Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജന്മദിനത്തിൽ സർപ്രൈസ് നൽകാൻ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത് സ്വന്തം മകളെ; വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിക്ക് മുന്നിൽ ഭയക്കാതെ പൊലീസിനെ അറിയിച്ച് മാതാവ്

ജന്മദിനത്തിൽ സർപ്രൈസ് നൽകാൻ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത് സ്വന്തം മകളെ; വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിക്ക് മുന്നിൽ ഭയക്കാതെ പൊലീസിനെ അറിയിച്ച് മാതാവ്

മറുനാടൻ മലയാളി ബ്യൂറോ

സ്യൂർ: ജന്മദിനത്തിൽ സർപ്രൈസ് നൽകാൻ പിതാവ് മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ബൊളീവിയയിലെ ചിപായയിലാണ് യുവാവ് സ്വന്തം മകളെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാതിരുന്നതിനാലാണ് താൻ മകളെ ബലാത്സംഗം ചെയ്തത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു ഇയാളുടെ മകളുടെ 13-ാമത്തെ ജന്മദിനം. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്ന് പ്രതി പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വീട്ടിൽ നിന്നും പോകാനായി പ്രതി കാത്തിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാതായപ്പോൾ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.

എന്നാൽ ഭീഷണിക്ക് വഴങ്ങാതെ ഇവർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് നടന്ന കാര്യം പുറത്തറിഞ്ഞത്. തുടർന്ന് അമ്മയുടെ പരാതിയിന്മേൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാതിരുന്നുവെന്നും അതുകൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം. മാനസികനില തെറ്റിയ പെൺകുട്ടി കൗൺസിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP