Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേഹമാസകലം നീര് വന്നതിന് ചികിത്സ തുടങ്ങിയത് ആറ് മാസം മുൻപ്; അസുഖത്തിന് ഒരു കുറവും ഇല്ലാതായപ്പോൾ ഷിമിലയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബന്ധുക്കൾ; രാത്രിയോടെ ശ്വാസം കിട്ടാതെ മരിച്ചത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാവ്; സംഭവത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ വീട്ടുകാരും; ഭർത്താവിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസും

ദേഹമാസകലം നീര് വന്നതിന് ചികിത്സ തുടങ്ങിയത് ആറ് മാസം മുൻപ്; അസുഖത്തിന് ഒരു കുറവും ഇല്ലാതായപ്പോൾ ഷിമിലയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബന്ധുക്കൾ; രാത്രിയോടെ ശ്വാസം കിട്ടാതെ മരിച്ചത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാവ്; സംഭവത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ വീട്ടുകാരും; ഭർത്താവിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: ആറു ദിവസം മുമ്പ് ദേഹമാസകലം നീരുവരികയും തുടർന്ന് വിവിധ സ്വകാര്യ ആശുപത്രിയിൽ കാണിച്ചുവെങ്കിലും അവസാനം യുവതി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ദുരൂഹത. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്.ഭർതൃമതിയായ യുവതിയുടെ മരണം അസ്വാഭാവികമെന്ന് കണ്ടാണ് അരീക്കോട് പൊലീസ് കേസ്സെടുത്തത്. അരീക്കോട് ഊർങ്ങാട്ടിരി തെഞ്ചീരി പുതിയപുറവൻ സുബിൻലാലിന്റെ ഭാര്യ ഷിമില (24) ആണ് മരിച്ചത്. ദേഹമാസകലം നീരുവന്ന് ഷിമിലയെ ബന്ധുക്കൾ വിവിധ സ്വകാര്യ ആശുപത്രിയിൽ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാത്രിയോടെ ശ്വാസ തടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. പൊലീസ് കേസ്സായതോടെ അരീക്കോട് എസ് ഐ അബ്ദുൽ നാസർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വൈകീട്ടോടെ മൃതദേഹം തെഞ്ചീരി കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചു. ആറുമാസം പ്രായമായ പെൺകുഞ്ഞിന്റെ മാതാവായ ഷിമില മരുത സ്‌കൂൾ കുന്നിൽ ചേനംകല്ലിങ്ങൽ സുരേഷ്‌കുമാർ - ഷിംജി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ഷിബിൻ കുമാർ, ഷിബില.

ഷിമിലയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സ്വന്തംവീട്ടുകാർതന്നെ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരീക്കോട് എസ് ഐ അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മരിച്ചത് ആറുമാസം പ്രായമായ പെൺകുഞ്ഞിന്റെ മാതാവ് കൂടുിയായതിനാൽ ഷാമിലയുടെ വീട്ടുകാരും ഏറെ പ്രയാസത്തിലായിരുന്നു. ആറു ദിവസം മുമ്പ് ദേഹമാസകലം നീരു വന്നതിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഭർതൃവീട്ടുകാരെ വിശദമായി ചോദ്യംചെയ്യും. ഷാമിലക്ക് മർദമേറ്റിരുന്നോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്നാണോ ഇത്തരത്തിൽ സംഭവിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP