Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ വിൽപ്പത്രം തയ്യാറാക്കാൻ സഹായിച്ച തഹസിൽദാർ ജയശ്രീയ്ക്ക് വേണ്ടിയും ജോളി സയനൈഡ് ആവശ്യപ്പെട്ടു; സാധനം എത്തിച്ച് കൊടുത്തത് വീട്ടിലെ പട്ടിയെ കൊല്ലാനെന്ന് പറഞ്ഞപ്പോൾ; ജോളിയുടെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ വലിയ അടുപ്പമില്ല; കൂട്ടക്കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ജൂവലറി ജീവനക്കാരൻ മാത്യു; ജയശ്രീക്ക് വേണ്ടി സയനൈഡ് നൽകിയത് റോയ് തോമസിന്റെ മരണത്തിന് മുൻപും; കൂടത്തായിയിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക്

വ്യാജ വിൽപ്പത്രം തയ്യാറാക്കാൻ സഹായിച്ച തഹസിൽദാർ ജയശ്രീയ്ക്ക് വേണ്ടിയും ജോളി സയനൈഡ് ആവശ്യപ്പെട്ടു; സാധനം എത്തിച്ച് കൊടുത്തത് വീട്ടിലെ പട്ടിയെ കൊല്ലാനെന്ന് പറഞ്ഞപ്പോൾ; ജോളിയുടെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ വലിയ അടുപ്പമില്ല; കൂട്ടക്കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ജൂവലറി ജീവനക്കാരൻ മാത്യു; ജയശ്രീക്ക് വേണ്ടി സയനൈഡ് നൽകിയത് റോയ് തോമസിന്റെ മരണത്തിന് മുൻപും; കൂടത്തായിയിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ ജോളിക്ക് സയനൈഡ് നൽകിയ ജൂവലറി ജീവനക്കാരൻ മാത്യുവിന്റെ പുതിയ വെളിപ്പെടുത്തൽ. ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസീൽദാർ ജയശ്രീക്ക് വേണ്ടിയാണ് എന്നാണ് പുതിയ വെളിപ്പെടുത്തൽ. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്തത് മാത്യുവാണ്. മാത്യുവിന്റെ ഈ വെളിപ്പെടുത്തലോടെ കേസന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് പറഞ്ഞത്. സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു എന്നും ജോളി പറഞ്ഞതായി മാത്യു പറയുന്നു.

എന്നാൽ ജോളിയുടെ വീട്ടിൽ വച്ച് ചില തവണ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നു എന്നും മാത്യു പറയുന്നു. റോയ് മാത്യുവിന്റെ മരണത്തിന് മുൻപാണ് സയനൈഡ് നൽകിയത് എ്ന്നും അതുകൊണ്ട് തന്നെ ജയശ്രീയ്ക്ക് കൊടുക്കാനാണോ സാധനം വാങ്ങിയത് എന്ന് ഉറപ്പില്ലെന്നും മാത്യു പറയുന്നു. ഈ സയനൈഡ് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാത്യുവിന്റെ നിർണ്ണായക മൊഴിയിൽ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിയേക്കും. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് വരും ദിവസങ്ങളിൽ അന്വേഷിക്കും. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് വിവരം.

ജോളിയുടെ പേരിലുള്ളത് വ്യാജവിൽപത്രമാണെന്ന് തഹസിൽദാർക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളിൽ ജോളി ഏറ്റവും കൂടുതൽ ഫോൺ വഴി ബന്ധപ്പെട്ട ആളാണ് ജോൺസൺ. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളിൽ ജോളി ഏറ്റവും കൂടുതൽ ഫോൺ വഴി ബന്ധപ്പെട്ടത് ജോൺസണിനെയാണെന്ന് ഫോൺ രേഖകൾ പരിശോധിച്ചതിൽ പൊലീസിന് മനസിലായിരുന്നു.

തുടർന്ന് ഇയാളോട് കൂടത്തായി വിട്ടു പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ജോൺസണ് അറിയാമായിരുന്നുവെന്നും വ്യാജവിൽപത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജോളിക്കും തഹസിൽദാർ ജയശ്രീക്കും ഒപ്പം ജോൺസണും ഇടപെട്ടെന്നാണ് കരുതുന്നത്‌വിൽപ്പത്രം വ്യാജമെന്ന് തഹസിൽദാർ ജയശ്രീയ്ക്ക് അറിയാമായിരുന്നു. റോജോ പരാതി കൊടുത്തപ്പോൾ തഹസിൽദാർ വിളിച്ചു അതേപ്പറ്റി തിരക്കിയെന്നും ജോൺസൺ പറഞ്ഞു. അപ്പോഴേക്കും വിൽപ്പത്രം ജോളിയുടെ പേരിലായി. മിക്കപ്പോഴും സ്വർണം പണയം വയ്ക്കാൻ ജോളിയിൽ നിന്ന് വാങ്ങിയിരുന്നു അതല്ലാതെ മറ്റു സാമ്പത്തിക ഇടപാടൊന്നുമില്ല. അതേസമയം ടോം ജോസഫിന്റേയും അന്നമ്മയുടേയും പേരിലുള്ള സ്വത്തുകൾ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വ്യാജവിൽപത്രം തയ്യാറാക്കിയ വനിതാ തഹസിൽദാർ കുരുക്കിലാണ്.

അതേസമയം ജോളിയെ അറിയാം എന്നല്ലാതെ അവരുമായി തനിക്ക് പണമിടപാടുകൾ ഒന്നുമില്ലെന്ന് ജോൺസൺ വ്യക്തമാക്കി. എന്നാൽ അവരുടെ സ്വർണം പലപ്പോഴായി പണയം വയ്ക്കാനായി വാങ്ങിയിട്ടുണ്ട്. തങ്ങൾ അടുത്ത സുഹൃത്തുക്കാളായിരുന്നുവെന്നും എന്നാൽ വ്യാജവിൽപത്രം ഉണ്ടാക്കിയതിൽ തനിക്ക് പങ്കില്ലെന്നും ജോൺസൺ വ്യക്തമാക്കി.വ്യാജവിൽപത്രത്തെക്കുറിച്ചുള്ള പരാതി റോയിയുടെ റോജോ പൊലീസിന് നൽകിയപ്പോൾ എങ്ങനെ ഇടപെടാനാകുമെന്ന് തന്നോട് ജയശ്രി ചോദിച്ചിരുന്നു. ജയശ്രീ ഇങ്ങനെ ചോദിക്കുമ്പോഴാണ് വിൽപത്രം വ്യാജമാണെന്ന് തനിക്ക് മനസിലായത്. ഇതേക്കുറിച്ച് ജോളിയോട് ചോദിച്ചപ്പോൾ വിൽപത്രമുണ്ടാക്കിയത് താനല്ല റോയിയാണ് എന്നാണ് പറഞ്ഞത്.

താനും ജയശ്രീയും തമ്മിലുള്ള ഫോൺസംഭാഷണത്തിന്റെ രേഖകൾ തന്റെ കൈയിലുണ്ടെന്നും ഈ ഓഡിയോ രേഖ താൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകുമെന്നും ജോൺസൺ പറയുന്നു. ജോളിയുമായി അടുത്ത സൗഹൃദവും സാമ്പത്തിക ഇടപാടുകളും തനിക്കുണ്ടെന്ന് ജോൺസൺ വ്യക്തമാക്കി എന്നാൽ അതിനപ്പുറം കൂടതൽ കാര്യങ്ങൾ തനിക്കറിയില്ല എന്നാണ് ജോൺസണിന്റെ നിലപാട്.മുൻ ഡപ്യൂട്ടി തഹസിൽദാരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇപ്പോൾ കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാറായ ജയശ്രീയെ ബാലുശേരിയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്. ജോളിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് ജയശ്രീ മൊഴി നൽകി. ഭൂമി ഇടപാട് നടന്ന സമയത്ത് താൻ ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നതെന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എൻഐടി അദ്ധ്യാപികയെന്നാണ് ജോളി തന്നോട് പറഞ്ഞിരുന്നതെന്നും ജയശ്രീ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP