Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്കോക്കിലേക്ക് എന്ന് പറഞ്ഞ് രാഹുൽ പറന്നത് കംബോഡിയയിലേക്ക്; എങ്ങനെ പോയെന്നും എപ്പോൾ മടങ്ങി വരുമെന്നും ആർക്കും അറിയില്ല; എസ് പി ജി സുരക്ഷയുള്ളവർക്ക് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നത് അമിത് ഷായുടെ മറ്റൊരു കുടില തന്ത്രം; രാഹുലിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി വ്യക്തി ജീവിതം നിരീക്ഷിക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാൻ; അംഗരക്ഷകരെ കൊണ്ടു പോയില്ലെങ്കിൽ ഇനി സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും വിദേശയാത്രയ്ക്ക് അനുമതിയില്ല

ബാങ്കോക്കിലേക്ക് എന്ന് പറഞ്ഞ് രാഹുൽ പറന്നത് കംബോഡിയയിലേക്ക്; എങ്ങനെ പോയെന്നും എപ്പോൾ മടങ്ങി വരുമെന്നും ആർക്കും അറിയില്ല; എസ് പി ജി സുരക്ഷയുള്ളവർക്ക് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നത് അമിത് ഷായുടെ മറ്റൊരു കുടില തന്ത്രം; രാഹുലിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി വ്യക്തി ജീവിതം നിരീക്ഷിക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാൻ; അംഗരക്ഷകരെ കൊണ്ടു പോയില്ലെങ്കിൽ ഇനി സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും വിദേശയാത്രയ്ക്ക് അനുമതിയില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും മുഴുവൻ യാത്രകളും നിരീക്ഷിക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ. രാഹുലിന്റെ വിദേശ യാത്രകളെ കുറിച്ച് പലവിധ സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനൊപ്പം പ്രിയങ്കയുടെ ഭർത്താവ് റോബർട് വാദ്രയുമായി ബന്ധപ്പെട്ടും ദുരൂഹതകൾ കേന്ദ്ര സർക്കാർ കാണുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കംബോഡിയാ സന്ദർശനത്തിനു പിന്നാലെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ(എസ്‌പി.ജി.) സംരക്ഷണമുള്ളവർക്ക് വിദേശയാത്രയിലും അംഗരക്ഷകർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിലൂടെ നേതാക്കളുടെ പോക്ക് വരവ് വിരവങ്ങൾ കൃത്യമായി തന്നെ കേന്ദ്ര സർക്കാരിന് അറിയാനാകും.

സംരക്ഷണം ലഭിക്കുന്നവർ ഇതു നിരാകരിച്ചാൽ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കില്ല. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് എസ്‌പി.ജി. സംരക്ഷണമുള്ളത്. ഗാന്ധികുടുംബാംഗങ്ങൾ വിദേശത്തെത്തിക്കഴിഞ്ഞാൽ എസ്‌പി.ജി. ഭടന്മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദർശനങ്ങൾ നടത്താറുണ്ട്. ഇതിലെ രഹസ്യങ്ങൾ കൂടി അറിയാനാണ് മോദി സർക്കാരിന്റെ നീക്കം. ഇതിന് വേണ്ടി മാത്രമാണ് വിദേശയാത്രയിലും എസ് പി ജി സംരക്ഷണം നിർബന്ധമാക്കുന്നത്. സ്വകാര്യസന്ദർശനങ്ങൾ നിരീക്ഷിക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.

വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായിക്കരുതി ബഹുമാനിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. ഇതാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ചില നേതാക്കളുടെ സ്വകാര്യസന്ദർശനങ്ങൾ സ്ഥാപനങ്ങളെ ദുരുപയോഗംചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 11 മുതൽ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുൽ കംബോഡിയയിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയർന്നു. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം പുറത്തുവന്നത്.

രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനാണ് ബിജെപി നീക്കമെന്നാണ് ആരോപണം. ഇതിന് വേണ്ടിയാണ് എസ്‌പി.ജി. സുരക്ഷാച്ചട്ടങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. രാഹുലിന്റെ വ്യക്തിജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് ആരോപണം. എന്നാൽ നിലവിലുള്ള നിയമം കർശനമായി നടപ്പാക്കുന്നു എന്നേയുള്ളൂ എന്നാണ് എസ്‌പി.ജി. നൽകുന്ന വിശദീകരണം. ഗാന്ധികുടുംബങ്ങളുടെ കൃത്യമായ സുരക്ഷ മുൻനിർത്തിയാണ് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. ഇതോടെ വിദേശ സന്ദർശനങ്ങളുടെയെല്ലാം വിശദവിവരങ്ങൾ ഗാന്ധികുടുംബാംഗങ്ങൾ എസ്‌പി.ജി.ക്ക് നേരത്തേ കൈമാറേണ്ടിവരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ തീരുമാനങ്ങൾക്ക് പിന്നിൽ. രാഹുലിന്റെ വിദേശയാത്രകളിൽ നിന്നും രാഷ്ട്രീയ വിവാദത്തിനുള്ള വക കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഇവർ വിദേശയാത്രകളിൽ എവിടെയെല്ലാം സന്ദർശനം നടത്തുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തുന്നു, എന്ന് തുടങ്ങി ഓരോ മിനിറ്റിലും വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിൽ പറയുന്നത്. സ്വകാര്യത പരിഗണിച്ച് വിദേശ യാത്രകളിൽ നെഹ്റു കുടുംബം എസ് പിജി സുരക്ഷ ഉപയോഗിക്കാറില്ല. എന്നാൽ അതീവ സുരക്ഷ വേണ്ടതിനാൽ എസ്‌പിജിയെ പിൻവലിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപോർട്ടുകൾ ഏറെ വിവാദമായിരുന്നു. എന്നാൽ രാഹുൽ, പോയത് ബാങ്കോക്കിലേക്കല്ലെന്ന റിപോർട്ടാണ് പിന്നീട് പുറത്തുവരുന്നത്. രാഹുൽ പോയിരിക്കുന്നത് കംബോഡിയയിലേക്കാണെന്ന റിപോർട്ട് പുറത്തുവിട്ടിരിക്കുന്നത് 'ദ ഹിന്ദു'വാണ്.

ഇതുവരെ ഈ വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാക്കളാരും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാഹുൽ ബാങ്കോങ്കിലേക്കു പോയെന്ന റിപോർട്ട് വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുൽ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തിരുന്നു. പ്രചാരണത്തിനായി അധികം വൈകാതെ അദ്ദേഹം എത്തുമെന്നും സിങ്വി അറിയിച്ചിരുന്നു. അതായത് രാഹുൽ എവിടെ പോയെന്ന് ആർക്കും ്അറിയില്ല. എസ് പി ജിയുടെ മാനദണ്ഡം അനുസരിച്ച് ഇനി ഇത് നടക്കില്ല. എല്ലാം അവരെ അറിയിച്ചു മാത്രമേ ചെയ്യാൻ രാഹുലിന് കഴിയൂ. നാലുദിവസത്തെ സന്ദർശനത്തിനാണു രാഹുൽ കംബോഡിയയിലേക്കു പോയതെന്നാണ് ഹിന്ദുവിന്റെ റിപോർട്ടിൽ പറയുന്നത്. അവിടെ നടക്കുന്ന ഒരു മെഡിറ്റേഷൻ ക്യാംപിൽ പങ്കെടുക്കാനാണു യാത്രയെന്നും റിപോർട്ടിലുണ്ട്.

ഈ മാസം 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും ഈ മാസം നടക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിൽ വൻ ഭിന്നത ഉടലെടുത്തു നിൽക്കവെയാണ് രാഹുലിന്റെ വിദേശ സന്ദർശനം. രണ്ട് സുപ്രധാന സംസ്ഥാനങ്ങൾ വോട്ടിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കേ രാഹുൽ ഗാന്ധി നടത്തുന്ന വിദേശ യാത്രയെ സംബന്ധിച്ച് ചോദ്യങ്ങളുയർത്തി ബിജെപിയും കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. ഇതിനിടെ, ഒരാളുടെ വ്യക്തിഗത കാര്യങ്ങൾ ഒരിക്കലും പൊതുജീവിതവുമായി കൂട്ടിച്ചേർത്ത് വായിക്കരുതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP