Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഈ മതിലുകൾ നിങ്ങൾക്കു തകർക്കാനാവും! ഞങ്ങളുടെ മനസ്സിനെയും സ്‌നേഹ ബന്ധത്തെയും നിങ്ങൾക്കു തകർക്കാനാവില്ല; ഞങ്ങൾ തിരിച്ചു വരും നാലിരട്ടി ശക്തിയോടെ; ദുഃഖവും പ്രതിഷേധവും ഭിത്തികളിൽ പ്രദർശിപ്പിച്ച് ഫ്‌ളാറ്റുടമകൾ; മടങ്ങുന്നത് താക്കോൽ ഉപേക്ഷിച്ചും ടൈൽ വരെ ഇളക്കി എടുത്തും; പൊളിക്കുന്നത് വരെ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും; പൊളിക്കാനായി ഫ്‌ളാറ്റുകൾ 11ാം തീയതി തന്നെ കമ്പനികൾക്കു കൈമാറും

'ഈ മതിലുകൾ നിങ്ങൾക്കു തകർക്കാനാവും! ഞങ്ങളുടെ മനസ്സിനെയും സ്‌നേഹ ബന്ധത്തെയും നിങ്ങൾക്കു തകർക്കാനാവില്ല; ഞങ്ങൾ തിരിച്ചു വരും നാലിരട്ടി ശക്തിയോടെ; ദുഃഖവും പ്രതിഷേധവും ഭിത്തികളിൽ പ്രദർശിപ്പിച്ച് ഫ്‌ളാറ്റുടമകൾ; മടങ്ങുന്നത് താക്കോൽ ഉപേക്ഷിച്ചും ടൈൽ വരെ ഇളക്കി എടുത്തും; പൊളിക്കുന്നത് വരെ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും; പൊളിക്കാനായി ഫ്‌ളാറ്റുകൾ 11ാം തീയതി തന്നെ കമ്പനികൾക്കു കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; 'ഈ മതിലുകൾ നിങ്ങൾക്കു തകർക്കാനാവും! ഞങ്ങളുടെ മനസ്സിനെയും സ്‌നേഹ ബന്ധത്തെയും നിങ്ങൾക്കു തകർക്കാനാവില്ല. ഞങ്ങൾ തിരിച്ചു വരും നാലിരട്ടി ശക്തിയോടെ'. വിഷമവും ദേഷ്യവും ഭിത്തികളിൽ പ്രദർശിപ്പിച്ചാണ് താമസക്കാരുടെ മടക്കം. 'മനസ്സുണ്ടായിട്ടു പോകുകയല്ല, ഇത്രയും നാൾ എന്നെയും കുടുംബത്തെയും സംരക്ഷിച്ചുകൊണ്ടിരുന്ന ഈ ഉരുക്കു കതകിനോടും ബെല്ലിനോടും വിട' നെയ്തുകൂട്ടിയ തന്റെ സ്വപ്നവീട് പിന്നിൽ ഉപേക്ഷിച്ചു പോകുന്നതിനു മുമ്പ് ജയകുമാർ എന്നയാൾ എച്ച്ടുഒ അപാർട്‌മെന്റിന്റെ 18ാം നിലയിലെ ബി1 ഫ്‌ളാറ്റിനു മുന്നിൽ കുറിച്ച വരികൾ.

സുപ്രീം കോടതി വിധിയെ തുടർന്ന് ഒഴിപ്പിക്കാൻ നിർദ്ദേശിച്ച ഫ്‌ളാറ്റുകൾ ഏതാണ്ടെല്ലാം ഇതിനകം ഒഴിഞ്ഞിട്ടുണ്ട്. താമസക്കാരെ കണ്ടെത്താനായിട്ടില്ലാത്ത ഏതാനും ഫ്‌ളാറ്റുകൾ അടഞ്ഞു തന്നെ കിടപ്പുണ്ട്. ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ സാധനങ്ങൾ എടുത്തു മാറ്റി സൂക്ഷിക്കാൻ സംവിധാനം ഒരുക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ളവർ ഫ്‌ളാറ്റുകളിൽനിന്ന് സാധനങ്ങൾ ഒഴിപ്പിക്കാൻ നാട്ടിലുള്ള ബന്ധുക്കളെയും മറ്റും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫ്‌ളാറ്റ് ഒഴിഞ്ഞു പോകുമ്പോൾ അതിന്റെ ടൈലുകൾ വരെ ഇളക്കിക്കൊണ്ടു പോകുന്നവരുമുണ്ട്.

സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്‌ളാറ്റ് വിട്ട് ഇറങ്ങുമ്പോൾ മനസ്സില്ലാ മനസ്സോടെ യാത്ര പറയുന്നതിന്റെ എല്ലാ ദുഃഖവും ഉടമകൾ വരികളിലൊളിപ്പിച്ചിട്ടുണ്ട്. അതേസമയം, തിരിച്ചു വരാമെന്ന പ്രതീക്ഷയും തൊട്ടടുത്തു തന്നെ കുറിച്ചു. 'ഈ മതിലുകൾ നിങ്ങൾക്കു തകർക്കാനാവും. പക്ഷേ ഞങ്ങളുടെ മനസ്സിനെയും സ്‌നേഹ ബന്ധത്തെയും നിങ്ങൾക്കു തകർക്കാനാവില്ല. ഞങ്ങൾ തിരിച്ചു വരും; നാലിരട്ടി ശക്തിയോടെ. കാത്തിരുന്നോളൂ.'

'ഒരുപാടു പ്രതീക്ഷകളോടെ പണിത ഫ്‌ളാറ്റാണ്. ഇവിടെനിന്ന് ഇനിയൊന്നും വേണ്ട' എന്നു പറഞ്ഞ് ഫ്‌ളാറ്റിന്റെ താക്കോൽ കായലിൽ ഉപേക്ഷിച്ചത് മൂന്നാം നിലയിലെ താമസക്കാരൻ. കുടുംബമായി വിദേശത്തുള്ള ഫ്‌ളാറ്റുടമ ഏറെ നിരാശനായാണ് തന്റെ ഫ്‌ളാറ്റും അതിലെ സാധനങ്ങളും ഉപേക്ഷിച്ചു പിൻവാങ്ങുന്നത്. ഇനി ഇതെല്ലാം എടുത്താലും സൂക്ഷിക്കാൻ സ്ഥലമില്ല. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് താൻ ഫ്‌ളാറ്റിൽ താമസിച്ചിട്ടുള്ളത്. 'ഫ്‌ളാറ്റ് വാങ്ങാൻ ചെലവഴിച്ചതിനെക്കാൾ അതിനെ താമസയോഗ്യമാക്കുന്നതിനു ചെലവഴിച്ചു. ഇനി അതൊന്നും തിരിച്ചു കിട്ടില്ല. അതുകൊണ്ട് ഒന്നും എടുക്കുന്നില്ല' എന്നായിരുന്നു താക്കോൽ എറിഞ്ഞു കളയും മുമ്പ് അദ്ദേഹം മുമ്പ് സഹതാമസക്കാരോടു പറഞ്ഞത്.

പൊളിക്കുന്നതിനായി ആളുകളെ ഒഴിപ്പിച്ച ഫ്‌ളാറ്റുകൾക്ക് കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫ്‌ളാറ്റ് സമുച്ചയത്തിലും പൊലീസുകാരെ ഷിഫ്റ്റുകളായി സംരക്ഷണ ചുമതല എൽപ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളിൽനിന്ന് സാധനങ്ങൾ കൊണ്ടുപോകുന്നതിന്റെ മറവിൽ മോഷണം നടക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് പുറത്തു നിന്നുള്ള ആളുകൾ ഫ്‌ളാറ്റിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിൽ കയറുന്നവരുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇവരെ പൊലീസ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന സൈക്കിൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഫ്‌ളാറ്റുകളിൽനിന്ന് ബാത്‌റൂം ഫിറ്റിങ്‌സ് ഉൾപ്പടെയുള്ളവ മോഷ്ടിക്കുന്ന സംഘവും ഇവിടെ സജീവമായിരുന്നു. ഫ്‌ളാറ്റുകളിൽനിന്ന് മറിച്ചു വിൽക്കാൻ പറ്റുന്ന സാധനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കെട്ടിടങ്ങൾക്കു കറങ്ങിനടക്കുന്ന സംഘവും സജീവമാണ്.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെക്കുറിച്ച് സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി സർക്കാരിന് വൈകാതെ റിപ്പോർട്ട് നൽകും. ഇതിനെത്തുടർന്നാകും ഏതൊക്കെ കമ്പനികൾക്ക് കരാർ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സമിതി റിപ്പോർട്ട് നൽകിയാൽ ഉടൻ ഫ്‌ളാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ഒമ്പതാം തീയതിക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടങ്ങൾ പരിഗണിച്ച് കെട്ടിടത്തിൽ പലഭാഗങ്ങളിലായി ഉപയോഗിച്ചിട്ടുള്ള സ്റ്റീലും ഗ്ലാസുമടക്കം നീക്കംചെയ്യേണ്ടതുണ്ട്. ഇതിന് കരാർ ഏറ്റെടുക്കുന്ന കമ്പനിയെത്തന്നെ ചുമതലപ്പെടുത്താനാണ് സാധ്യത. ഇക്കാര്യങ്ങളെല്ലാം ഫ്‌ളാറ്റുകൾ സന്ദർശിച്ച നഗരസഭാ സെക്രട്ടറി പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ട്. പൊളിക്കാനായി ഫ്‌ളാറ്റുകൾ 11 ാം തീയതി തന്നെ കമ്പനികൾക്കു കൈമാറുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP