Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടാക്സി ഡ്രൈവറെ കൊള്ളയടിച്ച് കൊന്നത് യുവതിയും മറ്റൊരാളും ചേർന്ന്; ഓടി മറഞ്ഞ പെൺകുട്ടിയെത്തിയത് അക്രമാസക്തമായ ആൾക്കൂട്ടത്തിന് മുന്നിൽ; യുവതിയെ പച്ചയ്ക്ക് തീ കൊളുത്തി കൊന്ന് പ്രതികാരം തീർത്തത് ഗ്വാട്ടിമാലക്കാർ; ഇത് 2015ലെ ലാറ്റിൻ അമേരിക്കൻ ക്രൂരതയെ ഉയർത്തിയുള്ള വ്യാജ പ്രചരണം: മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടിയെ ആൾക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന വ്യാജ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത്?

ടാക്സി ഡ്രൈവറെ കൊള്ളയടിച്ച് കൊന്നത് യുവതിയും മറ്റൊരാളും ചേർന്ന്; ഓടി മറഞ്ഞ പെൺകുട്ടിയെത്തിയത് അക്രമാസക്തമായ ആൾക്കൂട്ടത്തിന് മുന്നിൽ; യുവതിയെ പച്ചയ്ക്ക് തീ കൊളുത്തി കൊന്ന് പ്രതികാരം തീർത്തത് ഗ്വാട്ടിമാലക്കാർ; ഇത് 2015ലെ ലാറ്റിൻ അമേരിക്കൻ ക്രൂരതയെ ഉയർത്തിയുള്ള വ്യാജ പ്രചരണം: മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടിയെ ആൾക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന വ്യാജ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത ഹിന്ദു പെൺകുട്ടിയെ ആൾക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചു എന്ന വീഡിയോ വ്യാജം. ഒരു വീഡിയോയും ചെറിയ ഒരു വിവരണവുമാണ് പ്രചരിച്ചത്. മധ്യപ്രദേശിൽ നടന്നു എന്നവകാശപ്പെടുന്ന ഈ സംഭവം പൂർണ്ണമായും വ്യാജമാണ്. ഒന്നാമതായി ഈ വീഡിയോ ഇന്ത്യയിലേതല്ല. രണ്ടാമതായി ഈ വീഡിയോയ്ക്ക് 4 കൊല്ലത്തെ പഴക്കമുണ്ട്. 2015ൽ ഗ്വാട്ടിമലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ സാധ്യതയും ഏറെയാണ്. വർഗ്ഗീയ കലാപത്തിന് സാധ്യത ഉയർത്തും വിധമാണ് വ്യാജ പ്രചരണം. ഇതിനെ ഗൗരവത്തോടെയാണ് സർക്കാർ ഏജൻസികളും കാണുന്നത്.

'ക്രിസ്ത്യൻ പള്ളിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തതിനാലാണ് മധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടി ജീവനോടെ കത്തിച്ചത്. ലോകം മുഴുവൻ ഇന്ത്യയെ കാണുന്നതിന് ദയവായി ഇത് ചുറ്റും അയയ്ക്കുക; ഭൂമിയിലെ യഥാർത്ഥ നരകം '''' അവിശ്വസനീയമായ ഇന്ത്യ ''യുടെ ഏറ്റവും വൃത്തികെട്ട മുഖം കാണുക. ദയവായി ദയവായി ദയവായി ഈ വീഡിയോ പങ്കിടുക നിങ്ങൾക്ക് അയയ്ക്കുന്നത് നിർത്താൻ കഴിയാത്തത്രയും ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കുക'- ഇങ്ങനെ ഒരു കുറിപ്പോടെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഒരു പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ ജീവനോടെ അഗ്നിക്കിരയാക്കുന്ന വീഡിയോയും ഉണ്ടായിരുന്നത്.

ഒരു ടാക്സി ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെൺകുട്ടിയെ ആൾക്കൂട്ടം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 2016ൽ ഒരു തവണ വൈറലായ വീഡിയോ കഴിഞ്ഞ വർഷം ഒരു തവണ കൂടി വൈറലായി. ഈ രണ്ട് തവണയും മധ്യപ്രദേശിൽ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങൾ വീഡിയോ വ്യാജമാണെന്ന റിപ്പോർട്ട് അന്ന് തന്നെ നൽകിയെങ്കിലും വീണ്ടും പ്രചരിക്കപ്പെടുകയാണ്. മുമ്പ് ഇതേ വീഡിയോ മറ്റൊരു പേരിലും വ്യാജമായി പ്രചരിച്ചിരുന്നു. അന്ന് ആന്ധ്രപ്രദേശിലെ ഒരു മാർവാഡി പെൺകുട്ടിയെ മുസ്ലിം ആൾക്കൂട്ടം മർദ്ദിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന വീഡിയോ എന്ന തരത്തിലായിരുന്നു എത്തിയത്.

ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 77 മൈൽ അകലെയുള്ള വില്ലേജിൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചാതണ് ഈ വീഡിയോ. ടാക്സി ഡ്രൈവറെ കൊന്ന സംഘത്തിൽ പെട്ടതായിരുന്നു ഈ യുവതി. 68കാരനായ ടാക്സി ഡ്രൈവറെ കൊള്ളയടിച്ച ശേഷം കൊന്നത് ഈ യുവതിയും രണ്ട് പുരുഷന്മാരുമായിരുന്നു. കൊല നടത്തിയ ശേഷം എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇതിൽ യുവതിക്ക് മാത്രം വഴി തെറ്റി. അങ്ങനെ ആൾക്കൂട്ടത്തിന് മുന്നിലെത്തി. ഇതോടെ അവർ അക്രമാസാക്തമായി.

അതിന് ശേഷം ദേഹത്തേക്ക് പെട്രോളോ മണ്ണെണ്ണയോ മറ്റൊ ഒഴിച്ചു. അതിന് ശേഷം തീകൊളുത്തി. ജീവനോടെ തീ കൊളുത്തുന്നതും മറ്റും ആരോ വീഡിയോയിലും പകർത്തി. പെൺകുട്ടി മരണമടയുന്നതും വ്യക്തമായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തെ തടയാൻ പൊലീസ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളെത്തി. എന്നാൽ എല്ലാം വിഫലമായി. ഈ വീഡിയോ യൂട്യൂബിലെത്തിയപ്പോൾ തന്നെ ലക്ഷങ്ങൾ കണ്ടു. പിന്നീട് എടുത്തു മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തേക്ക വിട്ടതുമില്ല. ഗ്വാട്ടിമാലാ പൊലീസ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ഭയത്തിലായിരുന്നു ഇതെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP