Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രക്ഷോഭം ശക്തമാക്കി ഹോങ്കോങ്ങിലെ സമരക്കാർ; ഹോങ്കോങ്ങിനെ നശിപ്പിക്കുന്ന കലാപങ്ങൾ അനുവദിക്കില്ലെന്ന് കാരി ലാം; ബീജിങ് ആഗ്രഹിക്കുന്നത് പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാനൊന്നുംചീഫ് അഡ്‌മിനിസ്‌ട്രേറ്റർ

പ്രക്ഷോഭം ശക്തമാക്കി ഹോങ്കോങ്ങിലെ സമരക്കാർ; ഹോങ്കോങ്ങിനെ നശിപ്പിക്കുന്ന കലാപങ്ങൾ അനുവദിക്കില്ലെന്ന് കാരി ലാം; ബീജിങ് ആഗ്രഹിക്കുന്നത് പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാനൊന്നുംചീഫ് അഡ്‌മിനിസ്‌ട്രേറ്റർ

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: പ്രതിഷേധക്കാർ മുഖാവരണം ധരിക്കുന്നത് നിരോധിച്ചതോടെ ശക്തമായ നിലപാടുകളുമായി ഹോങ്കോങ്ങിലെ പ്രതിഷേധക്കാർ. അതേസമയം, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ചൈനയുടെ സഹായം തേടില്ലെന്നും ഹോങ്കോങ് തന്നെ പ്രശ്‌നം പരിഹരിക്കണം എന്നാണ് ബീജിങ് ആഗ്രഹിക്കുന്നത് എന്നുമാണ് ഭരണാധികാരി കാരി ലാം കഴിഞ്ഞ ദിവസം പറഞ്ഞത്. ഹോങ്കോങ്ങിനെ നശിപ്പിക്കുന്ന കലാപങ്ങൾ ഇനിയും അനുവദിക്കുകയില്ലെന്ന് കാരി ലാം മുന്നറിയിപ്പു നൽകി.

പ്രക്ഷോഭകാരികളും നിലപാട് കടുപ്പിച്ചതോടെ ഹോങ്കോങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം മുഴുവൻ മെട്രോ ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. പൊലീസിനു നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞും സബ്വേ സ്റ്റേഷനുകൾക്കു കേടുവരുത്തിയും വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചും പ്രക്ഷോഭകാരികൾ ശക്തമായി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിദിനം 50 ലക്ഷത്തോളം പേർ യാത്രചെയ്യുന്ന ഹോങ്കോങ് റെയിൽവേ മെട്രോഗതാഗതം നിർത്തിവച്ചു. ശനിയാഴ്ച മുടങ്ങിയ മെട്രോതീവണ്ടി ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഞായറാഴ്ചയും ഒട്ടേറെ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. അതേസമയം, മുഖംമൂടിനിരോധനത്തെ ഞായറാഴ്ച ഹൈക്കോടതി ശരിവെച്ചു.

നഗരത്തിലെ പ്രധാന യാത്രാസംവിധാനമാണ് മെട്രോ സർവീസ്. 94 സ്റ്റേഷനുകളുള്ളതിൽ 45 എണ്ണം മാത്രമാണ് കോർപ്പറേഷന് സർവീസിനായി തുറക്കാനായത്. കഴിഞ്ഞദിവസത്തെ വ്യാപക അക്രമങ്ങളിൽ സ്റ്റേഷനുകൾക്കും പാളങ്ങൾക്കും സാരമായ നാശം പറ്റിയിരുന്നു. 40 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ദിവസം മുഴുവൻ റെയിൽവേ സർവീസ് നിർത്തിവെക്കുന്നത്. ഇതേത്തുടർന്ന് ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഞായറാഴ്ച രാത്രി ഒമ്പതുവരെ മാത്രമാണ് മെട്രോ സർവീസ് നടത്തിയത്. സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണി പെട്ടെന്ന് തീർക്കാനാണ് സർവീസ് നിർത്തിവെച്ചതെന്ന് കോർപ്പറേഷൻ അറിയിച്ചു.

കുറ്റവാളികളെ ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് വിചാരണയ്ക്കായി കൈമാറാൻ ഭരണകൂടം കൊണ്ടുവന്ന ബില്ലിനുനേരെയാണ് ഹോങ് കോങ്ങിൽ ജൂണിൽ പ്രക്ഷോഭം ആരംഭിക്കുന്നത്. ചൈനയുടെ പിന്തുണയുള്ള ഭരണാധികാരി കാരി ലാം ആയിരുന്നു ബിൽ നിർദേശിച്ചത്. ബിൽ പിന്നീട് പിൻവലിച്ചെങ്കിലും പ്രക്ഷോഭം പിന്നീട് ചൈനയിൽനിന്ന് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൂടുതൽ ശക്തമായി. അതിനിടയിലാണ് പൊതുസ്ഥലങ്ങളിൽ ഒന്നിച്ചുചേരുമ്പോൾ മുഖംമൂടി അണിയുന്നത് വിലക്കി അധികൃതർ ഉത്തരവിടുന്നത്. കഴിഞ്ഞ 4 മാസമായി ചൈനയ്‌ക്കെതിരെ ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന ഹോങ്കോങ് നിവാസികൾക്കു കൂച്ചുവിലങ്ങിടാൻ ചൈനയുടെ പിന്തുണയുള്ള ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ കാരി ലാം കഴിഞ്ഞ ദിവസമാണ് പ്രക്ഷോഭകർ മുഖംമറയ്ക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയത്.

അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് അധികാരം നൽകുന്ന കോളനിവാഴ്ചക്കാലത്തെ ഓർഡിനൻസിന്റെ മറവിലായിരുന്നു നിരോധനം. എന്നാൽ ഈ നടപടി ഫലത്തിൽ എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയായി. പ്രക്ഷോഭകർ നഗരത്തിൽ അഴിഞ്ഞാടി. ശനിയാഴ്ചത്തെ റാലി വലിയ അക്രമത്തിലാണ് കലാശിച്ചത്. ഞായറാഴ്ചയും മുഖംമൂടിയും കുടയുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. സർക്കാർ ഓഫീസുകളും മെട്രോ സ്റ്റേഷനും വ്യാപാരകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. തീവെപ്പുമുണ്ടായി. ലാത്തിയും ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചാണ് പൊലീസ് പ്രക്ഷോഭകരെ നേരിട്ടത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP