Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പ്രധാന തലവേദനയെ തുടച്ചുനീക്കി അമേരിക്ക; അഫ്ഗാനിൽ നടന്ന പോരാട്ടത്തിൽ അമേരിക്കൻ സേന കൊന്നുതള്ളിയത് താലിബാന്റെ ഏറ്റവും പ്രധാന കമാൻഡറായ അസിം ഒമർ അടക്കമുള്ള ആറ് ഭീകരരെ; ഭീകകരുടെ ഒളിത്താവളത്തോട് ചേർന്നുള്ള ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത 40 നാട്ടുകാരും കൊല്ലപ്പെട്ടു

ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പ്രധാന തലവേദനയെ തുടച്ചുനീക്കി അമേരിക്ക; അഫ്ഗാനിൽ നടന്ന പോരാട്ടത്തിൽ അമേരിക്കൻ സേന കൊന്നുതള്ളിയത് താലിബാന്റെ ഏറ്റവും പ്രധാന കമാൻഡറായ അസിം ഒമർ അടക്കമുള്ള ആറ് ഭീകരരെ; ഭീകകരുടെ ഒളിത്താവളത്തോട് ചേർന്നുള്ള ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത 40 നാട്ടുകാരും കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമറും. ഒമർ ഉൾപ്പെടെ ആറ് ഭീകരരെയാണ് അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കൻ ഹെൽമാൻഡ് പ്രവിശ്യയിൽ യുഎസ് - അഫ്ഗാൻ സംയുക്ത വ്യോമാക്രമണത്തിൽ അഫ്ഗാൻ-അമേരിക്കൻ സംയുക്ത സേന കൊന്നുതള്ളിയത്. പോരാട്ടത്തിൽ ഇതുവരെ 89 താലിബാൻ ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 23-ാം തീയതിയാണ് അസിം ഒമർ ഉൾപ്പെടെയുള്ള ആറ് ഭീകര നേതാക്കൾ കൊല്ലപ്പെട്ടത്.

അസിം ഒമറിനൊപ്പം ആറ് അൽ ഖ്വയിദ ഭീകരർ കൂടി കൊലപ്പെട്ടിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ അൽ ഖ്വയിദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ പ്രധാന ദൂതനായിരുന്ന റെയ്ഹാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംയുക്ത നീക്കത്തിനിടയിൽ വിദേശികൾ അടക്കമുള്ള 22 താലിബാൻ പോരാളികളും കൊല്ലപ്പെട്ടു.

സെപ്റ്റംബർ 22 അർദ്ധരാത്രിയോടെ ആരംഭിച്ച പോരാട്ടം പിറ്റേ ദിവസം വരെ നീണ്ടുനിൽക്കുകയായിരുന്നു. ദൈർഘ്യമേറിയതും ദുർഘടം പിടിച്ചതുമായ റെയ്ഡിലൂടെയാണ് അൽ ഖ്വയിദ് തലവനെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം വ്യോമാക്രണണത്തിനിടെ കുട്ടികൾ ഉൾപ്പെടെ നാൽപതോളം പ്രദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകര താവളത്തിന് തൊട്ടടുത്തുള്ള ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഉത്തർപ്രദേശ് സംഭാലിൽ നിന്നും മൗലാന അസിം ഒമർ 1990ലാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. 2014 മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ പ്രവർത്തനങ്ങളെ നയിച്ചത് അസിം ഒമർ ആയിരുന്നു. അസിം ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

പതിനെട്ടുവർഷത്തോളമായി അഫ്ഗാനിസ്താൻ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. താലിബാൻ ഭീകരരും സൈന്യവുമായി രൂക്ഷമായ പോരാട്ടമാണ് രാജ്യത്തുടനീളം നടക്കുന്നത്. 2015 മുതൽ ഇസ്ലാമിക് സ്റ്റേറ്റും അഫ്ഗാനിസ്താനിൽ വേരുറപ്പിച്ചിട്ടുണ്ട്. ''രാജ്യത്തുടനീളം താലിബാൻകാർക്കെതിരേ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തുന്നത്. മിക്കയിടത്തും ഭീകരർ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. പോരാട്ടം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും'' -സൈനികവക്താവ് റൊഹുള്ള അഹമ്മദ്‌സായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP