Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്‌സ് സെന്ററിന്റെ നാല് കേന്ദ്രങ്ങളിൽ വിദ്യാരംഭം ചൊവ്വാഴ്ച

ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്‌സ് സെന്ററിന്റെ നാല് കേന്ദ്രങ്ങളിൽ വിദ്യാരംഭം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

മനാമ. ബഹ്റൈനിലെ സംഗീത നൃത്ത വിദ്യാലയമായ ഐമാക് ബഹ്റൈൻ (ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്‌സ് സെന്റർ) -ന്റെ വിദ്യാരംഭം 8ന് ചൊവ്വാഴ്ച നടക്കും. വിജയദശമിയോടനുബന്ധിച്ചു പുതിയ കുട്ടികൾക്കുള്ള ക്ളാസ്സുകൾ ആരംഭിക്കുന്നു.നാലു സെന്റർ കളിലും രാവിലെ യും വൈകിട്ടും കുട്ടികളെ ചേർക്കുവാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്ത കുറിപ്പിൽ അറിയിച്ചു.

ഐമാക്കിനു ഗഫുൾ, മുഹറഖ് , ബുക്വാര എന്നി സെന്റർകളും ഈ വർഷം ഈസ്റ്റ് റിഫഐമാക്കിന്റ നാല് കേന്ദ്രങ്ങളിൽ വിദ്യാരംഭം ചൊവ്വാഴ്ച

ഐമാക്കിനു ഗഫുൾ, മുഹറഖ് , ബുക്വാര എന്നി സെന്റർകളും ഈ വർഷം ഈസ്റ്റ് റിഫയിൽ പുതിയ സെന്റർ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കർണാടിക് സംഗിതം, ക്ളാസിക്കൽ നൃത്തങ്ങൾ, കീബോർഡ്, വയലിൻ, ഗിത്താർ, ഫ്‌ളൂട്ട്, സിനിമാറ്റിക്ക് ഡാൻസ്, ഡ്രോയിങ്, പെയിന്റിങ്, യോഗ, കരാട്ടെ, ബോളി ഫിറ്റ്, തുടങ്ങിയ കോഴ്സുകളിൽ പരിശീലനം നൽകുന്നുണ്ട്.
ഗഫുളിലും ഈസ്റ്റ് റിഫയിലും ഉള്ള കൾച്ചറൽ ഹാളുകൾ കുട്ടികൾക്ക് പ്രത്യേകം പരിപാടികൾ അവതരിപ്പിക്കുവാനുമുള്ള സൗകര്യം ഐമാക്കിൽ മാത്രംമായിട്ടുണ്ട്.

വിദഗ്ധരായ അദ്ധ്യാപകരാണ് ഓരോ വിഷയങ്ങളിലും ക്ളാസുകൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കു,
ഈസ്റ്റ് റിഫ - 33015449
മനാമ - 38096845
മുഹറഖ് - 38852397
ബുക്വാര - 38094806 എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP