Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യമൊട്ടാകെ പഥസഞ്ചലനം സംഘടിപ്പിച്ച് ആർഎസ്എസ്; സംഘത്തിന്റെ സ്ഥാപക ദിനമായ വിജയദശമിയിൽ സർസംഘചാലക് സ്വയം സേവകരെ അഭിസംബോധന ചെയ്തത് നാഗ്പൂരിലെ ആസ്ഥാനത്ത്; കേരളത്തിലും വിവിധയിടങ്ങളിൽ പഥസഞ്ചലനം

രാജ്യമൊട്ടാകെ പഥസഞ്ചലനം സംഘടിപ്പിച്ച് ആർഎസ്എസ്; സംഘത്തിന്റെ സ്ഥാപക ദിനമായ വിജയദശമിയിൽ സർസംഘചാലക് സ്വയം സേവകരെ അഭിസംബോധന ചെയ്തത് നാഗ്പൂരിലെ ആസ്ഥാനത്ത്; കേരളത്തിലും വിവിധയിടങ്ങളിൽ പഥസഞ്ചലനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ആർഎസ്എസ് വിജയദശമി പഥസഞ്ചലനം രാജ്യവ്യാപകമായി സംഘടിപ്പിച്ചു. ആർഎസ്എസിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ സംഘ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. 1925ലെ വിജയദശമി ദിനത്തിലാണ് ആർഎസ്എസ് രൂപീകരിച്ചത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ സംഘടിപ്പിച്ച റാലിയിൽ സർസംഘ ചാലക് മോഹൻ ഭാഗവത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

വിജയദശമി പരിപാടിയിൽ രാവിലെ മോഹൻ ഭഗവത് ' ശസ്ത്ര പൂജ' നടത്തി. എച്ച്സിഎൽ സ്ഥാപകൻ ശിവ് നടാർ ഈ വർഷത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി.കെ.സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തും വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പഥസഞ്ചലനവും സമ്മേളനവും സംഘടിപ്പിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തകർ റാലിയിൽ ചുവടുകൾ വെ്ച്ചു. ആർഎസ്എസിന്റെ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലാണ് പഥസഞ്ചലനം സംഘടിപ്പിച്ചത്.

കോട്ടയം കുമ്മനത്ത് ആർഎസ്എസ് പഥസഞ്ചലനത്തിടയിലേക്ക് യുവാവ് ബൈക്ക് ഓടിച്ച് കയറ്റി. ബൈക്കോടിച്ച മള്ളൂശേരി പാറയിൽ ലിബിൻ ജോണിനെ (25) കോട്ടയം വെസ്റ്റ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിജയദശമി ദിനത്തോട് അനുബന്ധിച്ച് ആർഎസ്എസ് പ്രവർത്തകർ കുമ്മനം ഭാഗത്തേക്ക് പഥസഞ്ചലനം നടത്തവേയാണ് സംഭവം. റാലി കുടയംപടി-തിരുവാറ്റ റോഡിന് സമീപത്ത് എത്തിയപ്പോൾ ലിബിനോടിച്ച ബൈക്ക് ആർഎസ്എസ് പ്രവർത്തകർക്കിടയിലേക്ക് കയറുകയായിരുന്നു.

1925ൽ നാഗ്പൂരിലാണ് ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത്. കേശവ് ബലിറാം ഹെഡ്‌ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് സംഘത്തിന്റെ സ്ഥാപകൻ. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം 'ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്‌കാര മൂല്യം വഴി ഭാരതത്തെ , മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി പുനഃപ്രതിഷ്ടിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.

സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്‌കാരിക ദേശീയതയും(Cultural nationalism) എകാത്മാ മാനവ ദർശനവുമാണ്(Integral Humanism). 1927 ലെ നാഗ്പൂർ കലാപം കഴിഞ്ഞതിനു ശേഷമാണ് ആർഎസ്എസിന് വൻ പ്രചാരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP