Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്‌കൃതി കവിതാലാപന മത്സരം 'ആർദ്രനിലാവ് 2019' : ഗംഗ ഗോപിക്ക് ഒന്നാം സ്ഥാനം

സംസ്‌കൃതി കവിതാലാപന മത്സരം 'ആർദ്രനിലാവ് 2019' : ഗംഗ ഗോപിക്ക് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ

ത്തർ സംസ്‌കൃതിയുടെ ദോഹ യൂണിറ്റ് സംഘടിപ്പിച്ച മലയായാളം കവിതാലാപന മത്സരം 'ആർദ്രനിലാവ് 2019'ൽ ഗംഗ ഗോപി ഒന്നാം സ്ഥാനവും ജാൻസി റാണി രണ്ടാം സ്ഥാനവും ദീപ അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ആറ് മത്സരാർത്ഥികൾ പങ്കെടുത്ത ഫൈനൽ മത്സരത്തിൽ പരിസ്ഥിതി , സാമൂഹിക മുന്നേറ്റം എന്നീ വിഷയങ്ങളിൽ കവിതകൾ ആലപിച്ചു.

വയലാർ, കുമാരനാശാൻ, എഴാച്ചേരി രാമചന്ദ്രൻ , മുരുകൻ കാട്ടാകട തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകൾ മത്സരത്തിൽ ആലപിക്കുകയുണ്ടായി. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ അരങ്ങേയറിയ പരിപാടിയിൽ പ്രശസ്ത മലയാള കവി കുരീപ്പുഴ ശ്രീകുമാർ , മലയാളം അദ്ധ്യാപകനായ റെഷി പനച്ചിക്കൽ , സംഗീത അദ്ധ്യാപകനായ ബിദുൽ എന്നിവർ ഉൾപ്പെട്ട വിധികർത്തക്കളുടെ പാനൽ ആണ് മത്സരങ്ങൾ വിലയിരുത്തിയത്.

ആതിര അരുൺ ചിട്ടപ്പെടുത്തിയ മലയാളം കവിതകളുടെ ദൃശ്യാവിഷ്‌ക്കാരങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. കവിതാ മത്സരങ്ങൾക്കു ശേഷം കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ചടങ്ങിൽ സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ , ജനറൽ സെക്രട്ടറി വിജയകുമാർ, ട്രഷറർ സന്തോഷ് യൂ ടി പി , മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ , ഐസിബിഎഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ, സംസ്‌കൃതി വനിതാ വേദി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, ദോഹ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടികൾക്ക് ആദ്രനിലാവ് 2019 പ്രോഗ്രാം കൺവീനർ ദിനേശൻ പലേരി, സംസ്‌കൃതി സെക്രട്ടറി ഒ കെ സന്തോഷ്, ദോഹ യൂണിറ്റ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം, കേന്ദ്ര കമ്മറ്റി അംഗം ബിജു പി മംഗലം, തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP