Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം ചിങ്ങനിലാവ് ശ്രദ്ദേയമായി

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം ചിങ്ങനിലാവ് ശ്രദ്ദേയമായി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : ജനബാഹുല്യം കൊണ്ട് വ്യത്യസ്താമാക്കിയ മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം ചിങ്ങനിലാവ് 2019 വിവിധ കല പരിപാടികൾ കൊണ്ട് സമ്പന്നമായി. മാസ്റ്റർ രോഹിത് ശ്യാമിന്റെ കീർത്തനത്തോട് ആരംഭിച്ച ഓണാഘോഷം.മാളവിക രതീഷിന്റെ നാടോടിനിർത്തവും, നിർത്തിയതി ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച ഒപ്പന, കോൽക്കളി, തിരുവാതിരയും,പ്രശാന്തി അഭിലാഷ്,ദിയ സംഗീത്, ദൃശ്യ സംഗീത്, യജെൽ സാറ പോൾ എന്നിവരുടെ നിർത്തനിർത്യങ്ങൾ ചിങ്ങനിലാവിന് നിറമേകി. മാവേലിക്കരയുടെ ഗായകരായ ലേഖ ശ്യാം, മോൻസി ജോർജ്, ജിനു ജോൺസൻ, സൂരജ് എന്നിവരുടെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

പൊതുസമ്മേളനം മാവേലിക്കര അസോസിയേഷൻ പ്രസിഡണ്ട് മനോജ് പരിമണത്തിന്റെ അധ്യഷതയിൽ കൂടിയ യോഗം ലോക കേരള സഭ അംഗം ശ്രീമലാൽ മുരളി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി ശ്രീ ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി, സംഘടനയുടെ അഡൈ്വസറി ബോർഡ് അംഗങ്ങളായ എ ഐ കുര്യൻ , നൈനാൻ ജോൺ , വനിതാ വിഭാഗം ചെയർപേഴ്‌സൺ ശ്രീമതി പൗര്ണമി സംഗീത് ട്രഷറർ ജെറി ജോൺ എന്നിവർ ആശംസകൾ നേർന്നു .

ജനറൽ സെക്രട്ടറി ജി. എസ് പിള്ളൈ സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രമോദ് ചെല്ലപ്പൻ നന്ദിയും പറഞ്ഞു.തുടർന്ന് ഗൃഹതുരത്വം വിളിച്ചോതുന്ന വിഭവസമര്ഥമായ സദ്യയും പ്രശസ്ത പിന്നണി ഗായിക ലേഖ അജയും സംഘവും അവതരിപ്പിച്ച ഗാനമേളയും , ഉഷാ തൃശ്ശൂരും പൊലിക്കനാടൻ പാട്ടുകുട്ടവും അവതരിപ്പിച്ച നാടൻ പാട്ടും ഓണാഘോഷങ്ങൾക്ക് പകിട്ടേകി
പ്രോഗ്രാമുകൾ പൗർണമി സംഗീത് നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP