Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദസറ ആഘോഷങ്ങൾക്ക് ആവേശമായി കുടകിന് കാവലായ വനിതാ ത്രിമൂർത്തികൾ ഒന്നിച്ചെത്തി; ജില്ലാ കളക്ടർ ആനീസ് കൺമണി ജോയ്, ജില്ലാ പൊലീസ് മേധാവി സുമൻ പന്നേക്കർ, ജില്ലാ പഞ്ചായത്ത് സിഇഒ ലക്ഷ്മിപ്രിയ എന്നിവർ പരമ്പരാഗത വേഷമണിഞ്ഞ് എത്തിയത് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ

ദസറ ആഘോഷങ്ങൾക്ക് ആവേശമായി കുടകിന് കാവലായ വനിതാ ത്രിമൂർത്തികൾ ഒന്നിച്ചെത്തി; ജില്ലാ കളക്ടർ ആനീസ് കൺമണി ജോയ്, ജില്ലാ പൊലീസ് മേധാവി സുമൻ പന്നേക്കർ, ജില്ലാ പഞ്ചായത്ത് സിഇഒ ലക്ഷ്മിപ്രിയ എന്നിവർ പരമ്പരാഗത വേഷമണിഞ്ഞ് എത്തിയത് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

കുടക്: ദസറ ആഘോഷങ്ങൾക്ക് കുടകിന് ഇക്കുറി തിളക്കമേറെയാണ്. ജില്ലയുടെ ഭരണയന്ത്രം തിരിക്കുന്ന മൂന്ന് വനിതകളും ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ പരമ്പരാഗത വേഷമണിഞ്ഞ് എത്തിയതോടെ ജനങ്ങളും ആഘോഷത്തിമിർപ്പിലായി. കഴിഞ്ഞ പ്രളയകാലത്ത് കുടകിനെ കാത്ത പെൺമണികളെ അവർ സ്‌നേഹാദരങ്ങൾ കൊണ്ട് മൂടി. കുടകിന്റെ ഭരണസാരഥ്യം കയ്യാളുന്നത് മൂന്ന് വനിതകളാണ്. കഴിഞ്ഞ പ്രളയകാലത്ത് വിശ്രമരഹിതമായി പ്രവർത്തിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതോടെയാണ് ഇവർ മൂവരും മാധ്യമങ്ങളിൽ ഇടംപിടിച്ചത്.

മലയാളികൂടിയായ കളക്ടർ ആനീസ് കൺമണി ജോയ്, ജില്ലാ പൊലീസ് മേധാവി സുമൻ പന്നേക്കർ, ജില്ലാ പഞ്ചായത്ത് സിഇഒ ലക്ഷ്മിപ്രിയ എന്നിവരാണ് കുടകിലെ വനിതാരത്‌നങ്ങൾ. ഒരാൾ കേരളത്തിൽനിന്നെങ്കിൽ ലക്ഷ്മിപ്രിയ തമിഴ്‌നാട്ടുകാരിയും സുമൻ പന്നേക്കർ കർണാടക ഐ.പി.എസ്. കാഡറിൽനിന്നെത്തിയ വനിതയുമാണ്. മൂന്ന് ഭാഷാ സംസ്ഥാനങ്ങളിൽനിന്നുമെത്തിയ ഈ വനിതാ ഉദ്യോഗസ്ഥ മേധാവികളാണ് ഇക്കഴിഞ്ഞ കുടക് പ്രളയഘട്ടത്തിൽ 24 മണിക്കൂറും വിശ്രമരഹിതമായി ജില്ലയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുക്കാൻപിടിച്ചത്.

കുടക് ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നടന്ന ദസറ ആഘോഷങ്ങിലാണ് ജില്ലാ ഭരണകേന്ദ്രത്തിലെ ത്രിമൂർത്തി വനിതകൾ ഒന്നിച്ചത്. കുടകിന്റെ പരമ്പരാഗത പട്ടുചേലകൾ ചുറ്റിയാണ് അവർ ദസറയാഘോഷങ്ങൾക്കെത്തിയത്. പ്രളയക്കെടുതിയിൽ ആടിയുലഞ്ഞ കുടകിന് താങ്ങും തണലുമായ മൂന്ന് വനിതകൾ പരമ്പരാഗത വേഷത്തിൽ ഒന്നിച്ചപ്പോൾ ജനങ്ങൾക്ക് കൗതുകവും ആവേശവുമായി.

ദസറയുടെ ഭാഗമായി നടത്തിയ കന്നട സാഹിത്യ സമ്മേളനത്തിലും ദസറയുടെ വനിതാ മുന്നേറ്റ ആഘോഷങ്ങളിലും മൂവർസംഘം നിറഞ്ഞുനിന്നു. കുടക് ജില്ലയുടെ തലപ്പത്ത് മൂന്ന് വനിതകൾ മേധാവികളായെത്തിയ ദസറ കൂടിയാണ് ഇത്തവണത്തേത്. ഇതിന് മുമ്പ് ഇത്തരത്തിൽ മൂന്ന് സ്ഥാനങ്ങളിലും ഒരേസമയം വനിതകൾ എത്തിയിട്ടില്ലെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP