Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർസിഇപി കരാർ: രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് നാളെ

ആർസിഇപി കരാർ: രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് നാളെ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരെ സംസ്ഥാനതലപ്രക്ഷോഭപരിപാടികൾ ആവിഷ്‌കരിക്കാൻ വിവിധ സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ചേരുന്നു. ഒക്‌ടോബർ 10വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ (കെഎസ്ആർടിസി ബസ്സ്റ്റാൻഡിനുസമീപം) ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർഅഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറൽ കൺവീനർ പി.ടി.ജോൺ, ദേശീയ സംസ്ഥാന നേതാക്കളായ അഡ്വ.ബിനോയ് തോമസ്, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ.ജോസ് കാവനാടി, അഡ്വ.പി.പി.ജോസഫ്, വി.വി.അഗസ്റ്റിൻ, മുതലംതോട് മണി, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി,ജോസ് ആനിത്തോട്ടം, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ,ജോർജ് ജോസഫ് തെള്ളിയിൽ, ബേബി സഖറിയാസ്, മിനി മോഹൻ, ടി.പീറ്റർ, കെ.ജീവാനന്ദൻ, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, പ്രെഫ.ചാക്കോ കേളംപറമ്പിൽ, ജോയി നിലമ്പൂർ,ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, വി.ജെ.ലാലിഎന്നിവർ സംസാരിക്കും.

ഒക്‌ടോബർ 10ന് രാവിലെ 10 മണിക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കർഷക കൺവൻഷൻഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ എൻ.ഡി.തിവാരി ഭവനിൽചേരുന്ന കർഷകനേതൃസമ്മേളനം ദേശീയ ചെയർമാൻ ശിവകുമാർ ശർമ്മ കക്കാജി ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ 170ൽ പരം കർഷകസംഘടനയുടെ ദേശീയനേതാക്കൾപങ്കെടുക്കും.ആർസിഇപി കരാറിനെതിരെയുള്ള ദേശീയപ്രക്ഷോഭങ്ങളിൽ പങ്കുചേരുവാൻ കോട്ടയത്തുചേരുന്നസംസ്ഥാനതല കർഷകനേതൃസമ്മേളനത്തിൽ വിവിധ കർഷകസംഘടനാ പ്രതിനിധികളും കർഷക ആഭിമുഖ്യമുള്ള ഇതരപ്രസ്ഥാനങ്ങളും പങ്കുചേരണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ അഡ്വ.ബിനോയ്‌തോമസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP