിൽ നിന്ന് തൈക്കൂടം വരെ മെട്രോയിൽ വെറും 44 മിനിറ്റ് കൊണ്ടെത്താം; യാത്രാ സമയത്തിൽ ലാഭിക്കുന്നത് 9 മിനിറ്റ്; ഓരോ ഏഴ് മിനിറ്റ് കൂടുമ്പോഴും തൈക്കൂടത്ത് നിന്ന് ആലുവയിലേക്കുള്ള ട്രെയിൻ എത്തും; പാത നീട്ടിയതോടെ ലാഭത്തിലായ മെട്രോയിൽ വീണ്ടും പരിഷ്‌കാരങ്ങൾ ; യാത്രക്കാരുടെ പണവും സമയവും ലാഭിക്കുന്ന പുത്തൻ പദ്ധതി നാളെ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയുടെ വേഗത കൂടും. ആലുവയിൽനിന്ന് തൈക്കൂടം വരെ മെട്രോയിൽ ഇനി വെറും 44 മിനിറ്റ് കൊണ്ടെത്താം. നേരത്തേ 53 ആയിരുന്നതാണ് വേഗത കൂട്ടുന്നതോടെ ഇനി 44 മിനിറ്റായി ചുരുങ്ങുന്നത്. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നത് യാത്രാ സമയത്തിൽ 9 മിനിട്ടാണ് ലാഭിക്കുന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഈ ഭാഗത്ത് ഇപ്പോൾ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന മെട്രോ നാളെ മുതൽ പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിലാകും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ 14 മിനിട്ട് കൂടുമ്പോൾ സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങുകയും ചെയ്യും. ഓരോ ഏഴ് മിനിറ്റ് കൂടുമ്പോഴും ഇനി തൈക്കൂടത്ത് നിന്ന് ആലുവയിലേക്കുള്ള ട്രെയിൻ എത്തും. 

ട്രെയിനിന്റെ വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ മാസമാണ് കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയത്. ഇത് മെട്രോയിൽ വൻ തിരക്കാണുണ്ടാക്കിയത്. നഗരത്തിലെ തിരക്ക് ഒഴിവാക്കി കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്താമെന്ന അവസ്ഥ കൈവന്നതോടെ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. കൂടാതെ ടിക്കറ്റ് നിരക്കിൽ ഓഫറുകൾ പ്രഖ്യാപിച്ചതോടെ നിരന്തരമായി എല്ലാവരും മെട്രോയിൽ കയറാൻ തുടങ്ങി. ഒരു ദിവസം ഒാെരു ലക്ഷം യാത്രക്കാർ കയറിയ ദിവസം വരെ ഉണ്ടായി.

നേരത്തെ ആലുവ മുതൽ മഹാരാജാസ് കോളേജ് വരെയായിരുന്നു മെട്രോ സർവീസ്. രണ്ടാം ഘട്ടമായി മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള സർവീസ് സെപ്റ്റംബർ മൂന്നിനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബർ നാല് മുതൽ സർവീസ് ആരംഭിക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് ഏറെയുള്ള എറണാകുളം സൗത്ത്, വൈറ്റില തുടങ്ങിയ കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് മെട്രോ വലിയ അനുഗ്രഹമായിരിക്കുകയാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുന്നത് പതിവായിരുന്നു വൈറ്റില ഉൾപ്പെടെയുള്ള കൊച്ചി നഗരത്തിലെ പലഭാഗങ്ങളിലും. എന്നാൽ കുരുക്കിൽ കുടുങ്ങാതെ അതിവേഗം ലക്ഷ്യസ്ഥാനത്തെത്താമെന്നത് ആളുകൾക്ക് വലിയ ആശ്വാസമാണ്. ഇപ്പോൾ വേഗത കൂടി കൂട്ടിയതോടെ കുറേ നേരം ട്രെയിനിനു വേണ്ടി കാത്ത് നിൽക്കേണ്ട ആവശ്യവുമില്ല.

കഴിഞ്ഞ ആറുമാസമായി മെട്രോ ലാഭത്തിലാണെന്ന് എം.ഡി. മുഹമ്മദ് ഹനീഷ് പറഞ്ഞിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ഡൽഹി മെട്രോയ്ക്ക് ശേഷം ലാഭത്തിലെത്തുന്ന മെട്രോയായി കൊച്ചി മാറുമെന്നും റിപ്പോർടട്ടുകളുണ്ട്. നിലവിൽ മെട്രോയിൽ യാത്ര ചെയ്യുന്നവരിൽ കൂടുതലും ഇടത്തരക്കാരാണെന്നാണു കണക്കുകൾ. യാത്രക്കാരില്ലാതെ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു കോർപ്പറേഷൻ.ഇപ്പോൾ പാത നീട്ടിയതോടെ ആ അവസ്ഥയ്ക്ക് നല്ല മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒപ്പം വേഗത കൂട്ടുന്നത് യാത്രക്കാർക്ക് ഗുണകരമാകുകയും ചെയ്യും. കൂടുതൽ സമയവും ലാഭിക്കാം. ലക്ഷ്യസ്ഥാനത്ത് നേരത്തേ എത്തുകയും ചെയ്യാം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ പദ്ധതിയുമായി കെഎംഎഎൽ എത്തിയിരിക്കുന്നത്. ഇതിലൂടെ മെട്രോയ്ക്കും നേട്ടം മാത്രമേ ഉണ്ടാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP